മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാരേ, അതീവ ജാഗ്രത വേണം ഈ 5 തരം ക്യാൻസറിനോട്‌, കാരണം അത്ര നിസാരമല്ല ഈ ലക്ഷണങ്ങൾ

ഇന്ന്‌ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന ഒരു രോഗമാണ്‌ ക്യാൻസർ എന്ന വില്ലൻ. പണ്ട്‌ കാലങ്ങളിൽ വളരെ കുറച്ച്‌ പേർക്ക്‌ വന്നിരുന്ന രോഗം ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്നു. ചിലരൊക്കെ ക്യാൻസർ എന്ന വില്ലനെ നേരിട്ട്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരും അതുപോലെ അതിൽ മനംനൊന്ത്‌ കഴിയുന്നവരുമുണ്ട്‌. കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളർച്ചയണ്‌ ക്യാൻസർ. വിവിധതരം ക്യാൻസറുകളുണ്ട്‌.

ക്യാൻസർ ഏത്‌ കോശത്തിൽ നിന്നാണ്‌ തുടങ്ങുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും പേരിലെ വ്യത്യാസം. ക്യാൻസർ എന്ന രോഗം ഇത്രയും അങ്ങ്‌ വ്യാപിച്ചത്‌ ഇന്നത്തെ ജീവിത ഭക്ഷണ ശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണെന്ന്‌ പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്‌. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ രണ്ട്‌ വിഭാഗക്കാരിലും ക്യാൻസർ എന്ന വില്ലൻ കടന്ന്‌ കൂടി അവരുടെ ജീവിതത്തെ കാർന്ന്‌ തിന്നാറുണ്ട്‌. ക്യാൻസർ എന്ന രോഗത്തിന്‌ മൂന്ന്‌ സ്റ്റേജുകളുണ്ട്‌. പല ക്യാൻസറുകളും പ്രാരംഭഘട്ടത്തിൽ കണ്ടുപിടിച്ചാൽ ക്യാൻസറിൽ എളുപ്പത്തിൽ മുക്തി നേടാൻ സാധിക്കും.

പലതരം ക്യാൻസറുകളാണ്‌ ഓരോ ജീവിതത്തേയും കാർന്ന്‌ തിന്നുന്നത്‌. ചില ലക്ഷണങ്ങളൊക്കെ മുന്നേറെ കാണിക്കാറുണ്ട്‌. അത്‌ ഏതൊക്കെയാണെന്ന്‌ നോക്കാം.

ലുക്കീമിയ ബ്ലഡ്‌ ക്യാൻസർ ശരീരത്തിൽ ചോര ചത്തത്‌ പോലെയുള്ള അടയാളങ്ങൾ കാണപ്പെടും. ഇങ്ങനെ കാണപ്പെട്ടാൽ രക്തത്തിലൂടെയുള്ള ഓക്‌സിജന്റെ സഞ്ചാരം തടസ്സപ്പെടും. പുരുഷന്മാരിലാണ്‌ ഇത്‌ കൂടുതലായും കാണപ്പെടുന്നത്‌. വിറയലോടു കൂടിയ കടുത്ത പനി ലുക്കീമിയയുടെ പ്രാരംഭലക്ഷണമാണ്‌. അതോടൊപ്പെ തന്നെ തുർച്ചയായുള്ള വയർ വേദന ലുക്കീമിയ, ഈസോഫാഗൽ, ലിവർ, പാൻക്രിയാസ്‌ , കോളോറെക്ടൽ എന്നീ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. കൂടാതെ കാരണങ്ങളില്ലാതെ പെട്ടെന്ന്‌ കുറഞ്ഞാൽ കോളൻ, ലിവർ ക്യാൻസറിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

ലംഗ്‌സ്‌ ക്യാൻസർ ഭക്ഷണമിറക്കുമ്പോൾ അസഹനീയമായ തൊണ്ട വേദന അനുഭവപ്പെട്ടാൽ അത്‌ ലംഗ്‌സ്‌ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. തുടർച്ചയായി ഈ വേദന അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്ടറെ കണ്ട്‌ നിർദ്ദേശങ്ങൾ വാങ്ങുന്നത്‌ നല്ലതായിരിക്കും.

YOU MAY ALSO LIKE THIS VIDEO, അപൂർവ്വങ്ങളിൽ അപൂർവ്വം, ഒറ്റപ്രസവത്തിൽ 3 പശുക്കിടാങ്ങൾ, പത്തനംതിട്ടയിലെ വൈറൽ അമ്മപശുവും കുഞ്ഞുങ്ങളും ഇതാ

വായിലെ ക്യാൻസർ വായിലുണ്ടാകുന്ന മുറിവുകൾ അധികകാലമായിട്ടും ഉണങ്ങാതെ നിറവ്യത്യാസങ്ങളുണ്ടായാൽ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. കൂടാതെ മാരാത്ത ചുമയും ഇതേ ൽക്ഷണത്തെ സൂചിപ്പിക്കുന്നത്‌. മാറാത്ത ചുമയും ദീർഘനാളായുള്ള വായിലെ മുറിവും ഉണങ്ങാതെയിരുന്നാല്‌ ഡോക്ടറെ കണ്ട്‌ നിർദ്ദേശങ്ങൾ അതിനനുസരിച്ചുള്ള പ്രതിരോധ കാര്യങ്ങൾ ചെയ്യണം.

മലത്തിലൂടെ രക്തം പോകുന്നത്‌ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്‌. എന്നാൽ ഇതല്ലാതെ പെയിൽസ്‌, മലബന്ധം, മലദ്വാരത്തിലെ മുറിവുകൾ എന്നിവയും ഇതിന്‌ കാരണമാകാം. തുടർച്ചയായി അടിവയറ്റിൽ വേദനയുണ്ടായാൽ ശ്രദ്ധ കൊടുക്കേണ്ടതാണ്‌.

സ്‌കിൻ ക്യാൻസർ പ്രധാനമായും ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങളെയാണ്‌ നോക്കുന്നത്‌. 50 വയസ്സിൽ മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ്‌ കൂടുതലും കാണാറുള്ളത്‌. കൂടാതെ പുരുഷന്മാരുടെ വൃഷണങ്ങളിലെ കറുപ്പ്‌ നിറമോ വലിപ്പത്തിലുള്ള വ്യത്യാസമോ വന്നാൽ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. ഇത്തർത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ അടിയന്തിര മെഡിക്കൽ ശ്രദ്ധയാകർഷിക്കുന്നതാണ്‌.

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ

Avatar

Staff Reporter