മലയാളം ഇ മാഗസിൻ.കോം

സ്ത്രീകളെ നിങ്ങൾക്കറിയാമോ നിങ്ങളുടെ പുരുഷന്മാർ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്ന ആ 6 ഗുണങ്ങൾ എന്തൊക്കെയാണെന്ന്

സ്നേഹവും പരസ്പരവിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കുന്നത് ആണ് ഓരോ ദമ്പത്യബന്ധവും. ഭർത്താവിന്റെ സ്നേഹം പൂർണ്ണമായും തനിക്ക് കിട്ടണം എന്ന് ഭാര്യയും ഭാര്യയുടെ സ്നേഹം തനിക്ക് അവകാശപ്പെട്ടതാണെന്ന ഭർത്താവിന്റെയും തോന്നൽ ഓരോ ദാമ്പത്യത്തിനും ആവശ്യം ആണ്. സ്ത്രീകളിൽ എപ്പോഴും കാണപ്പെടുന്ന ഒരു ആശങ്കയാണ് അവൾ ഇഷ്ടപ്പെടുന്ന പുരുഷൻ തിരികെ ഇഷ്ടപ്പെടുന്നുണ്ട് എന്നത് സത്യമാണോ എന്നത്.

അത്തരം ഒരു ചിന്തയ്ക്കുമപ്പുറം ഓരോ സ്ത്രീയും മനസിലാക്കേണ്ടത് ഓരോ പുരുഷന്മാരും തങ്ങളുടെ സ്ത്രീകളിൽ കാണുവാൻ ആഗ്രഹിക്കുന്ന ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്നതാണ്. അവർ ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തൊക്കെ ആണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് നിങ്ങളിൽ മാറ്റം വരുത്തുമ്പോൾ ആണ് നിങ്ങൾക്ക് അനുയോജ്യമായ ഒരു ദാമ്പത്യവും നിങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഒരു പങ്കാളിയെയും ലഭിക്കുകയുള്ളൂ.

ഒരു സ്ത്രീയെ കാണുമ്പോൾ അവളുടെ ബാഹ്യമായ സൗന്ദര്യം മാത്രം നോക്കി അവളിലേക്ക് അടുക്കുന്ന പുരുഷന്റെ രീതികൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ പുരുഷന്മാർ, സ്ത്രീകൾ എല്ലായ്‌പ്പോഴും ചിന്തിക്കുന്നതുപോലെ നല്ല ബാഹ്യരൂപമല്ല ഒരു സ്ത്രീയെ സ്നേഹിക്കുവാൻ അടിസ്ഥാനമാകുന്നത്.

പുരുഷന്മാരെ സ്ത്രീകളിലേക്ക് ആകർഷിക്കുന്ന മറ്റ് ധാരാളം ഘടകങ്ങളുണ്ട്. സുന്ദരമായ ബാഹ്യരൂപം പുരുഷന്മാർ പരിഗണിക്കുന്ന ഒരു ഗുണം ആണെങ്കിലും ഒരു സ്ത്രീയിൽ പുരുഷൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പുരുഷന്മാർക്കുവേണ്ട ഒരേയൊരു ഗുണം അല്ല.

സ്ത്രീ- പുരുഷ ദാമ്പത്യ ബന്ധം പോലെയോ ലിവിങ് ടുഗെദർ പോലെയോ ഉള്ള ഒരു ദീർഘകാല ബന്ധം ആവശ്യമാണെന്ന് തോന്നുന്ന ബന്ധങ്ങളിൽ ചില പ്രത്യേക ഗുണവിശേഷങ്ങൾ സ്ത്രീകളിൽ ഉണ്ടോയെന്ന്പുരുഷന്മാർ അന്വേഷിക്കുന്നത് പതിവാണ്. ഒരു ഭാര്യ അല്ലെങ്കിൽ തന്റെ പങ്കാളി ആവുന്നവൾക്ക് എല്ലാ ഗുണഗങ്ങളും ഉണ്ടാകണം എന്നു തന്നെയാണ് ഓരോ പുരുഷന്റെയും ആഗ്രഹം.

ഒരു പുരുഷൻ അല്ലെങ്കിൽ ഭർത്താവ് തന്റെ ഭാര്യയിൽ ആഗ്രഹിക്കുന്ന ഗുണങ്ങൾ പ്രധാനമായും താഴെ പറയുന്നവയാണ്.

1. ആകർഷണീയമായ പെരുമാറ്റം
പുരുഷന്മാർ നല് ല ബാഹ്യരൂപം തിരയുന്നതിൽ കൂടുതൽ ഇന്ന് അന്വേഷിക്കുന്നത് അവൻ ഇഷ്ടപ്പെടുന്ന സ്ത്രീയിൽ മറ്റുള്ളവരെ ആകർഷിക്കുന്ന മാന്യമായ പെരുമാറ്റം ഉണ്ടോ എന്നതാണ്. വളരെ ആഴത്തിൽ ഓരോ വ്യക്തിയോടും ആഴത്തിൽ എത്തിച്ചേരുന്നതിന് അവർ ആകർഷിക്കപ്പെടണം. ആകർഷണീയതയുള്ള സ്ത്രീയായി സ്വയം വെളിവാകുന്നത് ആകർഷിക്കപ്പെടേണ്ട പുരുഷനെ നിങ്ങളിലേക്ക് ആകൃഷ്ടനാക്കുമ്പോൾ ആണ്.

സ്ത്രീ എന്ന കാര്യത്തിൽ പലപ്പോഴും പുരുഷന്മാരുടെ അഭിരുചികൾ വിഭിന്നങ്ങളാണ്, മാത്രമല്ല ആകർഷണീയയായ സ്ത്രീ എന്നത് ഓരോ പുരുഷനെയും പുരുഷന്റെ രീതികളെയും സംബന്ധിച്ച് വ്യത്യസ്തവുമാണ്.

സ്ത്രീകളെ അവർ ആയിരിക്കുന്ന അതേ ആകർഷണീയതയിൽ തന്നെയാണ് പുരുഷന്മാർ ആഗ്രഹിക്കുന്നത്. അതിനാൽ നിങ്ങൾ ആകർഷണീയമായ പെരുമാറ്റം കൊണ്ട് നിങ്ങളുടെ പുരുഷനെ ചേർത്തു നിർത്തുക.

ALSO, WATCH THIS VIDEO!

2. സ്വപ്നങ്ങളും, ലക്ഷ്യങ്ങളും ഉണ്ടാകണം
സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ളവർക്ക് ജീവിതത്തിൽ മുന്നോട്ട് പോകുവാൻ വീര്യം ഏറെ ആയിരിക്കും.
സ്വന്തമായി ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ള സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു. സ്വന്തം ജീവിതത്തോട് സ്വന്തമായിത്തന്നെ സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, ആഗ്രഹങ്ങളുമുള്ള സ്ത്രീയുമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ ആണ് പുരുഷൻ ആഗ്രഹിക്കുന്നത്. പൂർത്തിയാക്കാൻ സ്വന്തം ആഗ്രഹങ്ങളുള്ള, എന്നാൽ തന്റെ സ്വപ്നങ്ങളെ പൂർത്തിയാക്കാൻ പുരുഷനെ ആശ്രയിക്കാത്ത, അത്തരമൊരു പങ്കാളിയെയാണ് എല്ലാ പുരുഷന്മാരും ഇഷ്ടപ്പെടുന്നത്.

3. പുരുഷന്റെ വികാരവിചാരങ്ങൾക്ക് പ്രധാന്യം നൽകുന്ന സ്ത്രീകൾ
വികാരതീവ്രതയുള്ള പുരുഷന്മാർ തങ്ങളുടെ എല്ലാ വികാരവിചാരങ്ങളെയും ഭാര്യയോടൊപ്പം പങ്കിടുവാനാണ് ആഗ്രഹിക്കുന്നത്. ഒരു പുരുഷനെ നിങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ, അയാളുടെ വികാരവിചാരങ്ങളെ അറിയുവാൻ ശ്രമിക്കുക. സ്വന്തം വികാരവിചാരങ്ങളായി അയാളുടെ വികാരവിചാരങ്ങളെ ഉൾക്കൊള്ളുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, അയാൾക്കുപറ്റിയ ഏറ്റവും നല്ല ജോഡി നിങ്ങൾതന്നെയാണ് എന്നുറപ്പാക്കി അയാൾ നിങ്ങളെ സ്നേഹിക്കും.

4. മറ്റെന്തിലുമേറെ പുരുഷനെ ശ്രദ്ധിക്കാൻ കഴിയുന്ന വ്യക്തി
എല്ലാ പുരുഷന്മാരുടെയും ഒരു അടിസ്ഥാന ആവശ്യമാണിത്. പുരുഷന്മാർക്ക് അവരുടെ എല്ലാ ചിന്തകളെയും പങ്കിടുവാനും അവയെക്കുറിച്ച് സംസാരിക്കുവാനും പറ്റിയ ഒരു വ്യക്തിയെ പങ്കാളിയായി ലഭിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ആഴത്തിൽ പുരുഷനെ മനസ്സിലാക്കുന്ന മറ്റെന്തിലുമേറെ തങ്ങളെ ശ്രദ്ധിക്കുന്ന സ്ത്രീയെ ലഭിക്കുവാൻ തന്നെയാണ് എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നത്. അവർ ചെയ്യുന്ന കാര്യങ്ങളിൽ പിന്തുണയ്ക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും ഉപദേശങ്ങളും പറയുന്ന ചെയ്യുന്ന ഭാര്യയോട് ആണ് പുരുഷന് താല്പര്യം.

5. ശാന്തരായ സ്വഭാവം ഉള്ളവർ
ദീർഘകാല ദാമ്പത്യ ബന്ധത്തിൽ ഇടപെടുമ്പോൾ പുരുഷന്മാർ താദാത്മ്യത്തിലായിരിക്കുന്ന, അതുമല്ലെങ്കിൽ നല്ല പൊരുത്തത്തിലായിരിക്കുന്ന സ്ത്രീകളെ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ബന്ധത്തെ ദീർഘകാലം ശാന്തമായി നയിച്ചുകൊണ്ടുപോകുവാൻ ആണ്.

6. ആഴത്തിൽ സ്നേഹിക്കുവാനും ഉറ്റബന്ധം നിലനിർത്താനും കഴിയുന്ന ആൾ
വളരെ അടുത്ത ബന്ധം നിലനിറുത്തുന്നതിനുവേണ്ടിയുള്ള ഒരാളെ ആണ് പുരുഷന്മാർ അന്വേഷിക്കുന്നത്. പുരുഷന്മാരെ സംബന്ധിച്ച് അവർക്ക് ലൈംഗികത വളരെ പ്രധാനമാണ്, മാത്രമല്ല ഇതേ പ്രാധാന്യം തങ്ങളുടെ പങ്കാളിയിൽ കാണുവാനും അവർ ആഗ്രഹിക്കുന്നു. വലിയ തോതിൽ ലൈംഗികത ആസ്വദിക്കുവാൻ പറ്റിയ സ്ത്രീയെ അവർ കൂടുതലായി ഇഷ്ടപ്പെടുന്നു.

സ്ത്രീയെ അന്വേഷിക്കുന്ന സമയത്ത് പുരുഷന്മാർ ഉൾക്കൊണ്ടിരിക്കുന്ന മുഖ്യമായ മാനദണ്ഡങ്ങൾ ഈ പറഞ്ഞ കാര്യങ്ങളാണ്. ആജീവനാന്ത കാലയത്തെക്ക് ഉള്ള നല്ല ബന്ധമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഈ വസ്തുതകളെ പരിഗണിക്കുന്നത് നല്ലതായിരിക്കും.ഏറ്റവും പ്രധാനപ്പെട്ട കാര്യം നെഗറ്റീവായ കാര്യങ്ങളിലും അവ പരിഹരിക്കാനും അത് വിട്ടുകളയാനുമുള്ള മനസാണ്.

ALSO, WATCH THIS VIDEO

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor