മലയാളം ഇ മാഗസിൻ.കോം

ബിഗ് ബോസിൽ ഓഫർ ചെയ്തത് ആർക്കും ആലോചിക്കാൻ പറ്റാതെ പ്രതിഫലം: ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി

സ്റ്റാർ മമ്മൂട്ടി ഈ പ്രായത്തിലും യുവത്വം തുളുമ്പുന്ന ചെറുപ്പക്കാരനെ പോലെ ഇപ്പോഴും തിളങ്ങുന്ന താരാണ്. സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ടുതന്നെയാണ് ഈ പ്രായത്തിലും സ്ക്രീനുകളിൽ മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. സൗന്ദര്യത്തിലായാലും ഫിറ്റ്നസിലായാലും ഈ ഒരു പ്രായത്തിൽ സിനിമാലോകത്ത് ഇന്നും മുൻ നിരയിൽനിൽക്കുന്ന താര രാജാവാണ് മമ്മൂക്ക.

ഇപ്പോഴിതാ ബിഗ് ബോസിലെ ഹോസ്റ്റ് ആയിട്ട് അദ്യം മമ്മൂട്ടിയെയാണ് തിരഞ്ഞെടുത്തെങ്കിലും അത് താൻ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് മമ്മൂക്ക പറയുന്നത്. ആ ഓഫർ വേണ്ടെന്ന് വെക്കാനുള്ള കാരണവും മമ്മൂക്ക പറയുന്നു. ഏറ്റവും പുതിയ ചിത്രമായ നാൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.

ബിഗ് ബോസും കോകോ കോളയുടെ പരസ്യങ്ങൾ കോടികൾ വാഗ്ദാനം ചെയ്തിട്ടും വേണ്ടെന്ന് വെച്ചത് എന്തു തിയറിയുടെ പുറത്തായിരുന്നു അവതരകൻ്റെ ചോദ്യം..മമ്മൂക്ക ഇതിന് രസകരമായാണ് മറുപടി നൽകിയത്.

“പ്രത്യേകിച്ച് തിയറി ഓണുമില്ലെ.. നമ്മളെ കൊണ്ട് ആവില്ലാന്ന് വെച്ചിട്ടാണ് ശേരിയാവൂല്ല.. വെറുതെ അവസാനം അത് ശ്വാസംമുട്ടും നമ്മൾ.. വലിയ ഓഫർ ആയിരുന്നു അല്ലേ? പോയിട്ട് അവരോട് ചോദിച്ച് നോക്കിയാൽ അറിയാം എത്രയാണെന്ന്… ലോകത്ത് ആർക്കും അങ്ങനെ ആലോചിക്കാൻ പറ്റില്ല.. ഞാൻ അങ്ങനെയൊരു പൊട്ടൻ..” എന്നുമാണ് മമ്മൂക്ക തമാശ രൂപേണ പറയുന്നത്.

YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്ക്‌ എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാമാത്യു ചിലത്‌ തുറന്ന്‌ പറയുന്നു

Avatar

Staff Reporter