മലയാളം ഇ മാഗസിൻ.കോം

രാമലീല കാണണമെന്ന് മഞ്ജു വാര്യർ, അതിന്റെ കാരണവും വ്യക്തമാക്കി! എന്നാൽ മഞ്ജുവിന് മറുപടിയുമായി ആരാധകർ രംഗത്ത്‌!

രാമലീല കാണണമെന്ന്‌ മഞ്ജു വാര്യർ, അതിന്റെ കാരണവും വ്യക്തമാക്കി! ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് മഞ്ജു ഉദാഹരണം സുജാത എന്ന തന്റെ ചിത്രത്തിനൊപ്പം രാമലീലയും കാണണം എന്ന് അപേക്ഷിച്ചിരിക്കുന്നത്‌. പക്ഷെ ആരാധകർ സമ്മിശ്രമായാണ് പോസ്റ്റിനോട്‌ പ്രതികരിച്ചിരിക്കുന്നത്‌. ചില ദിലീപ്‌ അനുകൂലികളുടെ കമന്റ്‌ മോശം ഭാഷയിലാണ്… പോസ്റ്റും കമന്റുകളും വായിക്കാം!

ഇത് ഒരു ഉദാഹരണമാകരുത്
\’ഉദാഹരണം സുജാത\’ ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു… സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.

\’ഉദാഹരണം സുജാത\’യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് \’രാമലീല\’. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

\’രാമലീല\’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. \’രാമലീല\’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ..

പോസ്റ്റിനു ലഭിച്ച ചില കമന്റുകൾ ഇങ്ങനെ:

Aji Kpza മഞ്‌ചു ചേച്ചി പറഞ്ഞത്‌ കൊണ്ട്‌ ഉദാഹരണം സുജാത കണ്ടില്ലെലും രാമലീല കണ്ടിരിക്കും\"\"❤️\"\"‍♂️

Arun Babu നല്ലൊരു ചിത്രമാണെങ്കിൽ രാമലീല പ്രേക്ഷകർ സ്വീകരിക്കും..ചിത്രത്തിലെ ആശയങ്ങളും ആവിഷ്കാരങ്ങളും സഹതാപമുണ്ടാക്കാനുള്ള ഒരു ശ്രമമാണെങ്കിൽ അതൊരിക്കലും അനുവദിക്കുകയുമില്ല.. .ഈ നിലപാടുകളാണ് താങ്കളെ വ്യത്യസ്തയാകുന്നതും..

Babyson Solomon ഒന്ന് പോടി പുല്ലെ നി ഇരയക്കോപ്പം അല്ല എന്ന് വ്യക്തമല്ലെ….രാമലീലയുടെ ടീസർ രാമനുണ്ണിക്ക് മാത്രമല്ല പ്രതിക്കു കൂടി വേണ്ടിയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വെളിപ്പെട്ടിരുന്ന കാര്യമാണ് …അങ്ങിനെയെല്ലാം കാട്ടിക്കൂട്ടി സഹതാപ തരംഗം അല്ലെങ്കിൽ അനൂകൂല തരംഗം ഉണ്ടാക്കി തിയ്യറ്റർ നിറക്കുവാൻ ആരെങ്കിലും കരുതുന്നുവെങ്കിൽ ഇവിടെ പ്രേക്ഷകർക്കും അവരുടേതായ നിലപാട് എടുക്കാൻ അവകാശമുണ്ട്:
ഈ പ്രതിഷേധം സിനിമയുടെ അവകാശികളോടാണ് : അതിൽ പ്രതിയും ഉൾപ്പെടുന്നു !

Shaija Devan നിനക്ക് നാണമില്ലേ,ആസ്വദിച്ചു ചെയ്തിരിക്കുന്നു എന്ന്.ഒരു ലേഡി സൂപ്പർ സ്റ്റാർ വന്നിരിക്കുന്നു

Mohammed Kunhi ചേച്ചീ…. നിങ്ങള് എല്ലാവരും കേരളത്തിലെ ജനങ്ങളെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്…? രാവിലെ എഴുന്നേറ്റ് പല്ലും തേച്ച് ഇന്ന് ഏത് സിനിമ കാണണം എന്ന് ചിന്തിച്ചു നിൽക്കുന്നവരാണ് എന്നാണോ….നിങ്ങളെക്കാൾ വലിയ കുടുംബ പ്രശ്നങ്ങളും, ജീവിത പ്രാരാബ്ധങ്ങളും, കൊണ്ട് നെട്ടോട്ടം ഓടുകയാണ്…. അതിനിടയിൽ ഇത്തിരി മനസുഖം കിട്ടാനാണ്.. സിനിമ കാണാൻ പോവുന്നത്.. സിനിമ നല്ലതാണെങ്കിൽ… കാണും,മോശമാണെങ്കിൽ കാണില്ല അത്രതന്നെ…കാണണമെന്ന, കാണണ്ട എന്നോ ഇവിടെ ആരും തിട്ടൂരം ഇറക്കേണ്ട. പിന്നെ തെറ്റ് ചെയ്തവര് ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടും…… അത് ഇൗ കോടതിയിൽ അല്ലെങ്കിൽ ദൈവത്തിന്റേ കോടതിയിൽ… പിന്നെ ഞാൻ സുജാതക്ക് മുൻപ് രാമ ലീല കാണും… അത് പിന്നാമ്പുറത്ത് പ്രവർത്തിച്ച ആളുകൾക്ക് വേണ്ടിയല്ല…. പ്രേക്ഷകന്റെ ഒരു കൗതുകം അത്രമാത്രം….

Anu Babu ഒരു കാരണവശാലും രാമലീല കാണില്ല. ദിലീപിന്റെ ഒരു കോമഡി സീനോ, പാട്ടുസീനൊ പോലും കാണാൻ വയ്യാത്ത രീതിയായി. കണ്ണീരുണങ്ങിയ ആ പെൺകുട്ടിയുടെ മുഖം ഓർമ്മ വരും. അവളുടെ ഭീകരമായ രാത്രി നിമിഷങ്ങൾ ഓർമ്മ വരും. അത് മനസ്സിലിട്ടു കൊണ്ട് ഇവനെ കണ്ടിരിയ്ക്കുക വയ്യ. സ്വസ്ഥതയ്ക്കും, സന്തോഷത്തിനും വേണ്ടിയാണ് സിനിമയ്ക്കു കേറുന്നത്. രണ്ടര മണിയ്ക്കൂർ ദിലീപിനെ കണ്ട് ആസ്വദിയ്ക്കാനും, ഇരയെ മറക്കാനുമുള്ള വൈകൃതഗതിയായ മനോ സഞ്ചാരമില്ലാത്തത് കൊണ്ട് രാമലീല കാണില്ല.

അല്ലെങ്കിൽ ആ പെൺകുട്ടി രംഗത്ത് വരട്ടെ രാമലീല കാണണം ന്ന് ആവശ്യപ്പെടട്ടെ.. അപ്പോൾ തീരുമാനിയ്ക്കാം..

Ajith Kumar കഥാപത്രങ്ങളെ മനസ്സിൽ ആരാധിക്കുമ്പോൾ ആണ് ഈ കുഴപ്പങ്ങളുടെ എല്ലാം തുടക്കം …സിനിമയെ ഒരു 2.30 മണിക്കൂർ entertainment ആയി കണ്ടാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെ ഉള്ളു .

Vishnu V Vijayan ചേച്ചിയുടെ നേതൃത്വത്തിൽ ആണല്ലൊ Wcc ,ഈ Wcc അല്ലെ ബഹിഷ്കരിക്കണം എന്ന് പറഞ്ഞത് ! ഇതെന്താ ചന്തയാ തോന്നിയത് വിളിച്ച് പറയാൻ

Sahir Vnp നിങ്ങൾ പറഞ്ഞല്ലോ പ്രതിഭലം വാങ്ങിയാൽ നായകന്റെ ആവിശ്യം കയിഞ്ഞുഎന്ന് പിന്നെ ഇ പോസ്റ്റ്‌ന്റെ ആവിശ്യം ഉണ്ടോ ….പിന്നെ നിങ്ങൾ പറഞ്ഞില്ല എങ്കിലും ഞങ്ങൾ പടം കാണും ഉറപ്പ്‌ ദിലീപ്ഏട്ടന് നിങ്ങൾക് ആരും അല്ലെങ്കിലും ഞങ്ങൾക്ക് സ്വന്തം ഏട്ടനാണ് നിങ്ങൾക്ക് ഇത് ഈഗോ പ്രശ്നം ആണ് സിനിമ പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ ഏട്ടനെ തിരിച്ചു വേണം അത്‌ നിങ്ങൾ തരണ്ട ഞങ്ങൾ കൊണ്ട് വന്നോളം അവകാശം പറഞ്ഞു ആരും വരരുത് ഞങ്ങൾ വലിയ ഭുദ്ധിമുട്ടുന്നുണ്ട് രാമലീല ആരും കാണില്ലെന്ന് വെച്ചു അല്ലേ …കഷ്ടം

Dilshad Kilimanoor രാമലീല യും സുജാതയുമൊക്കെ നല്ല ചിത്രമാണെങ്കിൽ ജനങ്ങൾ സ്വീകരിക്കും.
നായകൻറെ പാരമ്പര്യമോ മുൻകാലമോ അണിയറയിലെ സ്വഭാവ ഗുണങ്ങളോ കൊണ്ട് മാത്രം ഇവിടെ ഒരു സിനിമയും വിജയിച്ചിട്ടുമില്ല പരാജയപെട്ടിട്ടുമില്ല.
എന്നതാണ് വാസ്തവം.

Staff Reporter

manju-about-ramaleela

Staff Reporter