മലയാളം ഇ മാഗസിൻ.കോം

യുവാക്കളും പുരുഷന്മാരും അറിയാൻ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക്‌ ഒരിക്കലും അച്ഛനാകാൻ കഴിയില്ല!

ദമ്പതികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വന്ധ്യത. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും വന്ധ്യതയുണ്ട്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇത്തരക്കാര്‍ക്കായി വന്ധ്യതാ ക്ലിനിക്കുകള്‍ വലിയ തോതില്‍ വളര്‍ന്ന് വരുന്നുണ്ടെങ്കിലും വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നാണ് യാഥാര്‍ഥ്യം. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്.

പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങള്‍::
ബീജാണുക്കളുടെ എണ്ണത്തിലെ കുറവു മുതല്‍ അവയവത്തിന്റെ ആകൃതിയും ചലനശേഷിയുമൊക്കെ പുരുഷവ ന്ധ്യതയില്‍ നിര്‍ണായകമാണ്. സെ ക്‌സിന് മുമ്പ് ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകള്‍ ബീജോല്‍പാദനത്തെ ബാധിക്കും. പുകവലി, മദ്യപാനം, ലഹരിമരുന്ന് ഉപയോഗം, ജങ്ക് ഫുഡുകള്‍ എന്നിവ വന്ധ്യതയ്ക്ക് കാരണമാകും.

അമിതവണ്ണവും സ്ട്രെസും പ്രധാന പ്രശ്നമാണ്. ചൂട് വെള്ളത്തിലെ കുളിയും വന്ധ്യ തയിലേക്ക് നയിക്കും. അധികം ഊഷ്മാവുള്ള ചുറ്റുപാടില്‍ ജോലി ചെയ്യുന്നവരില്‍ ബീജസംഖ്യ കുറയും. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ അളവ് കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു. എന്നാല്‍ ബീജത്തിന്റെ അളവ് കുറയുന്നത് കൊണ്ട് മാത്രം വന്ധ്യതയുണ്ടാകണമെന്നില്ല.

അധിക സമയം ടിവിയുടെ മുന്നിലിരിക്കുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക. 20 മണിക്കൂറിലേറെ നേരം ആഴ്ചയില്‍ ടിവിയ്ക്കു മുന്നിലിരിക്കുന്ന പുരുഷമാര്‍ക്ക് വന്ധ്യതാ സാധ്യത കൂടുതലാണ്.

മടിയില്‍ ലാപ്‌ടോപ് വച്ചുള്ള നിങ്ങളുടെ ജോലി ചെയ്യല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലാപ്‌ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്‌നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ അപകടമാണ്.

പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. രക്തത്തിലെ മുലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ വരാറുണ്ട്. ഇതിനെ അസൂസ്പേര്‍മിയ എന്നറിയപ്പെടുന്നു. ചിലരുടെ ശുക്ലത്തില്‍ ബീജം ഒട്ടും കാണപ്പെടാറില്ല. ഇത് ചികിത്സയിലൂടെ ഭേദമാക്കാമെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ബീജത്തിന്റെ ചലനപ്രശ്നമാണ് മറ്റൊരു കാരണം. ഇത് മൂലം ശുക്ലത്തില്‍ നിന്നുണ്ടാവുന്ന ഒറ്റ ബീജത്തിനും അണ്ഡവുമായി സംയോജിക്കാന്‍ കഴിയുന്നില്ല.

ബീജത്തിന്റ അസ്വാഭാവിക ആകൃതിയാണ് മറ്റൊരു പ്രധാന കാര്യം. ഇത് മൂലം ബീജത്തിന് അണ്ഡവുമായി ശരിയായി യോജിക്കാന്‍ കഴിയാതാവും. വൃഷണത്തിലെ അണുബാധ, വൃഷണത്തിന്റെ ശസ്ത്രക്രിയ, വൃഷണത്തിന്റെ അമിതമായ ചൂട് എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രധാന പ്രശ്നങ്ങളാണ്.

ചികിത്സ:
തുറന്ന് പറയാന്‍ മടികാണിക്കാതെയും ഏറെ നാള്‍ കാത്തിരിക്കാതെയും ഉടന്‍ ചികിത്സ തേടുകയാണ് വന്ധ്യതയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ശാരീരിക പരിശോധന, ജന നേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിവാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം.

Avatar

Shehina Hidayath