മലയാളം ഇ മാഗസിൻ.കോം

ചൊവ്വയുടെ രാശിമാറ്റം, ഇനി മെയ്‌ 10 വരെ ഈ നാളുകാർ സൂക്ഷിക്കണം, മോശം സമയമാണ്‌

മാർച്ച്‌ 13നാണ്‌ ചൊവ്വ മിഥുന രാശിയിലേക്ക്‌ പ്രവേശിച്ചത്‌. ഇനി 2023 മെയ് 10 വരെ ചൊവ്വ മിഥുനരാശിയില്‍ തുടരും. മിഥുന രാശിയിലുളള ചൊവ്വയുടെ സംക്രമണം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ചൊവ്വയുടെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ദോഷഫലങ്ങൾ നൽകുക എന്നറിയാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാരെ കുഴപ്പത്തിലാക്കും. സംസാരത്തില്‍ സംയമനം പാലിക്കണം. പെട്ടെന്നുള്ള ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാം. മാനസിക പിരിമുറുക്കം, വിഷാദം പോലുള്ള പ്രശ്‌നങ്ങളും നിങ്ങളെ വലയം ചെയ്‌തേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പെരുമാറ്റത്തില്‍ സംയമനം പാലിക്കേണ്ടതായി വരും. വഴക്കുകളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും സ്വയം അകന്നുനില്‍ക്കുക. ബിസിനസ്സിലെ പങ്കാളിത്തം ഒഴിവാക്കുക. വസ്തുവില്‍ നിക്ഷേപിക്കരുത്. നഷ്ടത്തിന് സാധ്യതയുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കടക രാശിക്കാര്‍ക്ക് ചൊവ്വയുടെ സഞ്ചാരം ശുഭകരമല്ല. നിങ്ങളുടെ ചിലവുകളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം. അപരിചിതരുമായി പണമിടപാട് നടത്തരുത്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചൊവ്വയുടെ ഈ സംക്രമണം തുലാം രാശിക്കാരുടെ ജീവിതത്തില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരും. തൊഴില്‍-വ്യാപാരരംഗത്ത് തടസ്സങ്ങള്‍ വര്‍ദ്ധിക്കും. അപരിചിതരായ ആളുകളെ അന്ധമായി വിശ്വസിക്കരുത്. എന്നിരുന്നാലും, ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് ഈ സമയം നല്ലതാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട് . ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. പരിക്ക് സൂക്ഷിക്കുക.വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മായിയമ്മമാരുമായുള്ള ബന്ധം വഷളാകും. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം.

YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ അകല്‍ച്ച ഉണ്ടാകാം. ബിസിനസ്സ് രംഗത്തുള്ളവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. എല്ലാ തീരുമാനങ്ങളും ആലോചിച്ച് എടുക്കേണ്ടതാണ്. അടുത്ത 45 ദിവസത്തേക്ക് തെറ്റായ തീരുമാനങ്ങള്‍ എടുക്കരുത്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമത്തിന് ശേഷം പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പ്രണയബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. സംസാരത്തിലെ നിയന്ത്രണമില്ലായ്മ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം വഷളാകും. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ കലഹത്തിന് സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം ഉണ്ടാകാം. മാനസിക അസ്വസ്ഥത ഉണ്ടാകാം. മുതിര്‍ന്നവരുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്.

YOU MAY ALSO LIKE THIS VIDEO, മഞ്ഞൾ നട്ടുവളർത്തി ഉണക്കിപ്പൊടിച്ച്‌ പാക്കറ്റിലാക്കി വിറ്റപ്പോൾ നേടിയത്‌ മികച്ച ലാഭം, Turmeric Farm

Avatar

Staff Reporter