മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ കൈയ്യിൽ ഇതുപോലെ രണ്ട്‌ വിവാഹ രേഖകൾ ഉണ്ടോ? അതോ ഒരെണ്ണമേ ഉള്ളോ? അറിഞ്ഞോളൂ വിവാഹ രേഖയെക്കുറിച്ച്‌ 5 കാര്യങ്ങൾ!

സന്തോഷകരമായ കുടുംബ ജീവിതം ലഭിക്കുക എന്നത് ഭാഗ്യമാണ്. എല്ലാവരുടെയും വിവാഹജീവിതം സുഖകരമാകണമെന്നില്ല. നാളും പൊരുത്തവും ജാതകവും ഒക്കെ നോക്കിയാണ് വിവാഹങ്ങൾ നടക്കുന്നത്.

എന്നാൽ എല്ലാ വിവാഹങ്ങളും വിജയമാകാറില്ല. കൈയിലെ ചില രേഖകൾ നമ്മുടെ വിവാഹയോഗം എങ്ങനെ എന്ന് പറയുന്നു. ഹസ്തരേഖാ ശാസ്ത്രപ്രകാരം വിവാഹരേഖ നോക്കി ഒരാൾക്ക് എത്ര വിവാഹം നടക്കും എന്ന് പറയാൻ സാധിക്കും. ചിലർക്കു ഒന്നിൽ കൂടുതൽ വിവാഹ രേഖകൾ ഉണ്ടാകും.

വിവാഹരേഖ നോക്കി ഒരാളുടെ വിവാഹജീവിതത്തെ പറ്റി അറിയാൻ സാധിക്കും. വിവാഹ യോഗം ഉണ്ടോ, എത്ര വിവാഹം കഴിക്കും, സന്തുഷ്ട കുടുംബജീവിതം ലഭിക്കുമോ എന്നൊക്കെ അറിയാൻ സാധിക്കും. അത്തരം ചില രേഖകളെ പറ്റി ഇനി പറയുന്നു.

\"\"

1. ഒറ്റ വിവാഹ രേഖ ഉണ്ടെങ്കിൽ
ഹൃദയരേഖയോട് ചേർന്നുള്ള രേഖയാണ് വിവാഹ രേഖ. ഇത് ഒറ്റയാണെങ്കിൽ നിങ്ങള്‍ക്ക് ലഭിക്കുന്നത് സുഖകരമല്ലാത്ത ഒരു വിവാഹ ബന്ധമായിരിക്കും എന്നു സൂചിപ്പിക്കുന്നു. വിവാഹ മോചനത്തിനും സാധ്യതയുണ്ട്. ഉറപ്പായും വിവാഹ മോചനം നേടും എന്നില്ലെങ്കിലും പിരിയാനുള്ള സാധ്യത കൂടുതൽ ആണ് എന്ന് തന്നെയാണ്.

\"\"

2. ഒരു പോലെയുള്ള രണ്ടു രേഖകൾ കണ്ടാൽ
സംതൃപ്തമായ കുടുംബ ജീവിതം ആയിരിക്കുമെങ്കിലും രണ്ടു വിവാഹം കഴിക്കാൻ യോഗം ഉള്ളവർ ആണ്. കൈയിൽ പാരലൽ ആയി ഒരേ നീളത്തിലുള്ള രേഖകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് രണ്ടു വിവാഹം കഴിക്കാനുള്ള യോഗം ഉണ്ടെന്നാണ് സൂചന. എന്നാൽ രണ്ടു ഭാര്യമാരും രണ്ടിടത്താകും താമസിക്കുന്നത്. വളരെ ശ്രദ്ധിക്കേണ്ട ഒരു രേഖയാണ് ഇത്.

\"\"

3. നാലില്‍ കൂടുതല്‍ രേഖകളെങ്കില്‍
നിങ്ങളുടെ കൈയ്യില്‍ നാലില്‍ കൂടുതല്‍ രേഖകൾ ഉണ്ടെങ്കില്‍ ഓപ്പോസിറ്റ് സെക്സിനോടു താല്പര്യം കൂടുതൽ ഉള്ളവരായിരിക്കും. ഒരു ബന്ധത്തിൽ ഉറച്ചു നില്ക്കാൻ ഇവർക്ക് സാധിക്കില്ല. ഒരാളിൽ നിന്ന് മറ്റൊന്നിലേക്ക് മനസസ് സഞ്ചരിക്കും. വിവാഹത്തിന് മുൻപും ശേഷവും ഇത്തരം ബന്ധങ്ങൾ തുടർന്ന് പോകാൻ ഇവർ ശ്രദ്ദിക്കും.

\"\"

4. ചെറുതും വലുതുമായ രേഖകൾ ഉണ്ടായാൽ
വിവാഹ രേഖയില്‍ പാരലൽ ആയി വലുതും ചെറുതുമായ 2 രേഖകൾ ഉണ്ടെങ്കിൽ അവർക്കു അവിഹിത ബന്ധം ഉണ്ടാകും എന്നാണ് സൂചന. വിവാഹ ശേഷവും തുടരുന്ന നീണ്ട കാലം നിലനിൽക്കുന്ന ബന്ധമായിരിക്കും ഇത്.

\"\"

5. വിവാഹ രേഖ മുറിഞ്ഞതാണെങ്കിൽ
വിവാഹ രേഖ മുറിഞ്ഞത് പോലെ കാണപ്പെട്ടാൽ വിവാഹ മോചനത്തിനുള്ള സാധ്യത ഉണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എത്ര മുറിഞ്ഞ വിവാഹ രേഖകൾ ഉണ്ടോ അതനുസരിച്ച് വീണ്ടും വിവാഹം കഴിക്കുന്നതിനുള്ള സാധ്യതയും ഉണ്ടാകുന്നു എന്നാണ് പറയുന്നത്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter