13
December, 2018
Thursday
03:15 PM
banner
banner
banner

ഇത്‌ ജയകൃഷ്ണന്റെ മണ്ണാറത്തൊടി തറവാട്‌, തൂവാനത്തുമ്പികൾക്ക്‌ ശേഷം ഒരു സിനിമയിലും ഈ വീട്‌ വരാത്തതിന് കാരണം ഇതാണ്!

മലയാള സിനിമാ പ്രേക്ഷകർ ദിവസത്തിൽ ഒരു പ്രാവിശ്യമെങ്കിലും ഓർക്കുന്ന ഒരു സിനിമയാണ് തൂവാനത്തുമ്പികൾ.

ക്ലാരയും ജയകൃഷ്ണനും രാധയും ഋഷിയും തങ്ങളുമെല്ലാം ചേർന്ന് അവിസ്മരണീയമാക്കിയത്‌ വെറുമൊരു സിനിമയല്ല തലമുറകൾക്ക്‌ പ്രണയത്തിന്റെ വേറിട്ട രുചി കൂടിയാണ്. പദ്മരാജൻ എന്ന അനശ്വര സംവിധായകൻ മലയാളികളെ മറ്റൊരു ലോകത്തേക്ക്‌ കൊണ്ടു പോവുകയായിരുന്നു തൂവാനത്തുമ്പികളിലൂടെ.

തൂവാനത്തുമ്പികൾ എന്ന സിനിമയിൽ മഴ ഒരു പ്രധാന കഥാപാത്രമായിരുന്നു. അതോടൊപ്പം തന്നെ പ്രധാന കഥാപാത്രമായത്‌ മണ്ണാറത്തൊടി വീടും കൂടിയാണ്. ജയകൃഷ്ണനും അമ്മയും സഹോദരിയും ഒപ്പം തൊട്ടടുത്തായി രാവുണ്ണി എന്ന കുടികിടപ്പുകാരനും കുടുംബവും. മണ്ണാറത്തൊടിയും തൂവാനത്തുമ്പികളിൽ പ്രധാന കഥാപാത്രം ആവുകയായിരുന്നു.

ഗ്രാമീണതയ്ക്കൊപ്പം തന്നെ ആഢ്യത്വവും വിളിച്ചോതുന്ന മണ്ണാറത്തൊടി തറവാട്‌ ഒറ്റപ്പാലം ടൗണിനടുത്ത്‌ തന്നെയുള്ള ഒരു തറവാട്‌ ആണ്. ടൗണിൽ നിന്നും അൽപം മാറി വള്ളുവനാടൻ ഹോസ്പിറ്റലിന്റെ അടുത്തുള്ള മാനവനിലയം ആണ് ജയകൃഷ്ണന്റെ തറവാട്‌ വീടായ മണ്ണാറത്തൊടിയായി മാറിയത്‌.

എന്നാൽ തൂവാനത്തുമ്പികൾ റിലീസ്‌ ചെയ്ത്‌ 31 വർഷങ്ങൾക്ക്‌ ശേഷവും മാനവ നിലയം അതേ പ്രൗഢിയോടെ ഇന്നും തല ഉയർത്തി നിൽക്കുന്നുണ്ട്‌. പക്ഷെ തൂവാനത്തുമ്പികൾക്ക്‌ ശേഷം ഒരു സിനിമയും ഇവിടെ ഷൂട്ടിംഗ്‌ ചെയ്തിട്ടില്ല. വരിക്കാശേരി മന പോലെ ഒട്ടേറെ സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയി മാറേണ്ടിയിരുന്ന മാനവനിലയം പക്ഷെ പിന്നീട്‌ സിനിമകൾക്ക്‌ വിട്ടു കൊടുക്കാത്തതിന്റെ കാരണമായി പറയുന്നത്‌ വീട്ടിലെ സാധനങ്ങൾ നശിക്കുന്നത്‌ കൊണ്ടാണത്രെ.

എന്താണെങ്കിലും കാലം ഇത്ര കടന്നു പോയിട്ടും ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും ഒട്ടേറെ മാറിയിട്ടും ജയകൃഷ്ണന്റെ മണ്ണാറത്തൊടി തലയെടുപ്പോടെ ഉയർന്നു തന്നെ നിൽക്കുകയാണ്.

RELATED ARTICLES  'പാരണെ': മലയാളി സ്പർശത്തിൽ ഒരു കൊടവ ചലച്ചിത്രം
· · · ·
[yuzo_related]

Comments



Related Articles & Comments