20
November, 2017
Monday
03:10 PM
banner
banner
banner

മെയ്‌ 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

അശ്വതി, ഭരണി,കാര്‍ത്തിക 1/4
പ്രവര്‍ത്തന രംഗത്ത് ഉന്മേഷക്കുറവും പ്രതികൂല അനുഭവങ്ങളും നേരിടേണ്ടി വരും. പല കാര്യങ്ങളിലും സ്വന്തം താല്പര്യംങ്ങള്‍ക്ക് വിരുദ്ധമായ ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരും. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയമോ വിവാഹമോ നടക്കാനുള്ള സാധ്യത ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കുമെങ്കിലും പഠനത്തില്‍ ശ്രദ്ധക്കുറവും അലസതയും വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും ലാഭം വര്‍ധിക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും മനസ്സ് വ്യാകുലമാകാന്‍ ഇടയുണ്ട്. ഉദ്യോഗ സംബന്ധമായ അനിശ്ചിതത്വം കുറയും. ഇഷ്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. സഹ പ്രവര്‍ത്തകരും കീഴ്ജീവനക്കാരും അനുകൂലമായി പെരുമാറും.
ദോഷപരിഹാരം: ഹനുമാന് വെറ്റിലമാല, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
വേണ്ടത്ര ആലോചനയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം ധന നഷ്ടം ഉണ്ടാകാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമാകും. യാത്രകളില്‍ ചെറിയ അപകട സാധ്യത ഉള്ളതിനാല്‍ അസമയത്തും അനാവശ്യവും ആയ യാത്രകള്‍ കഴിവതും കുറയ്ക്കുക. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരവും ആനുകൂല്യവും വര്‍ധിക്കും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ശാസ്താവിന് നെയ് അഭിഷേകം.

പുണര്‍തം 1/4, പൂയം, ആയില്യം.
കുടുംബ സമേതം ഉല്ലാസ യാത്രകള്‍ നടത്തുവാന്‍ അവസരം ലഭിക്കും. സാമ്പത്തികമായി അല്പം ക്ലേശങ്ങള്‍ക്ക് ഇടയുള്ള വാരമാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. വാഹനത്തിനോ ഗൃഹത്തിനോ അറ്റകുറ്റ പണികള്‍ വേണ്ടി വരും. ഈശ്വര ആരാധനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തും.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments