മലയാളം ഇ മാഗസിൻ.കോം

ഈ നക്ഷത്രത്തിലുള്ള പുരുഷന്മാർ പങ്കാളിയുടെ മനം കവരുന്നവർ, ഇവരെ കിട്ടുന്ന സ്ത്രീകൾ ഭാഗ്യം ചെയ്തവർ

ഓരോ വ്യക്തിയും ജനിച്ച രാശി മുൻനിർത്തിയാണ്‌ പ്രവചനങ്ങൾ നടത്തുന്നത്‌. വധുവരന്മാരുടെ പൊരുത്തം നോക്കാൻ വളരെ ഉചിതമായ മാർഗമാണ്‌ ജ്യോതിഷം. ചില രാശിക്കാർ സ്ത്രീകളെ വേഗത്തിൽ ആകർഷിക്കുമെന്നും ജ്യോതിഷം പറയുന്നു. ഇവരുടെ സവിശേഷതകൾ ചുവടെചേർക്കുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനം രാശിക്കാരിൽ ചിലർമാത്രം അലസന്മാരായിരിക്കും. യാന്ത്രിക മനോഭാവം കാണിക്കുന്ന ഇവരുടെ മനസ്സിൽ പലകാര്യങ്ങളും ഉണ്ടായിരിക്കും. ബുധനാണ്‌ മിഥുനം രാശിക്കാരുടെ അധിപതി. നാഡിസംബന്ധമായ കാര്യങ്ങളിൽ ഇവർക്ക്‌ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ഏതുകാര്യവും പെട്ടെന്ന്‌ ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. പെട്ടെന്ന്‌ വികാരവിക്ഷുബ്ധരാവും.

ഈ രാശിക്കാരായ പുരുഷന്മാർ വളരെ ഭാഗ്യമുള്ളവരാണ്‌. പെട്ടെന്ന്‌ തന്നെ ഇവ‍ർ സ്ത്രീകളെ ആകർഷിക്കും. മിഥുനം രാശിക്കാരായ പുരുഷന്മാർ പൊതുവേ സംസാര പ്രിയരും മൃദു സ്വഭാവം പ്രടിപ്പിക്കുന്നവരുമാണ്‌. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്നതിൽ ഈ രാശിക്കാർ വളരെ പിന്നിലാണ്‌. ഏതൊരു സ്ത്രീയുടേയും മനസ്സറിയാൻ ശ്രമിക്കുമെന്നതും ഇവരിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന കാര്യമാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം അഥവാ സിംഹം എന്ന പേരുതന്നെ ഈ രാശിക്കാരെ പറ്റി മനസിലാക്കിത്തരുന്നുണ്ട്‌. നല്ല കെട്ടുറപ്പുള്ള ശരീരമുള്ളവരായിരിക്കും ഇവർ. വിശാലമായ മാറിടവും ഇവരുടെ പ്രത്യേകതയാണ്‌. ആദർശ ധീരരും, കലാഭിരുചിയുള്ളവരുമായിരിക്കും. പഴയ ആചാരങ്ങളേയും സമ്പ്രദായങ്ങളേയും ഇവർ വളരെയധികം വിലമതിക്കും.

കടുകിട പിഴക്കാൻ കൂട്ടാക്കാത്ത ഇവർക്ക്‌ ചിലപ്പോൾ ചുറ്റു പാടുകളുമായി ഇണങ്ങിപ്പോകാൻ സാധിക്കാതെ വരും ബന്ധങ്ങൾക്ക്‌ വളരെ പ്രാധാന്യം കൽപിക്കുന്നവരാണ്‌ ചിങ്ങം രാശിക്കാർ. ഈ രാശിയിൽപെട്ട പുരുഷന്മാർ വളരെ ലോല ഹൃദയരായിരിക്കും. ഇവരുടെ പ്രവൃത്തികളെ സ്ത്രീകൾ പ്രകീർത്തിക്കും. ഈ രാശിയിൽപെട്ട പുരുഷന്മാർ ഉദാര മനസ്ക്കരും പെട്ടെന്ന്‌ ക്ഷോഭിക്കുന്നവരുമായിരിക്കുമെന്ന്‌ ജ്യോതിഷം പറയുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ത്രാസുപോലത്തെ ശരീരഘടനയും മനസ്സുമായിരിക്കും തുലാം രാശിക്കാർക്ക്‌. സൂക്ഷ്മജ്ഞാനതൽപ്പരത കാണിക്കുന്ന ഇവർ വ്യക്തികളേയും കര്യങ്ങളേയും വിശകലനം ചെയ്തേ എന്തു തീരുമാനിക്കുകയുള്ളു. സമുദായത്തിൽ കാണുന്ന തിന്മകള എതിർത്ത്‌ പോരാടും. കുടുംബത്തേയും പരിസ്ഥിതിയേയും സ്നേഹിക്കുന്ന ഇവർ തങ്ങളെപറ്റി മറ്റുള്ളവർ പറയുന്നത്‌ കാര്യമാക്കിയെടുക്കുകയില്ല. ഈ രാശിയിൽപെട്ടവർ പ്രമുഖരാവാനും ദീർഘദർശി എന്നപേര്‌ സമ്പാദിക്കാനും സാദ്ധ്യതയുണ്ട്‌.

ഈ രാശിയിൽപെട്ട പുരുഷന്മാർ അസാമാന്യ കഴിവുകൾക്ക്‌ ഉടമയായിരിക്കും. ഇത്‌ വേഗത്തിൽ സ്ത്രീകളെ ആകർഷിക്കും. മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്തമായ ശൈലിയായിരിക്കും ജീവിതത്തിൽ ഇവർ പിന്തുടരുന്നത്‌. പ്രണയ ബന്ധങ്ങളേയും ചുമതലകളേയും ഒരുപോലെ നയിക്കാൻ ഇവർക്ക്‌ സാധിക്കും. നാണം കുണുങ്ങിയ സ്വഭാവം ഇവരിൽ കണ്ടുവരുന്ന മറ്റൊരു പ്രത്യേകതയാണ്‌. തുലാംരാശിക്കാരായ പുരുഷന്മാരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സ്ത്രീകൾ ആഗ്രഹിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏതു ചുറ്റുപാടുമായും ഒത്തുപോകുന്നവരാണ്‌ മകരം രാശിക്കാർ. മിതവ്യയ ശീലത്തിന്‌ പദ്ധതിയിട്ടാലും അത്‌ നടപ്പിൽ വരുത്താൻ ഈ രാശിക്കാർക്ക്‌ ബുദ്ധിമുട്ടാകും. ശാസ്ത്രത്തിലും ചരിത്രത്തിലും താൽപര്യമുള്ളവരായിരിക്കും. അന്യരോട്‌ കരുണയുള്ള ഇവരുടെ കോപത്തെ ഇളക്കിവിട്ടാൽ പകരം ചെയ്യാതെ അടങ്ങിയിരിക്കുകയില്ല. ഒറ്റ നോട്ടം കൊണ്ട്‌ തന്നെ സ്ത്രീകളുടെ മനം കവരുന്നവരാണ്‌ മകരം രാശിക്കാർ. എല്ലാവരുടേയും പ്രശ്നങ്ങളിൽ ഇവർ ഇടപെടും. ഈ രാശിയിൽപെട്ട പുരുഷന്മാർ എപ്പോഴും ഊർജസ്വലരായിരിക്കും. ഈ കാരണം കൊണ്ട്‌ തന്നെയാണ്‌ മകരം രാശിയിൽപെട്ട പുരുഷന്മാരെ സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്‌.

Avatar

Staff Reporter