വേനലില്‍ സുലഭമായ ഒന്നാണ് തണ്ണിമത്തന്. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ശരീരം തണുപ്പിയ്ക്കുക, വിശപ്പു കുറച്ച് തടി കുറയ്ക്കുക, ഊര്‍ജം നല്‍കുക എന്നിങ്ങനെ പോകുന്നു ഇത്. തണ്ണിമത്തന് ജ്യൂസും വളരെ നല്ലതു തന്നെ. മസാല രുചികളോട് പ്രിയമുള്ളവര്‍ക്ക് മസാല കലര്‍ത്തിയ തണ്ണിമത്തന് ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
തണ്ണിമത്തന് -1 കപ്പ്
ജീരകം-1 ടീസ്പൂണ്‍
മുളകുപൊടി-ഒരു നുള്ള്
ചാട്ട് മസാല-ഒരു നുള്ള്
ഉപ്പ്, വെള്ളം
ഒരു തവ ചൂടാക്കുക. ജീരം ഇതിലിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ പൊടിച്ചു വയ്ക്കണം. തണ്ണിമത്തനില്‍ ആവശ്യമെങ്കില്‍ വെള്ളം ചേര്‍ത്ത് അടിച്ച് ജ്യൂസാക്കുക. ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിയ്ക്കുന്ന ജീരകപ്പൊടി, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. മസാല തണ്ണിമത്തന് ജ്യൂസ് തയ്യാര്‍. ഇത് വേണമെങ്കില്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം.