മലയാളികളുടെ പ്രീയപ്പെട്ട താരമാണ് മഞ്ജു പിള്ള. സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിക്കുന്ന മഞ്ജു പിള്ള ഒരു ചാനലിന്റെ റിയാലിറ്റി ഷോയ്ക്കിടെ പറഞ്ഞ സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.
വർഷങ്ങൾക്ക് മുൻപ് ദിലീപ് ചിത്രമായ മിസ്റ്റർ ബട്ലർ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയതായിരുന്നു മഞ്ജുവും നടി ചിത്രയും സീനത്തും. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം താമസിച്ച ഹോട്ടലിലെ ജീവനക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ പറഞ്ഞത് നിർമ്മാതാവ് ഹോട്ടൽ ബിൽ അടച്ചിട്ടില്ല. അതിനാൽ അവരെ പോകാൻ അനുവദിക്കാനാകില്ല എന്നായിരുന്നു. ഒരു തമിഴ് – മലയാളി ആയിരുന്നു നിർമാതാവ്.
എന്നാൽ അതേ ഹോട്ടലിൽ തന്നെ താമസിക്കുകയായിരുന്ന ദിലീപ് നേരത്തെ തന്നെ ഹോട്ടലിൽ നിന്നും മടങ്ങിയിരുന്നു. ഹോട്ടൽ ജീവനക്കാർ മലയാളികൾ ആയിരുന്നു, അവർ പറഞ്ഞത് നിങ്ങൾക്ക് ഇവിടെ താമസിക്കാം അതിന് അസൗകര്യമൊന്നുമില്ല ഞങ്ങൾ നിങ്ങളെ ഒന്നും ചെയ്യില്ല. ഭക്ഷണവും മറ്റ് സൗകര്യങ്ങളുമെല്ലാം അവർ തന്നെ ചെയ്ത് തന്നു.
നിർമാതാവ് പിന്നെ വന്നില്ല, പിന്നീട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും ഇന്നസെന്റും മറ്റും ഇടപെട്ട ശേഷമാണ് നടിമാരെ ഹോട്ടലിൽ നിന്നും വിട്ടത്. രസകരമായ സംഭവം മഞ്ജു പിള്ള ഓർത്തെടുക്കുകയായിരുന്നു.