സൂപ്പർ നായകനും സൂപ്പർ നായികയ്ക്കും രണ്ട് നീതി കൽപ്പിക്കുന്ന മേഖലയാണ് സിനിമ. സൂപ്പർ നായകൻ എത്ര കാലം ചെന്നാലും നായകൻ തന്നെ. അമിതാഭ് ബച്ചൻ മുതൽ ചിരഞ്ചീവി, രജനീകാന്ത്, കമലഹാസൻ അങ്ങനെ മമ്മൂട്ടി മോഹൻലാൽ വരെ.
എന്നാൽ നായികമാരുടെ കാര്യം അങ്ങനെയല്ല. മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അഭിനേത്രിയാണ് സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന് പാടി മലയാളമനസ്സിലേക്ക് ചേക്കേറിയ സറീന വഹാബ്. ഒരുകാലത്ത് ഇന്ത്യൻ സിനിമകളിലെ വനിതാ സൂപ്പർ താരമായിരുന്നു അവർ. ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത് ലളിതം സുന്ദരം എന്ന മഞ്ജു വാര്യർ സിനിമയിലാണ്.

കമല്ഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍, പ്രതാപ് പോത്തന്, നെടുമുടി വേണു, റഹ്മാന്, മുരളി എന്നീ പ്രഗല്ഭ നടന്മാരുടെ നായികയായി മലയാളത്തിലെത്തിയ സറീന പിന്നീട് അമ്മവേഷത്തിലും മലയാളിക്ക് മുന്നിലെത്തി.
ഇപ്പോൾ സെറീന പറയുന്നത് ഇങ്ങനെ: ”മലയാളത്തിൽ നിന്ന് നിരവധി സംവിധായകർ വിളിക്കുന്നുണ്ട്. പക്ഷെ ചില ഓഫറുകൾ തീര്‍ച്ചയായും നിരസിക്കില്ല എന്നും പറയാനാവില്ല. ഇടയ്ക്ക് മമ്മൂട്ടിയുടെ അമ്മവേഷം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ച് ഒരു ഓഫര്‍ വന്നിരുന്നു. ഞാന്‍ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് നോ പറഞ്ഞു. അത്തരം ഞെട്ടിപ്പിക്കുന്ന ഓഫറുകളല്ലെങ്കില് തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കും.
ഹിന്ദിയില്‍ ഇപ്പോള്‍ രണ്ടു സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഏതു ഭാഷയിലായാലും അഭിനയിക്കുക എന്നതാണ് എന്റെ പാഷന്. മുഖത്ത് ചമയമിട്ട് അഭിനയിക്കുന്ന സമയത്ത് മരിക്കണമെന്നാണ് എന്റെ എന്നത്തെയും ആഗ്രഹം.”
YOU MAY ALSO LIKE THIS VIDEO