(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗൃഹത്തില്‍ ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. വാഹനമോ ഗൃഹോപകരണമോ വാങ്ങുവാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അല്പം ക്ലേശ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. കോടതി കാര്യങ്ങള്‍ അനുകൂലമാകും. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരം വര്‍ധിക്കും. സന്താന ഗുണം കുറയാന്‍ സാധ്യതയുണ്ട്. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയത്തിനു സാധ്യതയുള്ള വാരമാണ്. വ്യാപാര ലാഭം കുറയാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തികമായി കരുതല്‍ പുലര്‍ത്തണം.
ദോഷ പരിഹാരം: ശാസ്താവിനു നീരാന്ജനം, എള്ള് പായസം. ഗണപതിക്ക് കറുകമാല.
(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
പല വിധ പ്രതിസന്ധികളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടാന്‍ കഴിയും. സഹായങ്ങള്‍ വേണ്ട അവസരത്തില്‍ ലഭിക്കും. കുടുംബ സുഖം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അല്പം കാലതാമസം അനുഭവപ്പെടും. തൊഴില്‍ രംഗത്തെ തടസ്സങ്ങള്‍ക്ക് ശമനം ഉണ്ടാകും. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സ്ത്രീകള്‍ നിമിത്തം ധനലാഭാത്തിനു സാധ്യതയുണ്ട്. അനാവശ്യ ചിന്തകളാല്‍ മനസ്സ് ആകുലപ്പെടാന്‍ സാധ്യതയുല്ലതിനാല്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് ഗുണം ചെയ്യും.
ദോഷ പരിഹാരം: ശിവന് പുറകു വിളക്ക്, ജലധാര.
(മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ആത്മ വിശ്വാസം വര്‍ധിക്കും. സുഹൃത്ത് സഹായത്താല്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ കഴിയും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഭാഗ്യാനുഭവങ്ങളാല്‍ സാധ്യമാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരുമെങ്കിലും യാത്രകള്‍ സഫലങ്ങളാകും. ജോലിസ്ഥല ത്തിനോ സ്വഭാവത്തിനോ മാറ്റങ്ങള്‍ വരാം. ഗൃഹം മാറി താമസിക്കാന്‍ ഇടവരും. അനാവശ്യ സംസാരങ്ങള്‍ മൂലം ബാധ്യതകള്‍ വരാതെ നോക്കണം. പൊതുവില്‍ അനുകൂലമായ വാരമാണ്.
ദോഷ പരിഹാരം: വിഷ്ണുവിന് നെയ് വിളക്ക്, പാല്‍പായസം.
പുണര്‍തം1/4, പൂയം, ആയില്യം)
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന വാരമാണ്. അനാവശ്യ ചിലവുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ആസക്തി മൂലം ആരോഗ്യപ്രശ്നഗള്‍ക്കും ഇടയുണ്ട്. കാര്യവിജയത്തിനായി അത്യധ്വാനം വേണ്ടിവന്നേക്കാം. തടസ്സപ്പെട്ടു കിടന്നിരുന്ന ചില കാര്യങ്ങള്‍ ഈ വാരം പുനരാരംഭിക്കുവാന്‍ കഴിയും. കോപം നിയന്ത്രിക്കണം. കാര്‍ഷിക രംഗത്ത് നിന്നും ലാഭം പ്രതീക്ഷിക്കാം.പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര നല്ല അനുഭവങ്ങള്‍ക്ക് സാധ്യതയില്ല.
ദോഷ പരിഹാരം: ഗണപതിക്ക് കറുകമാല,മോദക നിവേദ്യം.