പൊതുവേ ഭാരതീയരായ പുരുഷന്മാർ തങ്ങളുടേതായ ചില ഇഷ്ടങ്ങളെ മറ്റുള്ളവരോട് പറയാതെ മനസ്സിൽ സൂക്ഷിക്കാറുണ്ട്. തങ്ങൾക്ക് വിധിച്ചതെന്തോ അതിൽ തൃപ്തരായി ജീവിക്കുന്നവരും കുറവല്ല.
പലരും തുറന്ന് പറയില്ലെങ്കിലും ഇന്ത്യയിലെ പുരുഷന്മാർക്ക് കൂടുതലും മദാലസകളായ സ്ത്രീകളോടാണ് പ്രിയമെന്ന് ഒരു സർവ്വേ വെളിവാക്കുന്നു. തന്റെ ജീവിത സഖിയായി കടന്ന് വരുന്ന പെൺകുട്ടി അടിമുടി സുന്ദരിയായിരിക്കുന്നതിനൊപ്പം തന്നെ ബുദ്ധിമതിയും തന്റെ കുടുംബത്തിലെ എല്ലാവരോടും സഹകരിച്ച് പോകുന്നവളും കൂടി ആണെങ്കിൽ പൊന്നുംകുടത്തിന് പൊട്ടെന്നപോലെ പുരുഷന്മാർക്ക് ഏറെ പ്രിയമുള്ളവരാകുകയും ചെയ്യും. തന്റെ ഭാര്യ എല്ലാ അർത്ഥത്തിലും മറ്റു സ്ത്രീകളിൽ നിന്നും അല്പം വ്യത്യസ്ഥയായിരിക്കണം എന്നും ആഗ്രഹിക്കുന്ന പുരുഷന്മാരും കുറവല്ല.

ഇവയെല്ലാം സാധാരണമായ കാര്യങ്ങൾ തന്നെയാണെന്നിരിക്കെ ഇവയിൽ നിന്നും ഭിന്നമായി തന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയിൽ പ്രതീക്ഷിക്കുന്ന മറ്റു ചില ആഗ്രഹങ്ങളും പുരുഷന്മാർക്ക് ഉണ്ട്.
1. സ്വയം പര്യാപ്ത
ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്മാരും തന്റെ പങ്കാളി സ്വയം പര്യാപ്തത ഉള്ളവളായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകളോട് അവർക്ക് താത്പര്യം കൂടും. അത്തരം സ്ത്രീകളോടൊപ്പം ജീവിച്ചാൽ തങ്ങൾ ബഹുമാനിതരാകുമെന്നും സത്പേര് വർദ്ധിക്കുമെന്നും അവർ കരുതുന്നു.

2.സ്വാഭിമാനി
ഏതെങ്കിലും പുരുഷന്റെ ഇഷ്ടം നേടി എടുക്കണമെന്നുണ്ടങ്കിൽ നിങ്ങൾ സ്വാഭിമാനികളാകുക. അത്തരം സ്ത്രീകളോട് പുരുഷന്മാർക്ക് ഇഷ്ടം കൂടും. അവർ അത് തുറന്ന് പറയില്ലെങ്കിലും തന്റെ ജീവിതപങ്കാളി സ്വാഭിമാനിയായിരിക്കണം എന്ന് അവർ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്.
3. ഫ്ലേർട്ടിംഗ്
ന്യൂജനറേഷൻ ജീവിത ശൈലിയിലെ ഫ്ലേർട്ടിംഗ് സ്വഭാവ ശൈലിയുള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാകുമത്രേ. അത്തരം ജീവിതശൈലിയുള്ള സ്ത്രീകളോടൊപ്പം കഴിയുമ്പോൾ പരസ്പരമുള്ള സ്നേഹം എക്കാലവും അങ്ങനെ തന്നെ നിലനിർത്താൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു.

4. സത്യസന്ധ
വിശ്വസ്ഥയായ പങ്കാളിയെ ആഗ്രഹിക്കാത്ത ഒരാളും ലോകത്ത് ഉണ്ടാകില്ല എന്നതാണ് വാസ്ഥവം. എല്ല പുരുഷുന്മാരും തന്നിൽ നിന്നും ഒന്നും മറച്ച് വയ്ക്കാത്ത സത്യസന്ധയായ പങ്കാളിയെ ആണ് ആഗ്രഹിക്കുന്നത്.
5. സമർപ്പണം
തന്റെ പങ്കാളി എല്ലാം തന്നിൽ സമർപ്പിച്ച് ജീവിക്കുന്ന ആളായിരിക്കണം എന്ന് പുരുഷന്മാർ ആഗ്രഹിക്കുന്നു. തന്റെ ഒപ്പം തന്നെ നിന്ന് തനിക്ക് വേണ്ടുന്നതെല്ലാം ചെയ്ത് തരുന്നവളായിരിക്കണം അവൾ. വെറും അഭിനയത്തിൽ മാത്രം എല്ലാം ഒതുക്കുന്ന സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടില്ല.