മലയാളം ഇ മാഗസിൻ.കോം

മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ പരാതിയിൽ പോലീസ്‌ നടപടി

ദിലീപിനെക്കുറിച്ചുള്ള ഏത്‌ വാർത്തയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്‌. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ജയിലിൽ ആവുകയും പിന്നീട്‌ ജാമ്യത്തിലിറങ്ങുകയും വിചാരണ നടപടികൾ നേരിടുകയുമാണ്‌ ഇപ്പോൾ ദിലീപ്‌. ബന്ധം വേർപിരിഞ്ഞെങ്കിലും ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപിന്റെയൊപ്പമാണ്‌ താമസം.

നിരവധി ഗോസിപ്പുകളാണ്‌ താരങ്ങളെക്കുറിച്ചും മകൻ മീനാക്ഷിയെക്കുറിച്ചും സാമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ദിവസവും വരുന്നത്‌. ഇപ്പോഴിതാ ദിലീപ് – മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേ-സെടുത്തിരിക്കുകയാണ്‌ ആലുവ പോ-ലീസ്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേ-സ് .

തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ഉള്ളടക്കവുമായി വാർത്ത നൽകുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് മീനാക്ഷിയുടെ പരാതി. 2020 ജൂലൈ, ആഗസ്റ്റ് മാസം മുതൽ മീനാക്ഷി ‘അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നില്ക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലാവുന്നത്, എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം എന്ന് മീനാക്ഷി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു .

മീനാക്ഷിയുടെ പരാതിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം 28 നു ആലുവ പോ-ലീസ് മൊഴിയെടുത്തു. നേരിട്ട് കേ-സ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊ-ലീസ് കേ-സ് രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി കോടതിയെ സമീപിച്ചു. തുടർന്ന് കേ-സ് എടുത്ത് അന്വേഷണം നടത്താൻ കോടതി ആലുവ ഈസ്റ്റ് പൊ-ലീസിന് നിർദേശം നൽകി. സംഭവത്തിൽ പോ-ലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മീനൂട്ടിയിൽ നിന്നും ഡോക്‌ടർ മീനാക്ഷി ദിലീപിലേക്കുള്ള യാത്രയിലാണ്‌ താരപുത്രി ഇപ്പോൾ. ചെന്നൈയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ ചേർന്നിരിക്കുകയാണ്‌ മീനാക്ഷി. അതിനു ശേഷം ലോക്ക്ഡൗണും കോവിഡ്‌ പ്രതിസന്ധിയും വന്നുചേരുകയും ചെയ്‌തു. അതേ സമയം മീനാക്ഷി ഇതാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്‌ ആയി മാറിയിരിക്കുകയാണ്‌. മീനാക്ഷിയുടെ പേരിൽ ഇതിനോടകം ഒട്ടേറെ പേജുകളും അക്കൗണ്ടുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അതൊന്നും പക്ഷേ മീനാക്ഷിയുടേതായിരുന്നില്ല.

എന്നാൽ ഇനി വ്യാജന്മാരുടെ പിന്നാലെ പായേണ്ട. മീനൂട്ടി ഇൻസ്റ്റഗ്രാമിൽ സ്വന്തം പേജ്‌ തുടങ്ങിയിട്ടുണ്ട്‌. രണ്ടു ദിവസം മുൻപാരംഭിച്ച പേജിൽ ഒരു ചിത്രം മാത്രമാണ്‌ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌. നമിത, ശ്രിന്ദ എന്നീ ചലച്ചിത്ര താരങ്ങളും മീനാക്ഷിയെ ഫോളോ ചെയ്യാൻ ആരംഭിച്ചു. നിലവിൽ പതിനായിരത്തിൽപ്പരം ഫോളോവേഴ്സ്‌ മീനാക്ഷിയുടെ പേജിനുണ്ട്‌

Avatar

Staff Reporter