മലയാളം ഇ മാഗസിൻ.കോം

നിങ്ങളിലുണ്ടോ ഈ ലക്ഷണങ്ങൾ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ \’ഓൺലൈൻ സെക്സിന്\’ അടിമയായിക്കഴിഞ്ഞു!

വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ സാജു പൊതുവേ ശാന്ത സ്വഭാവക്കാരനാണെങ്കിലും രാത്രി നേരമേറെ വൈകിയും വളരെ ശുഷ്കാന്തിയോടെ കമ്പ്യൂട്ടറിന്റെ മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കുന്ന ശീലമുണ്ട്‌.

\"\"

സദാചാര വാദികളുടെ ശല്യമേതുമില്ലാതെ തന്നെ ഇന്റർനെറ്റെന്ന വിശാലമായ ലോകത്ത്‌ അലയാനും സംതൃപ്തി കണ്ടെത്താനു മുള്ള വഴികളിൽ നിത്യ സന്ദർശകനായിരുന്ന അയാൾക്ക്‌ വേണ്ടി ലോകത്തിൻറെ പല കോണുകളിലും വെബ്ക്യാ മറകൾ കാത്തിരിന്നു. അങ്ങനെ രാത്രികൾ അയാളുടെ വികല സങ്കൽപങ്ങൾക്ക്‌ നിറംപകർന്നുകൊണ്ടേയിരുന്നു. ഓഫീസ്‌ ജോ ലിയുടെ ബാക്കി ചെയ്തു തീർക്കുന്നുവെന്ന വ്യാജേന ഭാര്യയും കുട്ടികളുമായുള്ള സംസർഗ്ഗം പരമാവധി ഒഴിവാക്കി തന്റേതായ സൈബർ ലോകത്ത്‌ അഭിരമിക്കുകയായിരുന്ന സാജുവിന്‌ വിവിധ ദേശക്കാരായ സ്ത്രീകളുമായുള്ള വീഡിയോ ചാറ്റിങ്ങ്‌ ഒരു ലഹരിയായി അനുഭവപ്പെട്ടു.

ആദ്യമാദ്യം വെറും നേരമ്പോക്കായി തുടങ്ങി പിന്നീടങ്ങോട്ട്‌ പിന്മാറാനാകാത്ത ഒരു തരം ഉന്മാദമായി അത്‌ വളർന്നു, പതിയെ ജോലിയിലും കുടുംബ കാര്യങ്ങളിലും വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതോടെ വീട്ടിലും ഓഫിസിലുമെല്ലാം പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. തനിക്ക്‌ കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന്‌ സാജുവിന്‌ ബോധ്യപ്പെട്ടു വന്നപ്പോഴേക്കും ജോലിയും കുടുംബവും എല്ലാം അയാളെ കയ്യൊഴിഞ്ഞിരുന്നു… വിവിധ ചുറ്റുപാടുകളിൽ പെട്ടുലഞ്ഞ്‌ സ്വയം തകർന്ന സാജു ഇന്ന്‌ കേരളത്തിലെ പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നു

ഇത്‌ സാജുവിൻറെ മാത്രം അനുഭവമല്ല, ഇന്ന്‌ നമുക്ക്‌ ചുറ്റു മുള്ള നല്ലൊരു ശതമാനം ഓൺലൈൻ ഉപഭോക്താക്കളേയും ഗ്രസിച്ചിരിക്കുന്ന മാരകമായൊരു പ്രശ്നം തന്നെയാണിത്‌. WHO റിപ്പോർട്ട്‌ അനുസരിച്ച്‌ മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ്‌ ഇന്റർനെറ്റ്‌ ലോകത്ത്‌ സ്വകാര്യത അന്വേഷണവും. സൈബർ പോൺ അഡിക്ഷൻ, വെർച്വൽ അഡിക്ഷൻ എന്നീ അപരനാമങ്ങളിലും ഇത്‌ അറിയപ്പെടുന്നു.

\"\"

ഇന്റർനെറ്റ്‌ പ്രദാനം ചെയ്യുന്ന അജ്ഞാതത്വവും മറ്റു സൗകര്യ ങ്ങളുമാണ്‌ ഈ ആസക്തിക്ക്‌ മുഖ്യകാരണമാകുന്നത്‌. ഓൺ ലൈൻ വീഡിയോകൾ, ചാറ്റ്‌ റൂം ഗെയിംസ്‌, ഫോട്ടോ ഗാലറീസ്‌, വിർച്വൽ റിയാലിറ്റി എന്നിവ ഉപയോക്താക്കൾക്ക്‌ നൽകുന്ന നിരവധി മാധ്യമങ്ങൾ തെറ്റായ സൈറ്റുകൾ ലഭ്യമാക്കാനും വാങ്ങുവാനുമുള്ള സുവർണ്ണാവസരമൊരുക്കുന്നു. നെറ്റിന്റെ അജ്ഞാതത്വത്തിനു പിന്നിൽ തങ്ങളുടെ പ്രായം, ലിംഗം, രൂപം, വിവാഹപരത എന്നിവ മറച്ചു വയ്ക്കാൻ ഉപയോക്താവിനു സാധിക്കുന്നു.

ഒരു പക്ഷെ ഇതു തന്നെയാണ്‌ ആസക്തരുടെ എണ്ണത്തിലെ വർദ്ധനവിനുള്ള കാരണവും. മാത്രമല്ല ഇത്തരം ആസക്തിയെ ത്വരിതപ്പെടുത്താനുതകുന്ന ഉള്ളടക്കവുമുള്ള സൈറ്റുകളുടെ സുലഭ്യതയുമാണ്‌ മറ്റൊരു വശം. തങ്ങളുടെ സ്വതസിദ്ധമായ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അതീ തമായി ഈ സൈറ്റുകൾ വിരാജിക്കുമ്പോൾ ക്രമേണ അത്‌ അവർക്കു തന്നെ അപകടകാരിയായി ഭവിക്കുന്നു.

ഈ മേഖലയിലെ സേവന ദാതാക്കൾ അവരുടെ സേവനങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ പല തന്ത്രങ്ങളും ആവിഷ്കരിക്കുന്നുണ്ട്‌. പോപ്‌ അപ്‌ വിൻഡോയും, ഹോം പേജ്‌ ഹൈജാക്കിംഗും അവയിൽ ചിലതു മാത്രം. (ഓർമ്മയിൽ സദാ തങ്ങി നിൽക്കത്തക്ക വിധം കമ്പ്യൂട്ടറിൽ സേവ്‌ ചെയ്യപ്പെടുന്ന പ്രോഗ്രാമാണ്‌ പോപ്‌ അപ്‌ വിൻഡോ. ഹോം പേജിൽ നിന്നും നേരിട്ട്‌ തന്നെ ഇത്തരം സൈറ്റുകളിലേക്ക്‌ പോകാൻ സൗകര്യമൊരുക്കും വിധം പോസ്റ്റ്‌ ചെയ്തിട്ടുള്ള ജാവ കമാൻഡാണ്‌ ഹോം പേജ്‌ ഹൈജാക്കിംഗ്‌ എന്നറിയപ്പെടുന്നത്‌.)

സ്ട്രിപ്‌ ക്ലബുകൾ സന്ദർശിക്കാനും ലൈംഗീക മസാജു കൾ ലഭിക്കാനും ഒരേ സമയത്ത്‌ ഒന്നിലധികം ബന്ധങ്ങൾ സൂക്ഷിക്കുന്നതിനും, പോൺ സൈറ്റുകൾ കണ്ട്‌ വികല ലൈംഗീക ചേഷ്ടകളിൽ ഏർപ്പെട്ട്‌ രാത്രികൾ ചിലവഴിക്കാനും അളവില്ലാത്ത സമയവും പണവും ഊർജ്ജവും ചിലവാക്കുന്ന നെറ്റ്‌ അഡിക്ടിന്‌ പലപ്പോഴും അവന്റെ ഇത്തരം പ്രവർത്തനത്തിൽ ലജ്ജിപ്പിക്കുകയും അത്‌ ക്രമേണ അവനിലെ നിഷേധ വികാരങ്ങളെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. ഇത്‌ വ്യക്തി ബന്ധങ്ങളേയും ഉദ്യോഗത്തേയും എന്തിന്‌ അവന്റെ ആത്മാഭിമാനത്തെ വരെ വൃണപ്പെടുത്തുന്നതിൽ ചെന്നവസാനിക്കുന്നു.

\"\"

നെറ്റ്‌ നൽകുന്ന രഹസ്യ സ്വഭാവമണ്‌ അഡിക്ഷന്റെ മറ്റൊരു മുഖമുദ്ര. ജീവിതത്തിൽ ഇത്തരം ഗുപ്തമായ ലൈംഗീക ശീലങ്ങൾ സൂക്ഷിക്കുന്ന വ്യക്തി കള്ളത്തരത്തിന്റെയും കൗശലത്തിന്റെയും ആവരണമിട്ടുകൊണ്ട്‌ തങ്ങൾക്ക്‌ പ്രീയപ്പെട്ടവരെ നിരന്തരമായി കബളിപ്പിക്കുകയാണ്‌. അസഭ്യ ലൈംഗികത അതിന്റെ മൂർദ്ധന്യതയിലെത്തുമ്പോൾ, ഏതു രീതിയിലും ആ സുഖം ലഭിക്കാൻ അവന്റെ കഴിവുകൾ വിനി യോഗിക്കുന്നു. ക്രമേണ അത്‌ എക്സിബിഷനിസം, ഒളിഞ്ഞു നോട്ടം, സ്വവർഗ്ഗഭോഗം, ബലാത്സംഘം തുടങ്ങിയ ലൈംഗീക കുറ്റകൃത്യങ്ങൾക്ക്‌ വഴിതെളിക്കുന്നു.

പ്രബലരായ പങ്കാളികൾ പോലും ഇത്തരം സാഹചര്യങ്ങളിൽ ചൂഷണത്തിനിരയാകുന്നു. ഒരാളുടെ സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുമെന്നതു കൊണ്ടുതന്നെ ഇത്തരം ആസക്തികളുടെ പരിണിതഫലങ്ങൾ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. മദ്യപന്മാർ തങ്ങളുടെ ആസക്തി മറയ്ക്കുന്ന അതേ രീതികൾ തന്നെയാണ്‌ നെറ്റ്‌ സെക്സ്‌ അഡിക്ടുകളും അവലംബിക്കുന്നത്‌. നീളുന്ന അവരുടെ ഇന്റർനെറ്റ്‌ സെഷനുകൾക്ക്‌ ധാരാളം ഒഴിവുകിഴിവുകൾ കണ്ടെത്തിയും നെറ്റിന്റെ ബില്ലുകൾ ഒളിപ്പിച്ചുവച്ചും അവർ തടിതപ്പുന്നു.

ഈ അഡിക്ഷൻ പലപ്പോഴും അയാളുടെ വ്യക്തിബന്ധങ്ങളെപ്പോലും ഉലയ്ക്കാറുണ്ട്‌. സൈബർ പ്രണയങ്ങൾ മൂലം ഡിവോഴ്സുകളുടെ എണ്ണം അടുത്തിടെയായി ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്‌. ഓൺലൈൻ ബന്ധങ്ങൾക്ക്‌ ധാരാളം സമയം ചിലവിടുമ്പോൾ യഥാർത്ഥ ബന്ധങ്ങൾക്ക്‌ നേരേ കണ്ണടയ്ക്കുക തികച്ചും സ്വാഭാവികം. ഒരു അഡിക്ട്‌ സാമൂഹികമായും വ്യക്തിപരമായും മേറ്റ്ല്ലാത്തിൽ നിന്നും ഒറ്റപ്പെടുന്നു. ഒരിക്കൽ അയാൾ ആസ്വദിച്ചിരുന്ന സ്വകാര്യ സന്തോഷങ്ങളെല്ലാം തന്നെ അന്യ മായിത്തീരുന്നു. രോഗി വൈകാരികമായും സാമൂഹികമായും വിവാഹത്തിൽ നിന്നും പിൻവലിയുകയും ഓൺലൈൻ കമിതാ വുമായി ബന്ധം നിലനിർത്താൻ സദാ ജാഗരൂകരാവുകയും ചെയ്യുന്നു.

ഒരുവനെ ലൈംഗികാസക്തനാക്കുന്ന പ്രേരക ഘടകങ്ങൾ അനവധിയാണ്‌. ജീവിതത്തിലുണ്ടാകുന്ന അസംതൃപ്തി, ആത്മബന്ധങ്ങളുടെ അഭാവം, ആത്മ വിശ്വാസമില്ലായ്മ, പ്രതീക്ഷയില്ലായ്മ എന്നിവയാണ്‌ ഇത്തരം പ്രവർത്തനങ്ങൾക്ക്‌ മർമ്മമാകുന്നത്‌.

\"\"

ജീവിതത്തിൽ അസ്വസ്ഥതയും നിരാശയുമുണ്ടാക്കുന്ന പ്രശ്നങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിയാത്ത വ്യക്തിയ്ക്ക്‌ ഓൺലൈൻ ലോകത്ത്‌ അഭിനിവേശം ജനിക്കുക സാധാരണമാണ്‌. വാസ്തവികമായത്‌ തിരഞ്ഞെടുക്കുന്നതിന്‌ പകരം മദ്യപന്മാർ ചെയ്യുന്നതുപോലെ മനോ വേദന നിർവീര്യമാ ക്കാനും പ്രശ്നങ്ങളെ ഒഴിവാക്കാനും ശ്രമിക്കുന്നു. സുബോധം വീണ്ടെടുക്കുമ്പോൾ അവരുടെ പ്രശ്നങ്ങളൊന്നും തന്നെ പരിഹരിക്കപ്പെട്ടില്ലെന്ന്‌ തിരി ച്ചറിയുന്നു. ഈ പകരം വയ്ക്കൽ പ്രശ്നത്തിൽ നിന്നൊരു താൽകാലിക രക്ഷപ്പെടൽ മാത്രമാണെന്നും ഒടുവിൽ നെറ്റിനെ കൂടുതൽ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നും അവർ ബോധപൂർവ്വം മറക്കുന്നു.

ഈ ആസക്തിയിൽ നിന്നും വിമുക്തി നേടുക എന്നത്‌ മറ്റേതൊ ന്നിനേയും പോലെ തന്നെ ധാരാളം വെല്ലുവിളികൾ നി റഞ്ഞ ഒരു ദുർഘടപാതയാണ്‌. പ്രായ ഭേദമേതുമില്ലാത്ത ഒരു ആസക്തിയാണിതെങ്കിൽ പോലും കൗമാരക്കാരാണ്‌ ഇതിന്റെ ഇരകളിൽ സിംഹഭാഗവും എന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. ഒട്ടുമിക്ക ആസക്തികളും ഈ പ്രായത്തിലാണ് ഉണ്ടാകുന്നതെന്നാണ്‌ അടിസ്ഥാന വസ്തുത. പഠനത്തിലോ സാമൂഹിക ബന്ധങ്ങളേയോ കാര്യമായി ബാധിക്കുമ്പോൾ മാത്രമേ തങ്ങളുടെ കുട്ടികൾക്ക്‌ ഇത്തരമൊരു പ്രശ്നമുണ്ടെന്ന്‌ മിക്ക മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയുകയുള്ളു. ഇത്തരം ഘട്ടങ്ങളിൽ ഈ ക്രമക്കേട്‌ ലഘൂകരിക്കാനോ തരണം ചെയ്യാനോ രക്ഷിതാക്കൾ വഹിക്കുന്ന പങ്ക്‌ വളരെ നിർണ്ണായകമാണ്‌.

Priya Parvathi

Priya Parvathi | Staff Reporter