22
November, 2017
Wednesday
06:08 PM
banner
banner
banner

ഗോസിപ്പിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല; എന്നാല്‍ പുരുഷ പരദൂഷണത്തിന്‌ ചില പ്രത്യേകതകളുണ്ട്‌

പരദൂഷണം പൊതുവെ സ്ത്രീകളിലും പുരുഷന്‍മാരിലും കണ്ടുവരുന്ന ദുഷ് പ്രവണതയാണ്. എന്നാല്‍ പുരുഷ പരദൂഷണത്തിന് ചില പ്രത്യേകതയുണ്ട്. അവ എന്തെന്ന് നോക്കാം… സ്ത്രീകള്‍ പുരുഷന്മാരുടെ ഗോസിപ്പിന്റെ ഒരു ഇരയാണ്. സ്ത്രീയുടെ സൗന്ദര്യം, ശരീരം, സ്വഭാവം തുടങ്ങിയയെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പുരുഷന്മാരുടെ, പ്രത്യേകിച്ച് ബാച്ചിലേഴ്‌സിന്റെ പൊതുസ്വഭാവമാണെന്നു പറയാം.

ഗാഡ്ജറ്റുകള്‍ പുരുഷഗോസിപ്പുകളില്‍ പ്രധാനമാണ്. ഇവയുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഇവരുടെ വര്‍ത്തമാനത്തില്‍ വരും. ഭാവിപരിപാടികള്‍ ഇവരുടെ ഗോസിപ്പുകളില്‍ പെടുന്ന മറ്റൊരു കാര്യമാണ്. വിവാഹം, വിവാഹം കഴിഞ്ഞാലുണ്ടാകാന്‍ പോകുന്ന പുലിവാലുകള്‍ തമാശയായെങ്കിലും ബാച്ചിലര്‍ ബോയ്‌സിന്റെ ഗോസിപ്പുകളില്‍ വരുന്ന മറ്റൊരു വിഷയമാണ് ഓഫീസ് പ്രശ്‌നങ്ങളും ഓഫീസ് കാര്യങ്ങളുമെല്ലാം മറ്റൊരു വിഷയം. വിവാഹിതരെങ്കില്‍ ഭാര്യമാരും കുട്ടികളും ഇവരുടെ ഗോസിപ്പ് വിഷയങ്ങള്‍ തന്നെ. സിനിമകളാണ് ഇവര്‍ക്കു താല്‍പര്യമുള്ള മറ്റൊരു വിഷയം. സ്‌പോര്‍ട്‌സ് ഇവരുടെ ഗോസിപ്പുകളിലെ ഒരു പ്രധാന വിഷയമാണ്. വാട്‌സ്അപ്, ഫേസ്ബുക്ക് തുടങ്ങിയയെല്ലാം ഇവരുടെ ഗോസിപ്പുകളില്‍ പെടുന്നു. പ്രണയങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിവയെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യും. സെക്‌സ് ഇവരുടെ താല്‍പര്യങ്ങളില്‍ വരുന്ന മറ്റൊന്നാണ്. സ്ത്രീകളേക്കാള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പുരുഷന്മാരാണ്.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments


Gayathri Devi | Executive Editor


Related Articles & Comments