മലയാളം ഇ മാഗസിൻ.കോം

രണ്ട്‌ വർഷത്തെ രഹസ്യ പ്രണയം, യുവനടനുമായി മേഘ്ന രാജ്‌ വിവാഹിതയാവുന്നു

മലയാളികളുടെ ഇഷ്ടതാരമായ മാറിയ മേഘ്‌നാ രാജ് തെലുങ്ക് നടൻ ചിരഞ്ജീവി സർജയുമായി വിവാഹിതയാകുന്നു എന്ന് റിപ്പോർട്ടുകൾ. കുറച്ചുനാളുകളായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമാ ലോകത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങള്‍ ഇത് നിഷേധിച്ചിരുന്നു. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയവും ഡിസംബര്‍ 6 ന് വിവാഹവും ഉണ്ടാകുമെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒക്ടോബര്‍ 22ന് സര്‍ജയുടെ വസതിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടക്കും. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മേഘ്നാ രാജ്.

\"\"

ഏതാനും മാസങ്ങൾക്ക്‌ മുൻപ്‌ തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ധന താനും മേഘ്‌നയും തമ്മില്‍ കഴിഞ്ഞ കുറച്ചു കാലമായി ബന്ധമുണ്ടെന്നും ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നും വിവാഹത്തിനു തയാറാണെന്നു പറഞ്ഞു തന്റെ പണം അപഹരിച്ചെന്നും പറഞ്ഞ്‌ മേഘ്നയ്ക്കെതിരെ പരാതി നൽകിയിരുന്നു. തന്റെ ചെലവില്‍ കഴിഞ്ഞിരുന്ന നടി വിവാഹത്തിന് താന്‍ നിര്‍ബന്ധിച്ചതോടെ തന്നെ വിട്ടുപോവുകയായിരുന്നെന്നാണ് ജനാര്‍ധന പറയുന്നത്. തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ മേഘന മോഷ്ടിച്ചെന്നും പരാതിയിലുണ്ടായിരുന്നു. ഒപ്പം തന്റെ വിലപ്പെട്ട പല സാധനങ്ങളും കവര്‍ന്നെടുത്തിട്ടുണ്ടെന്നും അന്ന ജനാർദ്ധന ആരോപിച്ചിരുന്നു. എന്നാൽ അയാൾ മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്നും തനിക്കയാളെ അറിയുകപോലുമില്ലെന്നും പ്രതികരിച്ച മെഘ്ന കാര്യങ്ങൾ നിഷേധിച്ചതോടെ ജനാർദ്ധനയുടെ തട്ടിപ്പ്‌ പുറത്താവുകയായിരുന്നു.

Staff Reporter