ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അമൃതയായി എത്തിയ മേഘ്ന മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിമ്പിൾ റോസിന്റെ സഹോദരനെ ആയിരുന്നു മേഘ്ന വിവാഹം ചെയ്തത്.
ഇവൻ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി ഡോൺ ആദ്യം എത്തിയത്. മേഘ്നയുമായുള്ള വിവാഹത്തിന് ഒരു വർഷമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത് ഈ സമയത്ത് എങ്ങനെയാണ് വിവാഹമോചന വാർത്ത വൈറൽ ആയി മാറിയതൊന്നും ഇതിനെ കുറിച്ചാണോ ഇപ്പോൾ ചിന്തിക്കേണ്ടത് ഡോൺ ചോദിച്ചു.
ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മേഖനയും പുതിയ വിശേഷങ്ങൾ പങ്കുവെച്ചു എത്തിയത്. പ്രതിസന്ധിഘട്ടം ആയിരുന്നില്ല വിവാഹ ജീവിതം. ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരിന്നു. ജീവിതത്തിലെ ഒരു പാഠം ആയാണ് താൻ കാണുന്നത്. ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ തേടി വരാറില്ലേ അത്തരത്തിൽ ഒരു സംഭവം. എന്നെ തേടി വന്ന ഒരു പ്രശ്നമായിരുന്നു ആ വിവാഹം. പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെ വരുമ്പോൾ നമ്മൾ തന്നെയാണെന്ന് നമ്മുടെ ശക്തി. ബിലീവ് ഇൻ യുവർ സെൽഫ് ഇതാണ് എന്റെ നയമെന്നും മേഘ്ന പറഞ്ഞു. താൻ ചിന്തിച്ച ഒരു ജീവിതം ആയിരുന്നില്ല തനിക്ക് ലഭിച്ചത്.
സ്വപ്നം കണ്ട ജീവിതം ഒന്നുമല്ല വിവാഹശേഷം ഉണ്ടാകുന്നതെന്നു തെളിയിക്കുകയായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെ ആ ജീവിതം വേണ്ടെന്നുവയ്ക്കാൻ താൻ ഒരുക്കമായിരുന്നു. ആരാധകർ എന്നോ പ്രേക്ഷകർ എന്നോ ആരെയും സംബോധന ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മേഘ്ന പറഞ്ഞു അവരാണ് എല്ലാ. അവർ ഉള്ളതുകൊണ്ട് മാത്രമാണ് താൻ ഈ ലെവലിൽ എത്തിയത്. അമ്മയ്ക്കും അമ്മാമ്മയ്ക്കും ഒപ്പം ചെന്നൈയിൽ കഴിയുകയാണ് മേഘ്ന പുതിയ പ്രൊജക്റ്റുകളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് മേഘ്ന പറയുന്നു. താനും കുടുംബവും സേഫ് ആണെന്ന് മേഘ്ന പറഞ്ഞു സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലൂടെ ആയിരിന്നു മേഘ്ന അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.
കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ച മേഘ്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലെ വിന്നർ ആയിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വാർത്ത തരംഗമായി മാറി തുടങ്ങിയതോടെ ആയിരുന്നു ഇരുവരും പ്രതികരണങ്ങളുമായി എത്തിയത്. വ്യക്തി ജീവിതത്തിന്റെ കാര്യത്തിൽ പുറമെ കരിയറിൽ വേർതിരിച്ചു ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് താരം.
സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങി മേഘ്ന. മാനസികമായി ഒരു ആശ്വാസം എന്ന ലെവലിൽ ആണ് ചാനൽ തുടങ്ങിയത്. ബ്ലോഗർ ആയി മാറാനുള്ള ലക്ഷ്യമായിരുന്നില്ല. ഷൂട്ടിങ് തിരക്കുകൾ ഒന്നും ഇല്ലാതിരുന്ന സമയം ആണല്ലോ ഇപ്പോൾ. അഭിനയം മാത്രമല്ല പാചകം തനിക്ക് പറ്റും എന്ന് തെളിയിച്ചിരിക്കുകയാണ് മേഘ്ന വിൻസെന്റ്. അപ്പോൾ വെറുതെ ഒരു വീഡിയോ അപ്ലോഡ് ചെയ്തതാണ് അത് വൈറലാവുകയും ചെയ്തു. അപ്പോഴാണ് സുഹൃത്തുക്കളുടെ സ്നേഹത്തെ കുറിച്ച് മനസ്സിലാക്കിയത്. അവരുടെ മനസ്സിലുള്ള സ്നേഹമാണ് ആ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണം.
ഇനി സീരിയസ് ആയി ഇത്തരം വീഡിയോകളുമായി വരാനുള്ള തയ്യാറെടുപ്പിലാണെന്നു മേഘ്ന പറഞ്ഞു. യാത്രകൾ ഒരുപാട് പ്രിയപ്പെട്ടതാണെങ്കിലും അത് ഇപ്പോൾ സാധ്യമല്ലല്ലോ. വെത്യസ്തമായ വീഡിയോകളുമായി താൻ എത്തുമെന്നും അത് എന്തായിരിക്കുമെന്ന് സസ്പെൻസ്സായി തുടരട്ടെ എന്നും മേഘ്ന പറയുന്നു. ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചതും മലയാളി പ്രേക്ഷകരിൽ നിന്നാണ്. മലയാളികളുടെ മനസ്സ് ഇത്രയുമധികം സ്നേഹമുണ്ടെന്ന് കരുതിയിരുന്നില്ല. അവരുടെ സ്നേഹം കാണുമ്പോൾ ഇടക്ക് കണ്ണുനിറഞ്ഞു വരാറുണ്ടെന്നും മേഘ്ന പറഞ്ഞു.