മലയാളം ഇ മാഗസിൻ.കോം

ചൊവ്വയുടെ രാശിമാറ്റം, ഒക്ടോബർ മാസം ഈ നാളുകാർക്ക്‌ വമ്പൻ ഭാഗ്യമാണ്‌ വരുന്നത്‌

ചൊവ്വയെ ചുവന്ന ഗ്രഹമായാണ് സൗരയൂഥത്തിൽ കണക്കാക്കുന്നത്. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. ശക്തിയുടെയും ഊർജ്ജത്തിന്റെയും ഘടകമായി ഈ ​ഗ്രഹത്തെ കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ചൊവ്വ ഏതു ഗൃഹത്തിലാണോ നിൽക്കുന്നത് ആ സ്ഥാനത്തിനനുസരിച്ചായിരിക്കും ആ വ്യക്തിയിൽ ചൊവ്വയുടെ സ്വാധീനം.

2022 ഒക്ടോബർ 16 ന് ഉച്ചയ്ക്ക് 12:4ന് ചൊവ്വ ​ഗ്രഹം ഇടവത്തിൽ നിന്ന് നീങ്ങി മിഥുനം രാശിയിൽ പ്രവേശിക്കും. ചിലർക്ക് ഈ മാറ്റം ശുഭകരവും ചിലർക്ക് അശുഭകരവുമാണ്. ഏതൊക്കെ രാശികൾക്കാണ് ചൊവ്വയുടെ സംക്രമണം നല്ല ഫലങ്ങൾ നൽകുന്നതെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മിഥുനം രാശിയിൽ ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. നിക്ഷേപത്തിന് അനുകൂല സമയമാണിത്. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ നല്ല വരുമാനം നൽകും. ബിസിനസ് ചെയ്യുന്നതിനും പുതിയ ബിസിനസ് തുടങ്ങുന്നതിനും അനുകൂലമായ സമയമാണിത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ നിക്ഷേപങ്ങളിൽ ലാഭം നൽകും. ഓഫീസ് ജോലിയിലുള്ളവരുടെ ശമ്പളം വർധിക്കും. റിയൽ എസ്റ്റേറ്റ് സംബന്ധമായ ജോലികളിൽ നേട്ടമുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാർക്ക് ഉദ്യോഗത്തിൽ വളരെ നല്ല സമയമാണ്. പ്രമോഷനും ശമ്പള വർധനവും ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കന്നിരാശിക്കാർക്കും ലാഭകരമായ സമയമായിരിക്കും ഇത്. ബിസിനസ് വിപുലീകരിക്കും. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നത്തിന് പരിഹാരമാകും. കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർക്ക് ഈ സംക്രമം ശുഭകരമായിരിക്കും. കായിക മത്സരങ്ങൾക്കും മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് നല്ല ഫലം ലഭിക്കും. മകരം രാശിക്കാരുടെ ആരോ​ഗ്യം തൃപ്തികരമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാരുടെ വരുമാനം വർധിക്കും. ഇത് അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കും. വ്യവസായവും വ്യാപാരവും വർധിക്കും. കുടുംബത്തിൽ സന്തോഷം കൂടും. ഭർത്താവ്/ഭാര്യ, കുട്ടികൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, അപൂർവ്വങ്ങളിൽ അപൂർവ്വം, ഒറ്റപ്രസവത്തിൽ 3 പശുക്കിടാങ്ങൾ, പത്തനംതിട്ടയിലെ വൈറൽ അമ്മപശുവും കുഞ്ഞുങ്ങളും ഇതാ

Avatar

Staff Reporter