ചൊവ്വ ഒരു പുരുഷ ഗ്രഹമാണ്. ജ്യോതിഷ പ്രകാരം 2022 മെയ് 17ന് ചൊവ്വ കുംഭം രാശിയിൽ നിന്നും മീനരാശിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ജൂൺ 27 വരെ മീനരാശിയിൽ തുടരും. ചൊവ്വയുടെ ഈ സംക്രമണം പല രാശിക്കാർക്കും വളരെ ഫലപ്രദമായിരിക്കും. ദേവഗുരു ബൃഹസ്പതി ആദ്യമേ മീനരാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ചൊവ്വയുടെ ഈ സംയോഗം ചൊവ്വ-ഗുരു യോഗമുണ്ടാക്കും. ചൊവ്വ സംക്രമണം ഓരോ രാശിക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ സമയം ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ കാലയളവിൽ നിങ്ങളുടെ ഊർജ്ജം കുറവായിരിക്കും. സംതൃപ്തി അപ്രത്യക്ഷമാകുകയും നിങ്ങൾക്ക് പ്രകോപനം അനുഭവപ്പെടുകയും ചെയ്യും. ഈ സമയം നിങ്ങൾക്ക് പനി, തലവേദന, പരിക്കുകൾ, അപകടങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അനുകൂലമായ സമയമായിരിക്കും ഇത്. സാമ്പത്തിക കാര്യത്തിൽ നിങ്ങൾക്ക് ലാഭം കുറവായിരിക്കും. നഷ്ടസാധ്യതകൾ കൂടുതലായതിനാൽ നിക്ഷേപങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിൽ ഈ സമയം മന്ദഗതിയിലായിരിക്കും എന്ന് പറയാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സംക്രമിക്കും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി ആരോഗ്യകരമായ ഒരു ബന്ധം നിങ്ങൾ പങ്കിടും. അവരുടെ പിന്തുണയും സഹായവും നിങ്ങൾക്ക് ചില സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. പ്രണയബന്ധത്തിന് ഈ സമയം അനുകൂലമായിരിക്കും, ഈ സമയത്ത് നിങ്ങൾ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കും. ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും, വിദേശ ഇടപാടുകൾ നടത്തുന്നവർക്കും അനുകൂലമായ സമയം ഉണ്ടാകും. ബിസിനസിൽ വളർച്ചയ്ക്ക് യോഗം കാണുന്നു. മൊത്തത്തിൽ ഈ സമയം ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അനുകൂലമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചൊവ്വ നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിൽ സംക്രമിക്കും. ഈ സമയം നിങ്ങൾ ഊർജ്ജസ്വലരും, ചലനാത്മകരുമായിരിക്കും. ഗൃഹത്തിലെ അംഗങ്ങൾ തമ്മിൽ ചില കലഹങ്ങൾ ഉണ്ടാകും. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ബിസിനസ്സ്, വിപുലീകരണത്തിനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ബിസിനസ്സിൽ നല്ല ശക്തി നേടുകയും ചെയ്യും. ജോലിക്കാർക്ക്, നിങ്ങളുടെ മികച്ച പ്രകടനത്തിന് മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും സമയം അനുകൂലമാണ്. നിങ്ങൾക്ക് ഫലപ്രദമായ ഗുണങ്ങൾ ലഭിക്കുമെന്നതിനാൽ സ്വന്തമായി എന്തെങ്കിലും ആരംഭിക്കാൻ മോഹമുള്ളവർക്കും ഈ സമയം അനുകൂലമാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഈ സമയത്ത് ചൊവ്വ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ സംക്രമിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. നിങ്ങളുടെ പിതാവിൽ നിന്നോ അദ്ദേഹത്തിന്റെ പാരമ്പര്യത്തിൽ നിന്നോ നിങ്ങൾക്ക് ചില സമ്പാദ്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങലുമായി ബന്ധപ്പെട്ട്, ഈ സമയം അനുകൂലമാണ്, ദീർഘകാല പദ്ധതികളിൽ നിക്ഷേപം നടത്തുന്നത് ഫലപ്രദമായിരിക്കും. ബിസിനസ്സിന്റെ വിപുലീകരണത്തിനായുള്ള യാത്രകൾ ഫലങ്ങൾ നൽകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഭാഗ്യം നിങ്ങളെ തുണയ്ക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചൊവ്വ നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിൽ സംക്രമിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഊർജം കുറയുകയും പരിക്കുകൾ, ചതവ്, അപകടങ്ങൾ എന്നിവയ്ക്ക് സാധ്യതയും കാണുന്നു. വീട്ടിലെ അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായിരിക്കില്ല. ഈ സമയത്ത് എന്തെങ്കിലും കരാറിൽ ഒപ്പിടുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ഔദ്യോഗിക രംഗത്ത് ചില മാറ്റങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും, ഇത് ഒരു താൽക്കാലിക മാറ്റമായിരിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചൊവ്വ നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിൽ സംക്രമിക്കും. ഈ സമയത്ത് മൂന്നാമതൊരാളുടെ ഇടപെടൽ മൂലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഈ സമയത്ത് അത്ര സുഗമമായിരിക്കില്ല. അവിവാഹിതരായ രാശിക്കാർക്ക് ഈ സമയത്ത് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്താൻ കഴിയും. ഈ സമയത്ത് മോഷണത്തിന് സാധ്യതയുള്ളതിനാൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട് സമയം നല്ലതാണ് എങ്കിലും പങ്കാളിത്ത ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ അൽപ്പം ജാഗ്രത പാലിക്കേണ്ടതുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചൊവ്വ നിങ്ങളുടെ രാശിയുടെ ആറാമത്തെ ഭാവത്തിൽ ആയിരിക്കും. വിവാഹിതരായ രാശിക്കാർക്ക് ഈ സമയം അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കിടെ വഴക്കുകൾക്കും, അഭിപ്രായവ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്, ഇത് ദമ്പതികൾക്കിടയിൽ വൈകാരിക അകലം ഉണ്ടാക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ഇത് അനുകൂലമായ സമയമായിരിക്കും. സേവനമേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുകൂലമാണ്. നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയില്ല. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് അംഗീകാരം ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചൊവ്വ നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിൽ സംക്രമിക്കും. ഈ സമയം നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം പങ്കുവെക്കും. അവിവാഹിതർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്തും. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിങ്ങളുടെ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഒരു സമയം ആയിരിക്കും. സാമ്പത്തികമായി, ഈ സമയം മികച്ചതായിരിക്കും, കാരണം ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയും. ഈ സമയം സമ്മിശ്ര ഫലങ്ങൾക്ക് യോഗമുള്ളതിനാൽ ബിസിനസ്സ് ഉടമകൾ, വലിയ അപകടസാധ്യതകൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചൊവ്വയുടെ സംക്രമം നിങ്ങളുടെ നാലാം ഭാവത്തെ സ്വാധീനിക്കും. നിങ്ങളുടെ കുടുംബ കാര്യത്തിൽ കരുതൽ ഉണ്ടാകും. ഈ സമയത്ത് നിങ്ങൾ കുടുംബത്തിന്റെ സുഖത്തിനും സന്തോഷത്തിനുമായി വലിയ തുക ചെലവഴിക്കും. ഭൂമിയിലോ, വാഹനത്തിലോ നിക്ഷേപം നടത്തുന്നത് നന്നായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. വിദേശപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. ജോലിസ്ഥലത്തെ മോശം അന്തരീക്ഷം കാരണം ജോലി മാറാൻ ആലോചിക്കും.
YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ രാശിയുടെ മൂന്നാമത്തെ ഭാവത്തിൽ ചൊവ്വ സംക്രമിക്കും. ഈ സമയം നിങ്ങളുടെ കൂടപ്പിറപ്പുകളുമായുള്ള നിങ്ങളുടെ ബന്ധം അത്ര സൗഹാർദ്ദപരമായിരിക്കില്ല, നിസാര കാര്യങ്ങളിൽ അവരുമായി നിങ്ങൾക്ക് വഴക്കുകൾ ഉണ്ടാകാം. ഈ സമയത്ത് വിനോദത്തിനായി നിങ്ങൾക്ക് ചെറിയ യാത്രകൾ നടത്താം. നിങ്ങൾ ആഗ്രഹിച്ച ജോലി നിങ്ങൾക്ക് ലഭിക്കാം, അതിനാൽ നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഈ സമയത്ത് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ഹോബികളെ നിങ്ങളുടെ വരുമാന സ്രോതസ്സാക്കി മാറ്റണമെങ്കിൽ ഈ സമയം അനുകൂലമാണ്. ബിസിനസുകാർക്ക് ഈ സമയം അൽപ്പം വെല്ലുവിളി ഉണ്ടാകും. ഡോക്യുമെന്റുകളിൽ ഒപ്പിടുമ്പോഴും എന്തെങ്കിലും ഇടപാടുകൾ നടത്തുമ്പോഴും ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാരുടെ രണ്ടാം ഭാവത്തിൽ ചൊവ്വ സംക്രമിക്കും. നിങ്ങളെ ജോലിസ്ഥലത്ത് കൂടുതൽ കഠിനാധ്വാനം ഉള്ളവരാക്കും. നിങ്ങളുടെ കഠിനാധ്വാനം ഭാവിയിൽ നല്ല വിജയം നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക ചെലവുകൾ വർദ്ധിക്കുന്നതിനാൽ നിരവധി സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെടാം. നിങ്ങളുടെ ചില ദുശ്ശീലങ്ങൾ കാരണമാകാം ചെലവുകൾ വർദ്ധിക്കുന്നത്. അതുകൊണ്ട് സ്വയം നിയന്ത്രണം പാലിക്കുക. നിങ്ങളുടെ പെരുമാറ്റം അൽപ്പം പ്രകോപിപ്പിക്കാം, തൽഫലമായി, നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളുമായോ, അടുപ്പമുള്ളവരുമായോ തർക്കത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടും. നിങ്ങൾക്ക് കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് ഈ സമയം സാധ്യത കാണുന്നു. അതുകൊണ്ട് മലിനീകരണം ഉള്ള സ്ഥലങ്ങളിൽ പരമാവധി പോകുന്നത് ഒഴിവാക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചൊവ്വ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലൂടെ സംക്രമിക്കുമെന്നതിനാൽ മീനരാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾ അൽപ്പം കോപം ഉള്ളവരാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തുകൊണ്ട് അവർക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. സാമ്പത്തികമായി ഈ സമയം ഉയർച്ചയുള്ളതായിരിക്കും. നിങ്ങളുടെ പിതാവിൽ നിന്നോ മറ്റോ നിങ്ങൾക്ക് പണമോ, ആസ്തികളോ ലഭിക്കാം. ബിസിനസ്സിൽ ചില ഉയർച്ചയ്ക്കും, വളർച്ചയ്ക്കും സാക്ഷ്യം വഹിക്കും. നിങ്ങൾക്ക് ജോലിയുമായി ബന്ധപ്പെട്ട് മികച്ച അവസരങ്ങൾ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?