17
February, 2019
Sunday
08:07 AM
banner
banner
banner

കോടീശ്വരിക്ക്‌ ഈ ഗതിയെങ്കിൽ പാവപ്പെട്ട അമ്മമാരുടെ അവസ്ഥ എന്താകും? ജീവിതത്തിലും ‘മനസിനക്കരെ’ സംഭവിച്ചത്‌ തൃശൂരിൽ

സത്യൻ അന്തിക്കാടിന്റെ സൂപ്പര്ഹിറ്റ് ചിത്രമാണ് മനസിനക്കരെ. സ്വന്തം അമ്മ മക്കൾക്ക് തന്നെ വീട് ലേലം ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. അത് ഭാവന എന്നാൽ സിനിമ കഥയെ വെല്ലുന്ന സംഭവം ആണ് ഇനി പറയുന്നത്.

തൃശൂർ നഗരത്തിലുള്ള 80 കഴിഞ്ഞ അമ്മയാണ് തന്നെ സംരക്ഷിക്കാൻ ആയി മക്കളിൽ നിന്ന് കൊട്ടേഷൻ ക്ഷണിച്ചത്. 8 ആൺ മക്കൾ ഉള്ള അമ്മയ്ക്കാണ് ഈ ദുരവസ്ഥ. കൈ വളരുന്നോ കാലു വളരുന്നോ എന്ന് നോക്കിയാണ് ഒരമ്മ കുഞ്ഞുങ്ങളെ വളർത്തുന്നത്. ഒന്നും രണ്ടുമല്ല 8 ആൺ മക്കളും 1 മകളും ഉള്ള അമ്മയ്ക്കാണ് മരണം വരെ തന്നെ സംരക്ഷിക്കാൻ മക്കൾക്ക് കാശ് കൊടുക്കേണ്ട ഗതികേട് വന്നത്.

മക്കൾ എല്ലാം സമ്പന്നർ, സ്വർണ്ണകട മുതലാളിയും സ്വർണം മൊത്തവ്യാപാരിയും പിന്നെ കൃഷിയും ഒക്കെയായി നല്ല നിലയിലാണ് എല്ലാ മക്കളും. എന്നിട്ടും അമ്മയെ നോക്കാൻ ബുദ്ധിമുട്ട്. 2 വര്ഷം മുൻപ് അപ്പൻ മരണപ്പെട്ടത്തോടെ അമ്മ മക്കളുടെ വീട്ടിൽ മാറി മാറി കഴിഞ്ഞു വരികയാണ്.

മുറുമുറുപ്പുകൾ കേട്ട് സാഹിക്കാനാവാതെയാണ് അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അപ്പൻ മരിക്കുന്നതിന് മുൻപ് തന്നെ ഭാഗം വയ്പ്പ് നടത്തി. സ്വന്തം മക്കളുടെ സ്വഭാവം മനസിലാക്കിയ അപ്പൻ ലക്ഷക്കണക്കിനു രൂപയാണ് ഭാര്യയുടെ പേരിൽ നിക്ഷേപിച്ചത്. അമ്മയുടെ പേരിൽ ധാരാളം ഭൂസ്വത്തും ഉണ്ട്. മകൾ പോലും അമ്മയെ നോക്കാൻ തയ്യാറായില്ല.

മക്കളുടെ വീട്ടിൽ മാറിമാറി കഴിയുന്നതിനിടയിൽ ആണ് മക്കളുടെ മുറുമുറുപ്പ് കൂടിയത്. ഇതോടെ അമ്മ തന്നെ നോക്കുന്നവർക്ക് പണം നൽകാമെന്ന ഓഫർ മുന്നോട്ട് വച്ചത്. തുടർന്ന് ലേലം വിളിച്ചു. 9 മക്കളും തുക പറഞ്ഞു 10 ലക്ഷം രൂപയ്ക്കു ലേലം ഉറപ്പിച്ചു. 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു ലേലം വിളിച്ചത്. ഏറ്റവും ഇളയ മകനായ സ്വർണ്ണകടക്കാരൻ ആയിരുന്നു ഏറ്റവും കുറഞ്ഞ തുകയായ 10 ലക്ഷം രൂപ പറഞ്ഞത്. അപ്പോൾ തന്നെ ഇളയ മകന് 10 ലക്ഷം രൂപയും കൊടുത്തു.

ഇപ്പോൾ മകനും ഭാര്യയും 3 മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ താമസിക്കുകയാണ് ഈ അമ്മ. കുടുംബന്ധങ്ങളിൽ സ്നേഹം വറ്റിപോയ മലയാളിയുടെ പ്രതീകമാണ് ഈ അമ്മയുടേം മക്കളുടേം കഥ. കഥ എന്ന് പറയാൻ കഴിയില്ല ഇത് പച്ചയായ ജീവിതം. മക്കളിൽ നിന്നുള്ള അനുഭവങ്ങൾ ഇങ്ങനെ ആണെങ്കിൽ വൃദ്ധസദനങ്ങൾ എങ്ങനെയാണ് വർധിക്കാതിരിക്കുന്നത്.

[yuzo_related]

Comments


Related Articles & Comments