21
August, 2018
Tuesday
03:17 PM
banner
banner
banner

പുരുഷന്മാരേ ഈ 6 ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കണം, അത്‌ വലിയ രോഗങ്ങൾക്കുള്ള തുടക്കമാകാം!

രോഗങ്ങൾ വന്നാൽ ഡോക്ടറെ കാണുക എന്നത് ഡോക്ടർമാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. അതിനുള്ള പ്രധാന കാരണം ഒരു കുടുംബത്തിന്റെ ബജറ്റ് നിയന്ത്രിക്കുന്നത് അവർ ആയത് കൊണ്ടാണ്.

എന്തെങ്കിലും ഒരു അസുഖം വന്ന് അവർ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവിടെ ചിലവാക്കുന്ന ക്യാഷ് കൊണ്ട് മറ്റു പല ആവശ്യങ്ങളും ചെയ്യാൻ പറ്റും എന്ന അവരുടെ തോന്നൽ തന്നെയാണ് അവരെ ആശുപത്രിൽ പോകുന്നതിൽ നിന്നും തടുക്കുന്നത്. പിന്നെ മറ്റൊരു പ്രധാന കാരണം എന്ത് അസുഖം വന്നാലും അവർ അതിനെ നിസാരമായി തള്ളിക്കളയുന്നത് ആണ്.

എന്നാൽ പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുന്ന പല രോഗലക്ഷണങ്ങളും പിന്നീട് വലിയ രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. അതുകൊണ്ട് തന്നെ താഴെ പറയുന്ന രോഗലക്ഷണങ്ങൾ പുരുഷന്മാരിൽ കണ്ടാല്‍ നിര്‍ബന്ധമായും നിങ്ങൾ ഡോക്ടറിനെ കണ്ടിരിക്കണം.

1. പുരുഷ വൃഷണത്തില്‍ വേദന
പുരുഷന്മാർ അവരുടെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെയും ശ്രദ്ധിക്കാതെയും അവഗണിക്കാറുണ്ട്. എന്നാൽ വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത്തരം വേദനകൾ പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.

2. നീണ്ടു നില്‍ക്കുന്ന ചുമ
ചില ആളുകൾക്ക് ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ഉണ്ടാകാറുണ്ട്. ഇത്തരം ചുമകൾ പുരുഷന്മാർ അവഗണിക്കുന്നത് പതിവാണ്. എന്നാൽ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം ഇത്തരം ചുമകൾ.

3. ഉറക്കമില്ലായ്മ
പുരുഷന്മാരില്‍ പൊതുവായി ഉണ്ടാകുന്ന ഒരു വലിയ രോഗമാണ് ഉറക്കമില്ലായ്മ. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യുന്നതിന് കാരണമാകുന്നു.

4. നിയന്ത്രിക്കാനാവാത്ത മദ്യപാന ശീലം
സ്ഥിരമായി മദ്യപിക്കുന്ന പുരുഷന്മാർ മനസ്സിലാക്കാത്ത ഒരു വലിയ കാര്യം നിങ്ങൾ നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കുകയാണ് എന്നതാണ്. മനുഷ്യന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഈ ശീലം മാറ്റി നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.

5. മലമൂത്ര വിസര്‍ജന പ്രശ്നങ്ങള്‍
പുറ്റുഷന്മാർക്ക് മലമൂത്ര വിസര്‍ജന സമയത്തുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും. ഇത്തരം വേദനകൾ മൂത്രാശയ കല്ലിനും കാരണമാകുന്നു. തുടക്കത്തിൽ തന്നെ ഇത്തരം വേദനകളെ അവഗണിക്കാതെ ട്രീറ്റ്‌മെന്റ് എടുക്കേണ്ടതാണ്.

6. വിട്ടുമാറാത്ത തലവേദന
പലപ്പോഴും ജോലിക്കിടയിലോ ജോലി കഴിഞ്ഞു വരുമ്പോഴോ ഒക്കെ പുരുഷന്മാരിൽ തലവേദന ഉണ്ടാകാറുണ്ട്. ഇത്തരം വിട്ടുമാറാത്ത തലവേദന തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. ഈ തലവേദന മാറാന്‍ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുന്നതാണ് നല്ലത്.

RELATED ARTICLES  വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാർഗങ്ങളും
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments