മലയാളം ഇ മാഗസിൻ.കോം

സ്ത്രീകളുടെ ചെരുപ്പുകൾ പതിവായി മോഷണം പോകുന്നു, അന്വേഷിച്ചെത്തിയ പോലീസ്‌ ഞെട്ടി, ചെരുപ്പുകളോട്‌ യുവാവ്‌ ചെയ്തത്‌…

പതിവായി സ്ത്രീകളുടെ ചെരുപ്പുകൾ മോഷണം പോകുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്തു വന്നത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തിൽ പക്ഷെ വെളിപ്പെട്ടത്‌ വിചിത്രമായ ഒരു സംഭവമാണ്‌. ലൈ-ഗീക ബന്ധത്തിലേർപ്പെടാനായി 100 ജോഡിയിലധികം ചെരുപ്പുകൾ മോഷ്ടിച്ച യുവാവിനെ പോലീസ്‌ അ-റ-സ്റ്റ്‌ ചെയ്തതോടെയാണ്‌ ഞെട്ടിക്കുന്ന കഥ പുറംലോകമറിഞ്ഞത്‌. തായ്‌ലാൻഡിലാണ്‌ സംഭവം.

ചെരുപ്പുകളോട്‌ തോന്നിയ അനാരോഗ്യകരമായ അഭിനിവേശമാണ്‌ ഇയാളെ ചെരുപ്പുകൾ മോഷ്ടിക്കാൻ പ്രേരിപ്പിച്ചത്‌. പിന്നീട്‌, തൻറെ ചെറുമോഷണങ്ങളെ കുറിച്ച്‌ കുറ്റസമ്മതം നടത്തിയ ഇയാൾ ചെരുപ്പുകളുമായി താൻ ലൈ-ഗീക ബന്ധത്തിലേർപ്പെടാറുണ്ടെന്ന്‌ വെളിപ്പെടുത്തുകയായിരുന്നു.

തങ്ങളുടെ ചെരുപ്പുകൾ മോഷണം പോകുന്നു എന്ന്‌ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ്‌ അടുത്തിടെ തായ്‌ലാൻഡിലെ നൊൻതാബുരി പോലീസിന്‌ ലഭിച്ചത്‌. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ തീരാപത്‌ ക്ലൈയ എന്ന 24കാരനാണ്‌ വീടുകൾക്ക്‌ ചുറ്റും ഒളിച്ചിരുന്ന്‌ ചെരുപ്പ്‌ മോഷ്ടിക്കുന്നതെന്ന്‌ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്‌ മനസ്സിലായത്‌.

126 ജോഡി ചെരുപ്പുകളാണ്‌ ഇയാളുടെ വാടക വീട്ടിൽ നിന്നും പോലീസ്‌ കണ്ടെടുത്തത്‌. തുടർന്ന്‌ നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട്‌ വർഷത്തോളമായി താൻ ചെരുപ്പുകൾ മോഷ്ടിക്കുമായിരുന്നുവെന്നും അവയുമായി ലൈ-ഗീക ബന്ധത്തിലേർപ്പെട്ടിരുന്നതായും ക്ലൈയ വെളിപ്പെടുത്തിയത്‌.

ചെരുപ്പുകളെ ലൈ-ഗീക ബന്ധത്തിലേർപ്പെടാനായി മാത്രം ഉപയോഗിക്കുന്ന വെറുമൊരു വസ്തുവായല്ല ക്ലൈയ കണ്ടിരുന്നത്‌. ഫ്ലിപ്‌ ഫ്ലോപ്പുകളെ വളരെ നന്നായി പരിചരിച്ച്‌ വന്നിരുന്ന ക്ലൈയ അവയ്ക്ക്‌ സ്നേഹ ചുംബനങ്ങൾ നൽകുമായിരുന്നു.

ചെരുപ്പുകൾ മോഷ്ടിച്ച കേസുകൾക്ക്‌ പുറമേ ഡിജിറ്റൽ ട്രാൻസീവർ അനധികൃതമായി കൈവശം വച്ചതിനും ലോക്ക്ഡൊവ്ൺ നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്‌. പോലീസ്‌ കസ്റ്റഡിയിലുള്ള ക്ലൈയയെ പോലീസ്‌ വൈകാതെ തന്നെ കോടതിയിൽ ഹാജരാക്കും. വിചിത്രമായ ലൈ-ഗീക ഭ്രമം ചിലപ്പോൾ ആളുകളെ കൂടുതൽ കുറ്റങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചേക്കാം എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഇത്‌.

Avatar

Staff Reporter