21
August, 2018
Tuesday
03:30 PM
banner
banner
banner

താര രാജാക്കന്മാരിൽ ഒരാൾ ഉണ്ടാക്കിയ വൻ നഷ്ടം നികത്താൻ ഭാര്യയുടെ കെട്ടുതാലി പോലും വിൽക്കേണ്ടി വന്ന മണിയൻ പിള്ള രാജു!

1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവ മണിയൻപിള്ള എന്ന ചിത്രത്തിലായിരുന്നു സുധീരകുമാർ എന്ന ചെറുപ്പക്കാരൻ ആദ്യമായി നായകനായത്. അതിനു ശേഷം അദ്ദേഹം മണിയൻപിള്ള രാജു എന്ന് അറിയപ്പെടാനും തുടങ്ങി.

എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് മണിയൻപിള്ള രാജു മലയാള സിനിമയിൽ സജീവമായി.

പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. ചലച്ചിത്ര നിർമ്മാണത്തിലും മണിയൻപിള്ള രാജു ഹിറ്റുകൾ മാത്രം സമ്മാനിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നടനായി സിനിമയിൽ എത്തിയ മണിയൻപിള്ള രാജു നിർമ്മാതാവിന്റെ പരിവേഷം അണിയുന്നത് “ഹലോ മൈ ഡിയർ റോങ്നമ്പർ” എന്ന ചിത്രത്തിലൂടെ ആണ്.

പ്രീയദർശൻ, മോഹൻലാൽ, ശ്രീനിവാസൻ, മണിയൻപിള്ള രാജു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. പിന്നീട് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്ത ഭദ്രം, ചോട്ടാമുംബൈ, പാവാട തുടങ്ങി പത്തോളം ചിത്രങ്ങൾ രാജു നിർമ്മിച്ചു.

മോഹൻലാൽ നായകനായ ഏയ് ഓട്ടോയും വെള്ളാനകളുടെ നാടും വൻ സാമ്പത്തിക വിജയം രാജുവിന് നേടിക്കൊടുത്തു. മമ്മൂട്ടി നായകനായ സാമ്രാജ്യം എന്ന ചിത്രം വൻ വിജയം സൃഷ്ടിച്ചത് കണ്ടപ്പോൾ രാജുവിന് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ഒരു ആഗ്രഹം ഉണ്ടായി.

ആ ആഗ്രഹതത്താൽ മണിയൻപിള്ള രാജു സാമ്രാജ്യത്തിന്റെ സംവിധായകൻ ജോമോനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ചുകൊണ്ട് അനശ്വരം എന്ന മമ്മൂട്ടി ചിത്രം യാഥാർഥ്യമാക്കി. വലിയ പ്രതീക്ഷകളുമായി നിർമിച്ച ഈ ചിത്രം സാമ്പത്തികമായി വൻ പരാജയം ആയിരുന്നു. അക്ഷരാർത്ഥത്തിൽ എട്ട് നിലയിൽ പൊട്ടി എന്ന് തന്നെ പറയാം.

ഈ പരാജയം രാജുവിന് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കി. ഭാര്യയുടെ സ്വർണ്ണം മുഴുവനും വിറ്റും നാലുവർഷം അഭിനയിച്ചു കിട്ടിയ പണം കൊണ്ടുമൊക്കെയാണ് മണിയൻപിള്ള രാജു അനശ്വരം ഉണ്ടാക്കിയ വലിയ ബാധ്യത തീർത്തത്.

RELATED ARTICLES  സണ്ണി ലിയോൺ കേരളത്തിന്‌ 5 കോടി നൽകിയോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്‌?
· ·
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments