16
January, 2019
Wednesday
05:57 PM
banner
banner
banner

അനന്ദഭദ്രത്തിലെ ദിഗംബരനെ കാണാൻ ജർമനി വരെ പോകേണ്ടി വന്നു, ആർക്കും അറിയാത്ത ആ രഹസ്യം വെളിപ്പെടുത്തി മനോജ്‌ കെ ജയൻ!

സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രം മനോജ്. കെ. ജയൻ എന്ന നടന്റെ കരിയർ ബെസ്റ്റ് എന്നവകാശപ്പെടാവുന്ന ചിത്രം ആണ്. വില്ലൻ വേഷത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകർച്ച ആണ് ദിഗംബരൻ എന്ന കഥാപാത്രം ആയി മനോജ്. കെ. ജയൻ കാഴ്ച വച്ചത്.

മാന്ത്രികവിദ്യയുടേയും മന്ത്രവാദത്തിന്േറയും മായാപ്രപഞ്ചത്തിൽ വിരാചിക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. കൂർത്ത നഖങ്ങളും തെയ്യത്തിനെ ഓർമ്മപ്പെടുത്തുന്നതുപോലെ ചോരയുടേയും ഇരുട്ടിന്റെയും നിറങ്ങളെ മുഖച്ചായവും വസ്ത്രവുമാക്കിയവൻ. കാലങ്ങളായുള്ള ആഭിചാര കർമ്മങ്ങളിലൂടെ നേടിയ പരകായ സിദ്ധിയിലൂടെ ലോകത്തെ ജയിക്കാൻ ഒരുങ്ങുന്ന ദിഗംബരൻ.

പ്രകൃതിയെ നിയന്ത്രിക്കുന്ന നാഗമാണിക്യത്തിനായും താലിയോലകൾക്കായും അലയുന്ന വില്ലൻ അങ്ങിനെ ഒക്കെ വിവിധ വേഷപകർച്ചകളിലൂടെ ഹരിഹരന്റെ സർഗത്തിൽ കുട്ടൻ തന്പുരാനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മനോജ് കെ ജയന്റെ ശക്തമായ മറ്റൊരു കഥാപാത്രമായി മാറുകയായിരുന്നു 2005-ൽ റിലീസായ അനന്ദഭദ്രത്തിലെ ദിഗംബരൻ. സുനിൽ പരമേശ്വരന്റെ തിരക്കഥയിൽ കാമറമാനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കിയ അനന്ദഭദ്രത്തിലെ വില്ലൻ വേഷമായിരുന്നു ദിഗംബരൻ.

വില്ലൻ വേഷത്തിന്റെ ചട്ടക്കൂടിനപ്പുറത്ത് അഭ്രപാളിയിൽ നാട്യ മികവിന്റെ അസുലഭ നിമിഷം പകരാൻ മനോജ് കെ ജയനു കഴിഞ്ഞു. മന്ത്രവാദ ആവരണത്തിനുമപ്പുറം പ്രണയവും പ്രതികാരവും നിസഹായതയും ആയോധന മെയ്വഴക്കവുമായി ചിത്രത്തിൽ നായകനേക്കാൾ മുന്നിലെത്താൻ ഈ അഭിനേതാവിനു കഴിഞ്ഞു.

മനോജ് കെ. ജയനെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ അവസാനഘട്ട മത്സരം വരെയെത്തിക്കാൻ ദിഗംബരന്റെ കഥാപാത്രത്തിനു സാധിച്ചു. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഈ കഥാപാത്രം അത്രത്തോളം അനുയോജ്യമായിരുന്നു മനോജിന്റെ നാട്യത്തിലും സംഭാഷണ മികവിലും ഭാവ ചലനങ്ങളിലും. അഭിനേതാവ് കഥാപാത്രത്തെ അഴിച്ചുമാറ്റിയെങ്കിലും ശിവപുരത്തെ മാന്ത്രികപ്പുരയിൽ കാഴ്ച നഷ്ടപ്പെട്ടെ ദിഗംബരൻ ഇന്നും പ്രേക്ഷക മനസുകളിൽ ജീവിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്.

മനോജ് കെ ജയൻ എന്ന അതുല്യ പ്രതിഭയ്ക്ക് പോലും കഥ ആണെങ്കിലും ദിഗംബരനെ പേടി ആയിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ദിഗംബരനെ കുറിച്ച് ആർക്കും അറിയാത്ത ഈ രഹസ്യം മനോജ്.കെ.ജയൻ വെളിപ്പെടുത്തിയത്. മനോജിന്റെ വാക്കുകൾ ഇങ്ങിനെ..

“ഒരു സാധാരണ കോട്ടയം കാരനായ എനിക്ക് ആഭിചാരവും പരകായപ്രവേശവും ആവാഹനവും ഒക്കെ കേൾക്കുന്നത് തന്നെ പേടിയാണ്. അതുകൊണ്ട് തന്നെ കഥകേട്ടപ്പോൾ തന്നെ പേടിച്ചതിനാൽ അനന്ദഭദ്രത്തിന്റെ തിരക്കഥ പേടി കാരണം വായിച്ചില്ല. പറയുന്നത് അനുസരിച്ച് അഭിനയിക്കുക മാത്രം ചെയ്തു. സിനിമ റിലീസ് ആയപ്പോഴും സ്ക്രീനിൽ ദിഗംബരനെ കാണാൻ ഉള്ള പേടി കൊണ്ട് ചിത്രം കണ്ടില്ല.

പക്ഷെ മോഹൻലാലിന്റെ അളിയൻ സുരേഷ് ബാലാജി ഉൾപ്പെടെ ഉള്ളവർ ചിത്രം കണ്ടിട്ട് വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. പിന്നീട് 4 വർഷങ്ങൾക്ക് ശേഷം ജർമ്മനിയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ ഒരു മലയാളി ഫാമിലിയ്ക്കൊപ്പം താമസിക്കേണ്ടി വന്നു. അവിടെ വച്ച് അവർ നിർബന്ധിച്ച് അനന്തഭദ്രം സീഡി ഇട്ടു കണ്ടു. അങ്ങിനെ ദിഗംബരനെ സ്ക്രീനിൽ കാണാൻ വേണ്ടി ജർമ്മനി വരെ പോകേണ്ടി വന്നു.”

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം

· ·
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments