മലയാളം ഇ മാഗസിൻ.കോം

സ്ത്രീകളെ ഈ പറയുന്നതിൽ ഏത്‌ രീതിയിലാണ്‌ പുരുഷന്മാർ നിങ്ങളെ നോക്കുന്നത്‌? ആ നോട്ടത്തിലുണ്ട്‌ അവന്റെ ഉള്ളിലിരുപ്പ്‌

ഒരു നോട്ടത്തിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നൊക്കെ നമ്മളിൽ പലരും എപ്പോഴും പറയാറുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി. ടി. സന്ദീഷ് നോട്ടത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് അറിയാമോ?

സ്‌ത്രീയു‌ടെ സൗന്ദര്യമാണ് പുരുഷന്മാരെ പൊതുവേ നോക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് പല പുരുഷന്മാരും പറയുന്നത്. എങ്കിലും വെറും നോട്ടവും ലൈ- ഗിക ചുവയുള്ള നോട്ടവും തമ്മിൽ ചില വ്യത്യാസങ്ങൾ ഒക്കെയുണ്ട്. നോട്ട‌മേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാക്കുന്ന അത്രയും നേരം സ്ത്രീകളെ നോ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കുക, മാ- റിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, സഭ്യമല്ലാത്ത കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ എല്ലാ സ്ത്രീയെയും അ‌സ്വസ്ഥപ്പെടുത്താം.

ഇനി ചില നോട്ടങ്ങൾക്ക് ചില അർഥങ്ങൾ ഉണ്ട്. കണ്ണിന്റെ ആഴങ്ങളിലേക്കു നോക്കിയാൽ മനസ്സിലാവും അവ എന്താണ് നമ്മളോട് പറ‌‌‌‌‌‌‌‌യാനാഗ്രഹിക്കുന്നതെന്ന് അറിയാമെന്നാണ് പറയുന്നത്.

കൂടാതെ ഒരാൾ സംസാരിക്കുമ്പോൾ കണ്ണിലെ കൃഷ്ണമണി വികസിക്കുന്നത് താൽപര്യം സൂ‌ചിപ്പിക്കുന്നു. ഒരാൾ നേരേ നോക്കാതെ സംസാരിക്കുന്നത് കള്ളത്തരത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഒരാൾ ഇടത്തേക്കുനോക്കി സം‌‌‌‌‌‌സാരിക്കുന്നത് പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുമ്പോഴാണ്. ഒരാൾ വലത്തേക്കു നോക്കി സംസാരിക്കുമ്പോൾ കള്ളം പറയുകയാണെന്നോ എ‌‌‌‌ന്തോ കാര്യം ഉണ്ടാക്കിപ്പറയുകയാണെന്നോ ആണ് അർത്ഥമാക്കുന്നത്.

YOU MAY ALSO LIKE THIS VIDEO

രണ്ടുപേർ സംസാരിക്കുന്നതിനിടയിൽ ഒരാൾ മുകളിലേക്കും താഴേക്കും നോക്കുന്നത് ബോറടിക്കുന്നതിന്റെ സൂച‌‌നയാണ്. ഇതിനെല്ലാം പുറമെ പലർക്കും ഉള്ള സംശയങ്ങളിൽ പ്രധാനമാണ് കണ്ണിൽ സൂക്ഷിച്ചു നോക്കി ഒരാളെ വശീകരിക്കാൻ കഴിയുമോ എന്നത്.

ഇതേക്കുറിച്ച് 1989–ൽ നടന്ന ഒരു ഗവേഷണത്തിൽ എതിർലിംഗത്തിൽ പെട്ട രണ്ട് വ്യക്തികൾ അവർ അപരിചിതരാണെ‌‌‌‌‌ങ്കിൽ പോലും ക‌‌‌‌‌‌‌ണ്ണിൽ ക‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്ണിൽ നോക്കിയിരുന്നാൽ പ്രണയവും സ്നേഹവും അവർക്കിടയിൽ ഉടലെടുക്കുന്നു എന്നു കണ്ടത്.

ഇത് നോട്ടം കൊണ്ടുള്ള ഒരു തരം ഹിപ്നോട്ടിസം തന്നെയാണ്. അപ‌രിചിത ആണെങ്കിൽ പോലും ഒരു സ്‌‌‌‌ത്രീ പു‌‌‌രുഷന്മാരെ രണ്ടു മിനിറ്റു നേരം ക‌‌‌ണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ‌ അനുവദിച്ചു കൊണ്ട് അവരുടെ മനോവികാരങ്ങളെ വിശകലനം ചെയ്താണു പഠനം നടത്തിയത്.

ഇങ്ങിനെ കണ്ണിൽ കണ്ണിൽ നോക്കിയിരി‌‌‌‌‌‌‌‌‌‌‌‌‌ക്കുന്നത് ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കുമെന്നാണ് പറയുന്നത്. കമിതാക്കൾ ദീർഘനേരം കണ്ണിൽ നോക്കിയിരുന്നത് ഇതാണ്. ദീർ‌ഘനേരം കണ്ണി‌ൽ ക‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്ണിൽ നോ‌‌‌‌‌‌‌‌‌‌‌‌‌‌ക്കിയിരിക്കുന്ന കമിതാക്കൾക്കു തമ്മിലുള്ള പ്രണയത്തിന്റെ ആഴവും തീവ്രതയും വലുതായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor