മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാർ തേടി നടന്ന സംശയത്തിന് ഉത്തരം ഇതാ: സെ ക്സിൽ ഏർപ്പെടുമ്പോൾ ഇരു പങ്കാളികൾക്കും ഒരുമിച്ച്‌ രതി മൂർച്ച ഉണ്ടാകുമോ?

പുരുഷന്‍ എപ്പോഴും സെ ക്‌സ് ആസ്വദിക്കുന്നു. സ്ത്രീക്കാണ് പലപ്പോഴും അത് ആസ്വാദ്യമല്ലാതാവുന്നത്. വിഖ്യാത ലൈം ഗികഗവേഷകനായ ബെര്‍ണിസിന്‍ബെര്‍ഗെര്‍ഡിന്റെ അഭിപ്രായത്തില്‍ 30 ശതമാനത്തോളം പുരുഷന്മാര്‍ക്കും പലപ്പോഴും ലൈം ഗികവേഴ്ച ഒരു ദുരിതാനുഭവമാണ്. പുരുഷന്‍ എല്ലായേ്പാഴും ലൈം ഗികവേഴ്ചയ്ക്കു സജ്ജനാണ് എന്ന തെറ്റിധാരണയാണ് ഇതിന്ന് ഒരു കാരണം.

കുതിരയുടെ കരുത്തും ചടുലതയുമുള്ള പ്രചണ്ഡമായൊരു രതി ബന്ധമാണ് സ്ത്രീക്ക് ഏറെയിഷ്ടം. പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീ കൂടുതലിഷ്ടപ്പെടുന്നത്. സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണങ്ങളുമാണ് സ്ത്രീ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും കൂടുതല്‍ ആസ്വാദ്യകരവും ആഹ്ലാദകരവുമായിരിക്കും.

ഒരു ‘തകര്‍പ്പന്‍ പ്രകടന’ത്തെക്കാള്‍ സ്നേഹപൂര്‍ണമായ ഒരു ലാസ്യമാണ് ലൈം ഗികബന്ധത്തെയും ദാമ്പത്യത്തെയും കൂടുതല്‍ ഹൃദ്യമാക്കുക. രതി മൂര്‍ച്ഛാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്തുചേരാന്‍ സ്ത്രീക്ക് താല്‍പര്യമുണ്ടാവാം. ലൈം ഗികതയുടെ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്‍പര്യഭേദങ്ങളുണ്ടാകും. അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം. രതിയുടെ കാര്യത്തില്‍, താല്‍പര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും സങ്കോചങ്ങളും എല്ലാം തുറന്നു പറയുകതന്നെ വേണം.

\"\"

ഇരുപങ്കാളികള്‍ക്കും ഒരുമിച്ച് രതി മൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ ലൈം ഗികബന്ധം വിജയമാകുകയുള്ളൂ. ലൈം ഗികബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും ഒരുമിച്ചു രതി മൂര്‍ച്ഛയുണ്ടാകുന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടായതു കൊണ്ടു മാത്രം ആ ബന്ധം ഏറ്റവും ആഹ്ലാദകരമാകണമെന്നില്ല. രതി മൂര്‍ച്ഛയ്ക്കു ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവെ ആഗ്രഹിക്കുക. സ്ഖലനാനന്തരം തിരിഞ്ഞുകിടന്ന് ഉറങ്ങാനാണ് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടം.

ഒരുമിച്ചു രതി മൂര്‍ച്ഛയുണ്ടായാലും ശേഷം ഇങ്ങനെ അലോസരമായാല്‍ എന്തു കാര്യം? പുരുഷപങ്കാളിക്ക് സ്ഖലനമുണ്ടാകുന്നതിനു മുമ്പ് സ്ത്രീക്ക് രതിമൂര്‍ച്ഛ കൈവരിക്കാനായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്ലാദകരം. തുടര്‍ന്ന് പുരുഷന് സ്ഖലനത്തിലേക്ക് എത്തുംവരെ താല്‍പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീക്കു കഴിയാറുണ്ട്. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നുവോ എന്നതല്ല ഇരുവര്‍ക്കും ആഹ്ലാദമുണ്ടാകുന്നുവോ എന്നതാണ് പ്രധാനം.

പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ല സ്ത്രീക്ക് രതിമൂര്‍ച്ഛ. സ്ഖലനംകൊണ്ട് പുരുഷന് തികഞ്ഞ മാനസികസംതൃപ്തിയും ആഹ്ലാദവും ഉണ്ടാവണമെന്നില്ല. അതുപോലെ, രതിമൂര്‍ച്ഛയിലെത്തി എന്നതുകൊണ്ടുമാത്രം സ്ത്രീക്ക് പൂര്‍ണസംതൃപ്തിയും മാനസികാഹ്ലാദവും ഉണ്ടായിക്കൊള്ളണമെന്നുമില്ല. എല്ലാ ലൈം ഗികബന്ധത്തിലും എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയില്ല.

ശരിയായ രതിമൂര്‍ച്ഛയുണ്ടാക്കുന്ന ലൈംഗികബന്ധങ്ങള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. രതി മൂര്‍ച്ഛയിലേക്കെത്താതെ തന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെക്കാള്‍ മാനസികമായ അടുപ്പവും സ്നേഹവും ഒരുക്കങ്ങളുമാണ് സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് എത്തിക്കുന്നത്. സ്ത്രീ രതി മൂര്‍ച്ഛയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്കു കഴിയാതെ വരാറുണ്ട്.

\"\"

അടുത്ത പരിചയം കൊണ്ട് പങ്കാളിയുടെ ഭാവപ്രകടനങ്ങളില്‍ നിന്നു ഒരു പരിധിവരെ ഇതു മനസ്സിലാക്കാനാവാം. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തിയെന്നു നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപടരതിമൂര്‍ച്ഛ തിരിച്ചറിയുക എളുപ്പമല്ല. പുരുഷ പങ്കാളിക്ക് മാനസികാഹ്ലാദമേകാനുള്ള ഒരുതരം ത്യാഗമനോഭാവമാണ് ഈ കപടരതിമൂര്‍ച്ഛയ്ക്കു പിന്നില്‍. രതിമൂര്‍ച്ഛ എന്ന സവിശേഷാവസ്ഥയല്ല പ്രധാനം. ലൈം ഗികബന്ധം ആഹ്ലാദവും സംതൃപ്തിയും നല്‍കുന്നുണ്ടോ എന്നതാണ്.

Avatar

Staff Reporter