25
May, 2018
Friday
08:13 PM
banner
banner
banner

മോഹൻലാൽ പിന്മാറിയ തെലുങ്ക്‌ ചിത്രത്തിൽ മമ്മൂട്ടി നായകനാകും, റെക്കോർഡ്‌ പ്രതിഫലം?

മോഹൻലാൽ ‘നോ’ പറഞ്ഞ തെലുങ്ക്‌ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക്‌ റെക്കോർഡ്‌ പ്രതിഫലം ഓഫർ ചെയ്തതായി വാർത്തകൾ!

ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്‌ഡിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ രാജശേഖര റെഡ്ഢിയുടെ റോളിനോട് മോഹൻലാൽ നോ പറഞ്ഞെന്നും ചിത്രത്തിന്റെ സംവിധായകൻ മഹി രാഘവ് മമ്മൂട്ടിയെ സമീപിച്ചെന്നും വാൻ തുക ഓഫർ ചെയ്‌തെന്നുമാണ് ടോളിവുഡിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.

മുഖ്യമന്ത്രി ആയിരിക്കവേ വിമാനാപകടത്തിൽ പെട്ടാണ് വൈ എസ് ആർ മരണപ്പെട്ടത്.

ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഉജ്ജ്വല സംഭാവന നൽകിയ രാജശേഖര റെഡ്ഢിയുടെ സംഭവബഹുലമായ ജീവിതം തിരക്കഥയാക്കി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് മഹി രാഘവ്.

മമ്മൂട്ടി ചിത്രത്തോട് സമ്മതം മൂളിയതായി സ്ഥിരീകരണമില്ല. മമ്മൂട്ടിയുടെ പുതിയ ചിത്രമായ സ്ട്രീറ്റ് ലൈറ്റ് ഒരേസമയം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. മോഹൻലാൽ അവസാനം ചെയ്ത തെലുങ്ക് ചിത്രം ജനത ഗാരേജ് നൂറു കോടിക്ക് മുകളിലായിരുന്നു കളക്ഷൻ നേടിയത്.

നിലവിൽ മമ്മൂട്ടിക്കും മോഹൻലാലിനും 2020 വരെ തീയതി ഇല്ല എന്നാണു റിപ്പോർട്ട്.

RELATED ARTICLES  മലയാളത്തിൽ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത ഒരു വമ്പൻ റെക്കോർഡ് മോഹൻലാലിന്റെ പേരിൽ!
[yuzo_related]

Comments

https://www.malayalamemagazine.com

Sheeba Martin John | Staff Reporter


Related Articles & Comments