മലയാളം ഇ മാഗസിൻ.കോം

വാരഫലം: മാർച്ച്‌ 8 മുതൽ 14 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധു സഹായത്താല്‍ പല വിഷയങ്ങള്‍ക്കും പരിഹാരമാകും. ദാമ്പത്യ ജീവിതം സുഖകരമാകും. ദീര്‍ഘകാലമായി രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടവര്‍ ആരോഗ്യ കാര്യങ്ങളില്‍ അല്പം കരുതല്‍ പുലര്‍ത്തണം. സാമുദായിക നേതൃ പദവി ലഭിക്കും.സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ അവസരം ഉണ്ടാകും. മന സമ്മര്‍ദം കുറയും.

(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
തൊഴില്‍ പരമായി നില നിന്നിരുന്ന പ്രയാസങ്ങള്‍ക്ക് ആശ്വാസം ഉണ്ടാകും. മാനസിക ആരോഗ്യത്തിനു ഉതകുന്ന ആത്മീയ മാര്‍ഗങ്ങള്‍ അവലംബിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ലഭ്യമാകും. വരവും ചിലവും തുല്യമാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യത കാണുന്നു.

(മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
വളരെക്കാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും ഈവാരം സാധിക്കുവാന്‍ കഴിയും. കോടതി-സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനം പരതീക്ഷിക്കാം. ഭൂമിയില്‍ നിന്നും ധന ലാഭത്തിനു സാധ്യതയുണ്ട്. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ നിഷ്പ്രഭാമാക്കുവാന്‍ കഴിയും.

(പുണര്‍തം1/4, പൂയം, ആയില്യം)
മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുവാന്‍ സാധ്യതയുള്ള വാരമാണ്. അനിഷ്ടകരമായ ചില വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നേക്കാം. സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും സഹായം ലഭ്യമാകും. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമായേക്കാം. രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായും പാലിക്കാന്‍ ശ്രദ്ധിക്കണം. നയന ശിരോ സംബന്ധമായ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത.

Staff Reporter