വിവാഹം രണ്ടുപേരുടെ ഒത്തുചേരലാണ്. പുതിയ ജീവിതത്തിലേക്കുള്ള ഒരു തുടക്കം കൂടിയാണ്. ഇന്ന് ജീവിത പങ്കാളിയെ കണ്ടെത്തുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. മുമ്പൊക്കെ വിവാഹ ആലോചനകൾ ഒരു വീട്ടിൽ എത്തിയിരുന്നതു ബ്രോക്കർ വഴിയാണ്. ഇന്ന് സംഗതി എളുപ്പമാണ്. പങ്കാളിയെ കണ്ടെത്താൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുമ്പോ അനുയോജ്യമായ വധുവിനെയോ വരനെയോ കിട്ടും.
സമൂഹത്തിൽ വരുന്ന മാറ്റങ്ങളെല്ലാം തന്നെ മലയാളികൾ സ്വീകരിച്ച് പോന്നുണ്ട്. ചില മാറ്റങ്ങളിലൊക്കെ തന്നെ വമ്പൻ ചതികളും മറഞ്ഞിരിപ്പുണ്ട്. അത് തിരിച്ചറിയുമ്പോഴേക്കും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാവും. മലയാളികൾ വിവാഹം നടക്കാൻ ഇപ്പോൾ മാട്രിമോണിയൽ സൈറ്റുകളെയാണ്. ഉപഭോക്താക്കാളെ ആകർഷിക്കുന്ന രീതിയിൽ പരസ്യം ചെയ്ത് ഓഫറുകളൊക്കെ ചേർത്ത് സംഭവം കളറാക്കും. അതിൽ വന്നു പെടുന്നതോ പാവം ഉപഭോക്താക്കളും.
മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താവിന് പലവിധത്തിലുള്ള ഓഫറുകളാണ് ഇടപാടുകാരൻ നൽകുന്നത്. ഈ സേവനങ്ങൾ മികച്ചതാണെന്ന് തോന്നുന്ന ഉപഭോക്താവ് ഇടപാടുകാരൻ പറയുന്നത് ചെയ്ത് പണി വാങ്ങി കൂട്ടുകയും ചെയ്യും. ഈ അടുത്ത ഇടക്ക് കേരളം മാട്രിമോണിയൽ രജിസ്റ്റർ ചെയ്ത ആൾക്ക് പറ്റിയ ചതിയെ കുറിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സമാനസംഭവങ്ങൾ ഉണ്ടായ പലരും അതിന് കമന്റ് ചെയ്യുകയും ചെയ്തു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കേരള മാട്രിമോണിയൽ രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. കേരള മാട്രിമോണി എന്നെ പറ്റിച്ച് 14,000 രൂപ കൈക്കലാക്കിയ വിവരം താങ്കളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരള മാട്രിമോണി യുടെ പേഴ്സണലൈസ്ഡ് എന്ന് ഓഫറിൽ രജിസ്റ്റർ ചെയ്താൽ കേരള മാട്രിമോണി തന്നെ പാർട്ടിയുമായി സംസാരിച്ചു ലക്ഷക്കണക്കിന് പ്രൊഫൈലിൽ നിന്നും നമ്മൾക്ക് അനുയോജ്യമായ ആയ വധുവിനെ കണ്ടെത്തി തരുമെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. കൂടാതെ 90 ദിവസത്തിനകം കല്യാണം നടന്നില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചു തരാം എന്ന് പറഞ്ഞിരുന്നു.
അതിന് 18000 രൂപയാണ് ചാർജ് എന്നും അന്നേദിവസം അടക്കുകയാണെങ്കിൽ ഓഫർ കഴിഞ്ഞു 14,000 രൂപ അടച്ചാൽ മതി എന്നും പറഞ്ഞു . അങ്ങനെ ഞാൻ 14,000 രൂപ അടച്ചെങ്കിലും അവർ ആഴ്ചയിൽ നാല് പ്രൊഫൈലുകൾ മാത്രമാണ് എനിക്ക് അയച്ചു തന്നത്. അത് എല്ലാം തന്നെ നമ്മുക്ക് യോജിക്കാൻ കഴിയാത്ത പ്രൊഫൈലുകൾ ആയിരുന്നു. ഒരു പാർട്ടിയുമായും മാത്രമാണ് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞത്. അവർക്ക് താല്പര്യം ഇല്ലാത്തതിനാൽ ആ കല്യാണവും നടന്നില്ല. അങ്ങനെ 90 ദിവസത്തിന് ശേഷം പഴയ കണ്ടീഷൻ അനുസരിച്ച് എൻറെ പൈസ തിരികെ തരുവാൻ ആവശ്യപ്പെട്ടപ്പോൾ അവർ പറയുകയാണ് ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഒരു രൂപപോലും മടക്കി തരാൻ കഴിയില്ല എന്ന്.
ഇത്രയും വലിയ ഒരു സ്ഥാപനത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരു ചതി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളെ പറ്റിച്ചു സാമ്പത്തിക നേട്ടം കൈവരിക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നു വേണ്ടി ഇത് പരമാവധി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ നേരത്തെ കേരള മാട്രിമോണി പ്രതിനിധിയുമായി സംസാരിച്ച ഓഡിയോ ക്ലിപ്പ് കൂടി അറ്റാച്ച് ചെയ്യുന്നു.
https://vocaroo.com/i/s0UK1ihvh9LG