മലയാളം ഇ മാഗസിൻ.കോം

ഇത് മേക്കപ്പില്ലാത്ത മമ്മൂട്ടി തന്നെയോ? സൈബർ ലോകത്ത് പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം ഇതാണ്..

കഴിഞ്ഞ രണ്ടു ദിവസമായി സൈബർ ലോകത്തെ ചർച്ചകൾ മെ​ഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ്. മേക്കപ്പില്ലാത്ത മമ്മൂട്ടിയുടേത് എന്ന നിലയിൽ ഒരു ചിത്രം സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. നമുക്ക് പരിചയമുള്ള മമ്മൂട്ടിക്ക് പകരം, കഷണ്ടി കയറിയ തലയും ചുളിഞ്ഞ ചർമ്മവും നരച്ച മുടികളുമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ, ചിത്രം സത്യമല്ലെന്നാണ് ഇപ്പോൾ മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് വ്യക്തമാക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, ‘ഞാൻ ഒരു അയ്യങ്കാളി ചിന്താഗതി ഉള്ളവനാണ്, പറ്റുമെങ്കിൽ ഒരുഫെറാറി കാറില് തന്നെ വരണമെന്നാണ് ആഗ്രഹം സ്വർണ കിരീടം വയ്ക്കാന് പറ്റുമെങ്കില് അതും ചെയ്യും’ Vinayakan

മമ്മൂട്ടിയുടെ നരയും, കഷണ്ടിയും, കഴുത്തിലും മുഖത്തുമെല്ലാം ചുളിവുകളുമെല്ലാം ഫോട്ടോഷോപ്പാണെന്നാണ് റോബർട്ട് കുര്യാക്കോസ് വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം ചുളിവുകൾ വരുത്തിക്കൊണ്ട് ഫോട്ടോഷോപ്പ് ചെയ്യുന്ന വീഡിയോയും റോബർട്ട് പങ്കുവച്ചിട്ടുണ്ട്.

“ഒരുപാട്പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്”- എന്ന അടിക്കുറിപ്പോടെയാണ് റോബർട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Avatar

Staff Reporter