മലയാളം ഇ മാഗസിൻ.കോം

നേരം ഇരുട്ടിയ സമയത്ത്‌ ട്രെയിൻ വിടാറായപ്പോൾ ഓടിക്കിതച്ച്‌ അകത്ത്‌ കയറിയ ആ പെൺകുട്ടി ചെയ്തത്‌

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമുക്ക്‌ പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.‌ അതിൽ പലതും നമ്മൾ വീണ്ടും വീണ്ടും ഓർത്തു കൊണ്ടിരിക്കും. കാരണം അങ്ങനെയുള്ള ഓർമ്മകൾ നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ഇവിടെ പറയാൻ പോകുന്നത്‌ ഒരു യുവാവിനു ട്രെയിനിൽ വെച്ചുണ്ടായ ഒരു അനുഭവമാണു. ഇത്‌ വായിക്കുമ്പോൾ ചിലപ്പോൾ അതിനു മാത്രം ഇതിൽ എന്താണ്‌ ഉള്ളത്‌ എന്നൊക്കെ തോന്നിയേക്കാം. പക്ഷെ നമ്മൾ മലയാളികളുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതായിരിക്കും ഇതുപോലെ ചിലതെങ്കിലും.

സംഭവത്തെക്കുറിച്ച്‌ ആ യുവാവ്‌ ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ. ട്രെയിൻ യാത്ര ബോറടിയും ചിലപ്പോൾ രസവും ആണ്‌. സഹയാത്രികരുടെ കൂടെ കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ ടൈം പോകുന്നത്‌ അറിയില്ല. വീണ്ടും അതെ ട്രെയിൻ അതേ ഏസി കംപാർട്ട്മെന്റ്‌ യാത്രയുടെ രണ്ടാംദിവസം സന്ധ്യ ആയപ്പോഴേക്കും ട്രെയിൻ ഗോവയിൽ എത്തി. ഞാൻ ഒഴിച്ച്‌ ബാക്കി ഉള്ളവർ എല്ലാം ഇറങ്ങി. നോർത്ത്‌ ഇന്ത്യക്കാർ എല്ലാം ടൂർ വന്നത്‌ ആണെന്ന്‌ തോന്നുന്നു. വെള്ളക്കാർ കൂട്ടത്തോടെ ഇരച്ചു കയറി.

പല രാജ്യക്കാർ. പലർക്കും ഇംഗ്ലീഷ്‌ തട്ടി മുട്ടി അറിയാം സീറ്റ്‌ നമ്പർ കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ഇന്ത്യൻ റെയിൽവേ എഴുത്തു കണ്ടു പിടിക്കാൻ ഭൂതക്കണ്ണാടിയും. നല്ല എക്സ്പീരിയൻസും വേണം എന്നോട്‌ ചോദിച്ചവർക്കൊക്കെ ഞാൻ സീറ്റ്‌ കാണിച്ചു കൊടുത്തു ഹെഡ്‌ ഫോൺ വെച്ച്‌ ചിലർ പുസ്തകം വായിച്ചു ചിലർ ആർക്കും ഒരുശല്യവും ഇല്ല. മാനേഴ്സ്‌ നമ്മൾ ഇവരിൽ നിന്നും പഠിക്കണം.

ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഒരു മലയാളി പെൺകുട്ടി ഓടി കിതച്ചു എത്തി അടുത്തുള്ള സീറ്റിൽ ഇരുന്നു. ആരോടോ ഫോണിൽ സംസാരിക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഓൾ ലൗഡ്‌ സ്പീക്കർ വെച്ച്‌ പാട്ടു വെച്ചു അല്ലെങ്കിലും ചിലർ അങ്ങനെയാണ്‌ സ്വന്തം ഇഷ്ടങ്ങൾ ചെയ്യുമ്പോൾ അവർ പരിസരം നോക്കാറില്ല ബാക്കിയുള്ളവർക്ക്‌ നമ്മൾ കാരണം നമ്മുടെ ഇഷ്ടങ്ങൾ അല്ലെങ്കിൽ ശീലങ്ങൾ പാലിക്കുമ്പോൾ അവർക്ക്‌ ശല്യം ആകുന്നുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല അല്ലെങ്കിൽ അത്‌ ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം നമുക്കില്ല.

സായിപ്പിൻമാരുടെ മുഖം വളിച്ചു തുടങ്ങി കുറെ ആയപ്പോൾ ഞാൻ ഓളോട്‌ ഇന്നസെന്റ്‌ സ്റ്റെയിലിൽ ചോദിച്ചു എന്തിനാ പഠിക്കുന്നെ എന്ന്‌ മറുപടി ഞാൻ പഠിക്കുവല്ല എം ബി എ കഴിഞ്ഞു ജോലി ചെയ്യുവാ എന്ന്‌ ഞാൻ ഇത്രേം ഒക്കെ പഠിത്തം ഉണ്ടായിട്ട്‌ ആണോ എല്ലാരേം ശല്യം ചെയ്യുന്നാ രീതിയിൽ പാട്ടു വെച്ചേക്കുന്നേ ഓൾ സോറി പറഞ്ഞു ആൾ പാട്ട്‌ ഓഫ്‌ ചെയ്തു. വരുന്ന ദുരന്തങ്ങൾ എല്ലാം നമ്മുടെ അടുത്തോട്ടു ആണല്ലോ എന്ന്‌ മനസ്സിൽ കരുതി സീറ്റിന്റെ കർട്ടൻ വലിച്ചിട്ടു ഞാനും എന്റെ ലോകത്തിലേക്ക്‌ മാറി.

മംഗലാപുരം എത്തിയപ്പോൾ ഉറങ്ങി. രാവിലെ കോഴിക്കോട്‌ വന്നപ്പോൾ ആണ്‌ കണ്ണ്‌ തുറന്നത്‌. നോക്കിയപ്പോൾ വണ്ടിയുടെ ഗ്ലാസ്‌ ആരോ രാത്രിയിൽ എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നത്‌ ചിലർക്ക്‌ ഒരു രസം ആണ്‌. ചിലപ്പോൾ പുറത്തു നിന്ന്‌ ആരെങ്കിലും എറിഞ്ഞതായിരിക്കണം ട്രെയിനിന്‌ കല്ലേറ്‌ വരുന്നതിനെ കുറിച്ച്‌ വാർത്തകളിൽ കേട്ടിട്ടുണ്ട്‌.
കടപ്പാട്‌

Avatar

Staff Reporter