(മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ കുറയും. വിദ്യാര്‍ഥികള്‍ക്ക് വളരെ അനുകൂല അനുഭവങ്ങളും പരീക്ഷാ വിജയവും പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനലാഭാത്തിനു സാധ്യതയുണ്ട്. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് യാത്രാ രേഖകള്‍ ശരിയായി കിട്ടാന്‍ അല്പം കാലതാമസം നേരിട്ടെന്നു വരാം. പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. കുടുംബ സുഖം പ്രതീക്ഷിക്കാം.
ദോഷ പരിഹാരം: ശാസ്താവിനു നീരാന്ജനം, എള്ള് പായസം.
(ഉത്രം 3/4), അത്തം, ചിത്തിര 1/2)
തടസ്സപ്പെട്ടു കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. സര്‍ക്കാര്‍ -കോടതി കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യത. ബന്ധുജന വിയോഗം മൂലം മനസ്താപത്തിനു സാധ്യതയുണ്ട്. തൊഴില്‍ തടസ്സങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് വാരം അനുകൂലമല്ല. കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കും.
ദോഷപരിഹാരം: ശിവന് പുറകു വിളക്ക് , കൂവള മാല
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നിക്ഷേപങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ബന്ധുജന സഹായം ലഭ്യമാകും. മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയും. പാരമ്പര്യ സ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. തന്റേതല്ലാത്ത ധനം കൈകാര്യം ചെയ്യാന്‍ ഇടവരും. തൊഴില്‍ അന്വേഷകര്‍ക്ക് വാരം അനുകൂലമാണ്. വിദ്യാര്‍ഥികള്‍ക്കും മികച്ച വിജയം ലഭ്യമാകും. ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.
(വിശാഖം1/4, അനിഴം, തൃക്കേട്ട)
മാനസിക സന്തോഷം അനുഭവപ്പെടുന്ന വാരമാണ്. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കാന്‍ കഴിയും. കുടുംബ ജീവിതം സന്തോഷ പ്രദമായിരിക്കും. വിദേശ ജോലിക്കാര്‍ക്ക് വരുമാനത്തില്‍ വര്‍ധന ഉണ്ടാകും. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പണം കടം വാങ്ങേണ്ടതായ അവസരങ്ങള്‍ വന്നേക്കാം. ശത്രു ശല്യം കുറയും. ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങള്‍ വിജയത്തില്‍ എത്തും. അവിവാഹിതരുടെ വിവാഹ തടസ്സം മാറിക്കിട്ടും.
ദോഷ പരിഹാരം: ശനിയാഴ്ച വ്രതം, ശാസ്താവിനു നീരാഞ്ജനം.