മലയാളം ഇ മാഗസിൻ.കോം

ആദ്യകാഴ്ചയിൽ തന്നെ പുരുഷന്മാർ സ്ത്രീകളിൽ ശ്രദ്ധിക്കുന്ന ആ 7 കാര്യങ്ങൾ ഏതൊക്കെ എന്നറിയാമോ?

ഒരാളെ കാണുമ്പോൾത്തന്നെ നമുക്ക് അയാളോട് ഒരു ഇഷ്ടമോ ഇഷ്ടക്കുറവോ ഒക്കെ തോന്നാറുണ്ട്. അത് അയാളെ മുൻപരിചയം ഉള്ളതുകൊണ്ട് ആവണമെന്നില്ല. അയാളുടെ സംസാരവും പെരുമാറ്റവും ശരീരഭാഷയും ഒക്കെക്കൊണ്ടാണ്. “First impression is the best impression” എന്നാണല്ലോ പറയുന്നത്.

പലപ്പോഴും യാത്രയ്ക്കിടയിലും ആൾക്കൂട്ടത്തിലും അങ്ങനെ എവിടെ ആയാലും സ്ത്രീകളുടെ കണ്ണുകൾ എത്തിപ്പെടുന്നത് പുരുഷന്മാരിലേക്കും പുരുഷന്മാരുടെ കണ്ണുകൾ എത്തിപ്പെടുന്നത്ആ സ്ത്രീകളിലേക്കും ആയിരിക്കും എന്നതിലൊരു സംശയവുമില്ല. ഇക്കാര്യത്തിൽ മറ്റൊരാളെ സസൂക്ഷ്മം നിരീക്ഷിക്കാനുള്ള കഴിവ് കൂടുതൽ സ്ത്രീകൾക്ക് തന്നെയാണെന്ന് പറയേണ്ടി വരും.

എന്നാൽ പുരുഷന്മാരും തീരെ പുറകോട്ടല്ല. ഒരു സ്ത്രീയെ കാണുമ്പോൾ അവരുടെ എല്ലാ രീതികളും പുരുഷന്മാരും ശ്രദ്ധിക്കുന്നു. സ്ത്രീയും പുരുഷനും ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഘടകങ്ങളിൽ ചിലപ്പോൾ വ്യത്യാസം ഉണ്ടാകാം. സ്ത്രീകളിൽ പുരുഷന്മാർ പ്രത്യേകം ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം.

1. ചിരി: ഒരാളെ കാണുമ്പോൾ ആദ്യം നമ്മൾ ഒരു ചിരി കൈമാറുന്നു. അവിടെ ഊഷ്മളമായൊരു ബന്ധത്തിന്റെ തുടർച്ച സാധ്യമാവുകയാണ്‌. അതുകൊണ്ടു ത്തന്നെ ഒരാളുടെമുഖത്തു വിരിയുന്ന ചിരിയാണ് അയാളിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ചിരി പലവിധമുണ്ട്. ഒരു വാക്കിനേക്കാൾകൂടുതൽ കാര്യങ്ങൾ ഒരു ചിരി പറയും. നല്ലൊരു ചിരി നിങ്ങളോടു സംസാരിക്കാൻ എനിക്ക് വിഷമമൊന്നുമില്ല എന്നതിന്റെ സൂചനയാണ് നൽകുന്നത്. സംഭാഷണം ആസ്വദിക്കുന്നതിന്റെ ഭാഗമായി അടക്കിപ്പിടിച്ചുള്ള ചിരിയും ഉണ്ടാകാറുണ്ട്. എന്നാൽ മനസ്സ് വെളിപ്പെടുത്താതെ അകലം പാലിക്കാനും ഒരു ചിരികൊണ്ടാകും.

2. കണ്ണുകൾ: ഒരാളുടെ മനസ്സിലേക്കുള്ള വാതിലുകളാണ് കണ്ണുകൾ.കണ്ണുകളിൽ തെളിയുന്ന ഭാവങ്ങൾ അയാളെക്കുറിച്ച് വെളിപ്പെടുത്തുന്നു. ആദ്യമായി കാണുമ്പോഴുള്ള ഒരു പെൺകുട്ടിയുടെ നോട്ടവും ആ കണ്ണുകളും പുരുഷന് മറക്കാനാകില്ല. പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങൾ അവൻ ആ കണ്ണുകളിൽ നിന്നും വായിച്ചെടുക്കുന്നു.

3. വേഷവും ശൈലിയും: ഒരു സ്ത്രീയുടെ വേഷവിധാനങ്ങൾ എപ്പോഴും പുരുഷന്മാർ ശ്രദ്ധിക്കും. അവരെക്കുറിച്ചുള്ള ഒരു പൊതു ധാരണ പുരുഷന്മാരിൽ ഉടലെടുക്കുന്നത് പലപ്പോഴും ഈ വേഷത്തിൽ നിന്നായിരിക്കും. എത്ര വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് അവർ ധരിച്ചിരിക്കുന്നത് എന്നതിനേക്കാൾ കൂടുതലായി, അവർ അത് എങ്ങനെ ധരിച്ചിരിക്കുന്നു എന്നാണു പുരുഷന്മാർ ശ്രദ്ധിക്കുന്നത്. സ്ത്രീകളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു അളവുകോലാണ് പുരുഷന്മാർക്ക് പലപ്പോഴും സ്ത്രീകളുടെ ആടയാഭരണങ്ങൾ.

4. ശാരീരിക ഘടകങ്ങൾ: സ്ത്രീകളുടെ വസ്ത്ര രീതിയിലും സംസാരത്തിലുമൊക്കെ പുരുഷന്മാർ ശ്രദ്ധിക്കാറുണ്ടെങ്കിലും അതിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി അവരുടെ ശ്രദ്ധ പോകുന്നത് സ്ത്രീകളുടെ ശാരീരിക ഘടനയിലേക്കായിരിക്കും. ഇക്കാര്യം വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം നേടിയവരാണോ അവരെന്നെ സംശയംപോലും ജനിപ്പിക്കുന്ന വിധമാണ് ചില പുരുഷന്മാരുടെ ഇത്തരം കാര്യങ്ങളിലുള്ള ശ്രദ്ധ.

5. സുഹൃത്തുക്കൾ: ഒരു സ്ത്രീയെ ശ്രദ്ധിക്കുമ്പോൾ അവളുടെ സുഹൃത്തുക്കൾ ആരാണെന്നുകൂടി ശ്രദ്ധിക്കുന്നതാണ് പുരുഷന്മാരുടെ പൊതുവേയുള്ള രീതി. ഒരാളെ വിലയിരുത്തുന്നതിന് അയാളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ശ്രദ്ധിച്ചാൽ എളുപ്പമാകും. സ്ത്രീകളെ അവരുടെ ഏതു സുഹൃത്തിനോടൊപ്പം എന്തിനു എവിടെവച്ചാണ് കണ്ടത് എന്ന കാര്യം പുരുഷന്മാർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

6. ഗന്ധം: ഒരു സ്ത്രീയെ എവിടെ വച്ച് എങ്ങനെ ഏതു വേഷത്തിൽ കണ്ടെന്നോ, അവൾ എന്തായിരുന്നു സംസാരിച്ചതെന്നോ, എങ്ങനെയാണ് ചിരിച്ചതെന്നോ ഒക്കെ ഓർക്കുന്നതുപോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി അവളുടെ ഗന്ധം പുരുഷൻ ഓർത്തിരിക്കും. ആ കൂടിക്കാഴ്ചയെ ഓർമ്മപെടുത്താൻ പലപ്പോഴും ആ ഗന്ധം കാരണമാകും.

7. ആത്മവിശ്വാസം: ഇങ്ങനെയെല്ലാമാണെങ്കിലും ഒരു പുരുഷൻ സ്ത്രീയിൽ കാണുന്ന ഏറ്റവും ആകർഷകമായ കാര്യം അവളിലെ ആത്മവിശ്വാസം തന്നെയാണ്. ഒരു സ്ത്രീ പ്രകടിപ്പിക്കുന്ന ശുഭാപ്തി വിശ്വാസവും അത് അവൾക്കു നൽകുന്ന പ്രസരിപ്പും ഏതൊരു പുരുഷനും ഇഷ്ടപ്പെടുന്ന ഒന്നാണ്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter