നടി മഞ്ജു പിള്ളയുടെയും സംവിധായകനും ഛായാഗ്രഹകനുമായ സുജിത് വാസുദേവിന്റെയും മകൾ ദയ സുജിത് നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദയയുടെ ചിത്രങ്ങൾ പലപ്പോഴും ട്രോളുകൾക്കും അതുപോലെ തന്നെ അഭിനന്ദനത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് മോശം കമന്റിട്ട വ്യക്തിക്ക് ദയ നൽകിയ മറുപടിയാണ് വൈറലാകുന്നത്.
‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ എന്നാണ് ചിത്രത്തിന് വന്ന ആ കമൻ്റ് കമന്റ്. കമന്റും കമന്റിട്ടയാളുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് ദിയ ഇതിന് മറുപടി നൽകിയത്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? പക്ഷികൾ ആത്മഹത്യ ചെയ്യാൻ എത്തുന്ന നിഗൂഢമായ ഇന്ത്യൻ ഗ്രാമം, പിന്നിലെ കാരണം അതിശയിപ്പിക്കുന്നത്
‘നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്’ എന്നാണ് ദിയ കമന്റിന് മറുപടി നൽകിയത്.
അതേസമയം ദിയ പോസ്റ്റ് ഷെയർ ചെയ്ത ശേഷം തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കൂടിയതായി കമന്റിട്ട സ്ത്രീയും വ്യക്തമാക്കിയിരുന്നു. ആ കമന്റും സ്റ്റോറിയായി പങ്കു വച്ചു കൊണ്ട് എല്ലാവരും ഉത്സാഹിച്ച് ഈ അമ്മച്ചിയുടെ ഫോളോവേഴ്സ് ഇനിയും കൂട്ടണം എന്നായിരുന്നു ദിയ പറഞ്ഞത്.
YOU MAY ALSO LIKE THIS VIDEO, പുറത്താക്കിയാൽ തളരുമോ Mahua Moitraയുടെ പോരാട്ടവീര്യം: Indian Politicsൽ ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്