മലയാളം ഇ മാഗസിൻ.കോം

പുരുഷ ജനനേന്ദ്രിയത്തിന്‌ ദോഷകരമായ 10 കാര്യങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നമാകും

പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലെന്നുള്ളത്‌ പറഞ്ഞ്‌ പതിഞ്ഞ സത്യം തന്നെയാണ്. അതുകൊണ്ട്‌ പരിഹാരം ഇല്ലെന്ന് കരുതി പുറത്ത്‌ പറയാതെ കൊണ്ട്‌ നടക്കുന്ന പുരുഷന്മാരുടെ ‘ആ പ്രശ്നത്തിന്’ ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ വൈദ്യശാസ്ത്രത്തിനേ കഴിയൂ എന്ന് അറിയാം, എന്നാലും എന്താണ് ഈ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം എന്നും, അത്‌ പരിഹരിക്കാൻ നമുക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും എന്നും പറഞ്ഞ്‌ തരാൻ ചിലപ്പോൾ കഴിഞ്ഞെന്നിരിക്കും. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വായിക്കുക (പ്രത്യേകിച്ച്‌ പുരുഷന്മാർ) ഇതിൽ കുറഞ്ഞത്‌ ഒന്നെങ്കിലും നിങ്ങൾ അനുഭവിച്ചതായിരിക്കും, ഉറപ്പ്‌. നിങ്ങൾക്കും നിങ്ങളുടെ ലൈംഗീകാരോഗ്യത്തിനും ഇത്‌ ഗുണം ചെയ്യും. പക്ഷേ ഒരു കാര്യം ഓർക്കുക, ഇത്‌ സബന്ധിച്ച്‌ എന്തെങ്കിലും ഗുരുതര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ തീർച്ചയായും കാണുക.

മദ്യപാനം
ഇത്‌ നിങ്ങളുടെ ആരോഗ്യകരമായ ലൈ-ഗീക ശേഷി ഇല്ലാതാക്കും. ക്രമത്തിൽ കൂടുതൽ മദ്യം ഉള്ളിൽ ചെന്നാൽ അത്‌ ഒരു വിഷമായി പ്രവർത്തിക്കുകയും, നിങ്ങളുടെ ലൈ-ഗീക ശേഷി എന്നന്നേയ്ക്കുമായി നഷ്ടമാകുവാൻ കാരണമാകുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയാണ് ഇതിനൊരു പരിഹാരം.

അമിത മദ്യപാനം പതിയെ പതിയെ നിങ്ങളുടെ ഉത്തേജന ശേഷി ഇല്ലാതാക്കുന്നു. Indian Journal of Psychaiatryയിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇനി ആരെങ്കിലും നിങ്ങളെ മദ്യപാനത്തിനായി ക്ഷണിക്കുമ്പോൾ ഒന്നുകൂടി ചിന്തിച്ചിട്ട്‌ തീരുമാനം എടുക്കുക. നിങ്ങളുടെ ഈ ദു:ശീലത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത്‌ നല്ല ഫലം നിങ്ങൾക്ക്‌ നൽകും തീർച്ച.

ഉത്തേജനത്തിന് കാലതാമസം
ലൈ-ഗീക ഉത്തേജനത്തിന് കാലതാമസം ഉണ്ടാകുന്നതിന് അന്തരീകവും ബാഹ്യവുമായ കാരണങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്‌. ഇതിന്റെ പരിഹാരത്തിനായി ഉപയോഗിച്ച്‌ വരുന്ന മരുന്നുകൾ ചിലർക്ക്‌ ലൈ-ഗീകമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും. മാത്രമല്ല മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതും ശരിയായ രീതി അല്ല. സമയം എടുത്തുള്ള ഉത്തേജനം സ്വയംഭോഗ സമയത്ത്‌ ഉണ്ടാകാതിരിക്കുകയും എന്നാൽ പങ്കാളിയുമായി ലൈ-ഗീക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുകയും ചെയ്താൽ ഇതൊരു physiological പ്രശ്നമായിരിക്കാം. അമിത ഉൽകണ്ഠ, മാസീകപിരിമുറുക്കം, വിഷാദം തുടങ്ങിയവ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും ദോഷകരമായി ബാധിക്കും, അതിനാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഇക്കാര്യത്തിൽ ഉത്തമം.

ഉത്തേജനം വളരെ പെട്ടെന്ന്
ഭൂരിപക്ഷം പുരുഷന്മാരും അഭിമുഖീകരിക്കുന ഒരു പ്രശ്നമാണിത്‌. ഇടയ്ക്കിടക്ക്‌ ഇങ്ങനെ സംഭവിക്കുന്നത്‌ അവരിൽ നിരാശ ഉളവാക്കും. പക്ഷേ ഇത്‌ പരിഹരിക്കാൻ കഴിയുന്ന പ്രശ്നം ആണ്. ലൈ-ഗീക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ്‌ സ്വയം ഭോ-ഗം ചെയ്യുന്നത്‌ ഗുണം ചെയ്യും. കൂടാതെ de-sensitizing (തീവ്രപ്രതികരണം) condo ms ഉപയോഗിക്കുകയോ stop-and-go (ചെറിയ ഇടവേള നൽകിയുള്ള) ടെക്നിക്കുകൾ പരീക്ഷിക്കുന്നതും ഇതിനൊരു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഇതൊരു ഗുരുതര പ്രശ്നമായി മാറിയിട്ടുണ്ടെങ്കിൽ ഒരു വൈദ്യ പരിശോധന അനിവാര്യമായിരിക്കും.

വളവുള്ള ലൈ-ഗീ കാവയവം
ലി-ഗോദ്ധാരണ സമയത്ത്‌ ലിംഗത്തിനുണ്ടാകുന്ന ചെറിയ വളവ്‌ പൊതുവായ ശാരീരിക ഘടന കൊണ്ടാണ്. ‘ആരും പൂർണ്ണരല്ല’ എന്ന പഴമൊഴി ഇവിടെ പ്രസക്തം. ലൈ-ഗീക ബന്ധത്തിന്റെ അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ വികസിക്കുകയും തുറക്കുകയും ചെയുന്നതിലൂടെ രക്തം ധമനികളിലേയ്ക്ക്‌ കുതിച്ചെത്തും; ഈ അവസരത്തിൽ രക്ത പ്രവാഹം ഈ വളവിൽ തടസ്സപ്പെടുകയും ആ മർദ്ദത്തിൽ ലി-ഗോദ്ധാരണം നടക്കുകയുമാണ് ചെയ്യുന്നത്‌. നിങ്ങളുടെ ലൈംഗീക അവയവത്തിന്റെ വളവ്‌ അതിനടിയിലുള്ള തൊലിയുടെ സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. Journal of Andrology യിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇത്‌ വിശദീകരിച്ചിരിക്കുന്നത്‌.

ലി-ഗത്തിനടിയിൽ കാണുന്ന ഈ ചർമ്മഭാഗം (Crus) പലരിലും വ്യതസ്ഥമായിരിക്കാം. നീളം കുറഞ്ഞ crus ഉള്ള പുരുഷന്മാരുടെ ലി-ഗം സാധരണയായി ഉദ്ധാരണ സമയത്ത്‌ താഴേയ്ക്ക്‌ നിവർന്ന് നിൽക്കുന്നതായും, നീളമുള്ള crus ഉള്ളവരിൽ ലി-ഗം ഉദ്ധാരണസമയത്ത്‌ മുകളിലേയ്ക്ക്‌ നിവർന്ന് നേർരേഖയിൽ കാണപ്പെടുകയും ചെയ്യും. ചിലപ്പോൾ ലി-ഗം ഇടത്തേയ്ക്കും വലത്തേയ്ക്കും വളഞ്ഞ്‌ നിൽക്കുന്നതായും പറയപ്പെടുന്നു, പക്ഷേ ഇതെല്ലാം സാധാരണമായ, പ്രശ്നങ്ങൾ ഇല്ലാത്ത രീതികളാണ്.

എന്നാൽ ലി-ഗത്തിന് സാധാരണയിൽ കവിഞ്ഞ വളവും വേദനയോടു കൂടിയുള്ള ഉദ്ധാരണവും ഉണ്ടായാൽ അത്‌ Peyronie’s എന്ന അസുഖത്തിന്റെ ലക്ഷണമായിരിക്കാം. ഇത്‌ 40 വയസ്സുമുതൽ 60 വയസ്സിനും അതിനു മുകളിൽ പ്രായമുള്ളവരുമായ പുരുഷന്മാരിൽ കാണുന്ന അസുഖം ആണ്. പുരുഷ ലി-ഗത്തിലെ ചർമ്മത്തിനുള്ളിൽ കട്ടിയായ ഒരു ആവരണം പോലെ ഇത്‌ രൂപപ്പെടുന്നു. ഇത്‌ പ്രോസ്ട്രേറ്റ്‌ ക്യാൻസർ, ലൈ-ഗീക ബന്ധത്തിനിടെ ലി-ഗത്തിന് കേട്‌ സംഭവിക്കുക എന്നിവയ്ക്ക്‌ കാരണമാകുന്നു. നിങ്ങളുടെ ലി-ഗത്തിലെ വളവ്‌ സംശയം ഉളവാക്കുന്നതാണെങ്കിൽ ഉടൻ തന്നെ ഒരു യൂറോളജിസ്റ്റിൻ കാണെണ്ടതാണ്.

അസഹനീയമായ ചൊറിച്ചിൽ
ശരീരശുദ്ധിയിൽ നിങ്ങൾ എത്രത്തോളം ശ്രദ്ധാലുവാണ്? ഏതെങ്കിലും പുതിയ സോപ്പ്‌ ഉപയോഗിക്കുന്നുണ്ടോ? അപരിചിതരായ സ്ത്രീകളുമായി സെക്സിൽ ഏർപ്പെട്ടിരുന്നോ? ഇവയെല്ലാം ലി-ഗത്തിലെ ചുവപ്പിനും, നീറ്റലിനും, ചൊറിച്ചിലിനും കാരണമാകും

തുടകൾക്കിടയിൽ ഫംഗൽ ബാധയെ തുടർന്നാണ് അസഹനീയമായ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നത്‌. അത്ര സുഖകരമല്ല ഇത്‌, എന്നാൽ ചികിത്സിച്ച്‌ ഭേദമാക്കാവുന്നതും ആണ്. ആന്റി ഫംഗൽ ക്രീമുകൾ ഉപയോഗിച്ച്‌ ഇവയിൽ നിന്നും രക്ഷനേടാം. ഇത്തരത്തിലുള്ള ചൊറിച്ചിലും ബുദ്ധിമുട്ടുകളും ശുചിത്വം പാലിക്കുന്നതിലൂടെ ഒഴിവാക്കാവുന്നതേയുള്ളു. അതായത്‌ തുടകൾക്കിടയും മറ്റ്‌ സെൻസിറ്റീവ്‌ ഭാഗങ്ങളും എപ്പോഴും വൃത്തിയും നനവില്ലാത്തതുമായി സൂക്ഷിയ്ക്കുക. കാഠിന്യം കുറഞ്ഞ സോപ്പ്‌ ഉപയോഗിക്കുക, നിങ്ങൾ നന്നായി വിയർക്കുന്ന വ്യായ മുറകൾക്ക്‌ ശേഷം കുളി നിർബന്ധമാക്കണം. ചില സൗന്ദര്യവർദ്ധക ക്രീമുകളിലും സോപ്പുകളിലും സുഗന്ധത്തിനായി ചേർക്കുന്ന വസ്തുകൾ ത്വക്കിന് ഇത്തരത്തിലുള്ള ബുദ്ധികുട്ടുകൾ ഉണ്ടാക്കും. ചില അലർജ്ജികൾക്കും രോഗാണുബാധയ്ക്കും അവ കാരണമാകുകയും ചെയ്യും, പ്രത്യേകിച്ച്‌ നിങ്ങളുടെ ചർമ്മം സെൻസിറ്റീവ്‌ ആണെങ്കിൽ. വീര്യം കുറഞ്ഞ സോപ്പും ചർമ്മ സംരക്ഷണ വസ്തുക്കളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ചില സന്ദർഭങ്ങളിൽ പങ്കാളിയുമായി ബന്ധപ്പെടുമ്പോഴും അവരിൽ നിന്നും നിങ്ങൾക്ക്‌ അണുബാധകൾ ഉണ്ടാകാം. ലൈ-ഗീകബന്ധത്തിന് ശേഷം ലി-ഗം ചുവന്ന് തടിയ്ക്കുകയും തുടർച്ചയായി ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യാം, ഇത്‌ ചിലപ്പോൾ ഒരുദിവസം മുഴുവൻ നീണ്ട്‌ നിൽക്കാം. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ രണ്ടു പേരും വൈദ്യപരിശോധനയ്ക്ക്‌ വിധേയരാകണം.

അനാവശ്യ സ്രവങ്ങൾ
ഇത്തരം സ്രവങ്ങൾ പുരുഷന്മാരിൽ സാധാരണമല്ലെങ്കിലും നിങ്ങളുടെ മൂത്രദ്വാരത്തിൽ ഉണ്ടാകുന്ന എരിച്ചിൽ കാരണം മൂത്രവും ശുക്ലവും ശ്രവമായി പുറത്ത്‌ വരാം. ഇത്‌ പലതരത്തിലുള്ള വൈറസ്സ്‌, ബാക്ടീരിയ ഈസ്റ്റ്‌ എന്നിവ മൂലം ആണ് സാധാരണയായി ഉണ്ടാകുന്നത്‌. ഇത്തരത്തിൽ ഉണ്ടാകുന്ന സ്രവങ്ങൾ കട്ടി കുറഞ്ഞതും, കൊഴുത്തതും, വെള്ള, മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങളോടു കൂടിയതും ആകാം. ഇത്തരം പ്രശ്നങ്ങളുടെ യഥാർത്ഥകാരണം Chlamydia, Gonorrhea, ureaplasma, mycoplasma തുടങ്ങിയ ബാക്ടീരിയകളാണ്. ഇത്തരത്തിൽ എന്തെങ്കിലും സ്രവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ പരിശോധനയ്ക്ക്‌ വിധേയനാകുക.

അത്രത്തോളം തൃപ്തികരമല്ലാത്ത അനുഭവം
ഇന്നത്തെ ജീവിതരീതികളും, സാഹചര്യങ്ങളും പലരുടെയും ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വിഴ്ത്തുന്നു. ഇത്‌ എന്തെങ്കിലും മരുന്ന് കഴിക്കുന്നത്‌ കൊണ്ട്‌ മാറ്റാവുന്ന അവസ്ഥയല്ല. അഡലെയ്ഡ്‌ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ED അഥവ Erectile Dysfunction മാറിയ ജീവിത സാഹചര്യങ്ങൾ കൊണ്ട്‌ സംഭവിക്കുന്നതാണെന്നാണ്. കൂടാതെ നിങ്ങളിൽ വൈറ്റമിൻ ഡിയുടെ കുറവ്‌, പ്രമേഹം, ഗുരുതരമായ പിരിമുറുക്കം, കൃത്യമായ ഇടവേളകളിൽ ലൈ-ഗീക ബന്ധത്തിലേർപ്പെടാതിരിക്കുക, പുകവലി എന്നിവയെല്ലാം ഇതിന് കാരണങ്ങളാണത്രേ. നിങ്ങളുടെ ജീവിത രീതിയിൽ മാറ്റം വരുത്തിയിട്ടും ED തുടരുകയാണെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം അനിവാര്യം.

പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മുഴ
പെട്ടെന്ന് ഒരുദിവസം ലിംഗത്തിൽ മുഴ പ്രത്യക്ഷപ്പെട്ടാൽ ആരും ഒന്ന് പേടിയ്ക്കും. എന്നാൽ വളരെ ചെറുതും, വേദന, നിറവ്യത്യാസം എന്നിവ ഇല്ലാത്തതുമായ ഇത്തരം ചെറിയ കുരുക്കൾ അത്ര ഗുരുതരം അല്ല. മുഖക്കുരു പോലുള്ള എന്നാൽ മറ്റ്‌ ബുദ്ധിമുട്ടുകൾ ഒന്നും നൽകാത്ത കുരുക്കളും, ചൊറിച്ചിലും പൊള്ളൽ പോലെയും വിട്ട്‌ മാറാതെ കാണപ്പെട്ടാൽ ഒരു വൈദ്യ പരിശോധന ആകാം.

ലി-ഗാഗ്രചർമ്മത്തിൽ ബുദ്ധിമുട്ട്‌
ലി-ഗാഗ്രചർമ്മം ലി-ഗാഗ്രത്തിൽ നിന്ന് വ്യതിചലിക്കാതിരുന്നാൽ അത്‌ ഗുരുതരമായ പ്രശനങ്ങൾക്ക്‌ കാരണമായേക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്‌ Phimosis എന്ന അവസ്ഥയാണിത്‌, ഇത്‌ ലി-ഗാഗ്രചർമ്മം മുറുകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്‌. ഇത്‌ steroid cream ഉപയോഗിച്ചോ ലി-ഗാഗ്രചർമ്മം മുറിച്ച്‌ മാറ്റുന്നതിലൂടെയോ പരിഹരിക്കാവുന്നതാണ്. പരിഹരിക്കപ്പെട്ടില്ലെങ്കിൽ ലിംഗാഗ്രചർമ്മം പൂർവ്വ സ്ഥിയിലേയ്ക്ക്‌ വരാതെയാകും. ഇത്തരം അവസ്ഥകളിൽ എത്രയും പെട്ടെന്ന് ഒരു വൈദ്യസഹായം അത്യാവശ്യമാണ്. അല്ലാത്തപക്ഷം അത്‌ മുറിച്ചു മാറ്റലിന് തന്നെ ഇടയാക്കിയേക്കാം.

പ്രത്യുത്പാദനശേഷി
ഈ പ്രശ്നത്തിന് നിരവധി കാരണങ്ങൾ ഉണ്ട്‌. ആരോഗ്യവും ജീവിതരീതികളും ഏറ്റവും പ്രധാനപ്പെട്ടവയാണ്. മദ്യപാനം, മയക്കുമരുന്ന്, അമിത വണ്ണം, കടുത്ത പിരിമുറുക്കം, സ്പേമിന്റെ ഗുണനിലവാരം, നിങ്ങളുടെ testosterone, hormone എന്നിവയുടെ ലെവൽ, ഒപ്പം erectile functionഉം ഇതിൽ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌.

മെഡിക്കൽ കാരണങ്ങളിൽ അണുബാധ, ejaculation പ്രശ്നങ്ങൾ, മറ്റ്‌ തകരാറുകൾ, ഹോർമോൺ ഇമ്പാലൻസ്‌, ചില മരുന്നുകൾ, ചില സർജറികൾ, അസുഖങ്ങൾ ഇവയൊക്കെ പെടുന്നു. പാരിസ്ഥിതിക അവസ്ഥകൾ പോലും പ്രത്യുൽപാദന ശേഷിയെ സാരമായി ബാധിച്ചേക്കാം. ഹെവി മെറ്റൽസ്സുമായുള്ള തുടർച്ചയയ ഇടപഴകൽ, വ്യാവസായിക രംഗത്ത്‌ നിന്നുള്ള കെമിക്കലുകൾ, ചൂട്‌ (saunas and hot tubs) ഇവയെല്ലാം നിങ്ങളുടെ പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിച്ചേക്കാം.

Avatar

Staff Reporter