മലയാളികളുടെ പ്രിയ നായികയാണ് മംമ്‌താ മോഹൻദാസ്. ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെ അരങ്ങേറി തെന്നിന്ത്യ മുഴുവൻ കീഴടക്കിയ മംമ്‌ത മികച്ച അഭിനേത്രിയെന്ന് പേരെടുത്തു കഴിഞ്ഞു. സ്വകാര്യ ജീവിതത്തിലെ ചില പരാജയങ്ങളും അപ്രതീക്ഷിതമായി വിരുന്നെത്തിയ അസുഖവുമെല്ലാം മംമ്‌തയെ തളർത്തിയെങ്കിലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതും നമ്മൾ കണ്ടു. മംമ്‌തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മംമ്‌ത സൂപ്പർ നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് താരം.