മലയാളം ഇ മാഗസിൻ.കോം

പങ്കാളിയുടെ ആ തൃപ്തിക്കായി മലയാളി ചെലവഴിക്കുന്നത്‌ കോടികൾ! പുതിയ കാലത്തെ ശീലങ്ങൾ ഇങ്ങനെയൊക്കെയാണ്‌?

കിടപ്പറയിൽ ഭാര്യക്ക്‌ മുമ്പിൽ കൂടുതൽ സമയം പിടിച്ചു നിൽക്കാനായില്ലെങ്കിൽ അവൾ മറ്റാളുകളെ തേടിപ്പോകും. ആണാകണമെങ്കിൽ പെണ്ണിനെ കിടപ്പറയിലിട്ട്‌ മെതിച്ചു അവശയാക്കണം തുടങ്ങി സെ കസിനെ പറ്റി മലയാളികൾക്കിടയിൽ ഒരുപാട്‌ തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്‌. ഈ തെറ്റിദ്ധാരണയാണ്‌ വ്യാജമരുന്നുകാർ മുതൽ മന്ത്രവാദികൾ വരെ ഉള്ളവരുടെ തുരുപ്പ്‌ ചീട്ട്‌.

പത്രമാധ്യമങ്ങളിലും ബെസ്റ്റാന്റുകളിലും വരെ പരസ്യം കൊടുത്ത്‌ കോടികളാണ്‌ കേരളത്തിൽ നിന്നും ലൈ ഗി ക ഉത്തേജന മരുന്നുകച്ചവടത്തിലൂടെ വിവിധ കമ്പനികളും വ്യക്തികളും അടിച്ചുമാറ്റിക്കൊണ്ടു പോകുന്നത്‌.

പങ്കാളിയെ തൃപ്തിപ്പെടുത്തലിനായി മലയാളികൾ കോടികൾ ചിലവഴിക്കുന്നു എന്നത്‌ ഞെട്ടിക്കുന്ന സത്യമാണ്‌. സുഹൃത്തുക്കൾ, പോ-ർ-ൺ വീഡിയോസ്‌, ഇന്റർനെറ്റ്‌, ശാസ്തപിന്തുണയില്ലാത്ത പുസ്തകങ്ങൾ തുടങ്ങിയവ പകർന്നു നൽകുന്ന തെറ്റായ അറിവിന്റെയും ഒപ്പം തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും മൂലം ലൈ ഗി ക ഉ ത്തേജന മരുന്നുകൾ ഉപയോഗിക്കുന്നുവരുടെ എണ്ണം കേരളത്തിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. തുച്ഛമായ ചിലവിൽ നിർമ്മിക്കുന്ന പല മരുന്നുകളും വലിയ മാർജിനാണ്‌ വിതരണക്കാർക്ക്‌ നൽകുന്നത്‌. ഗുരുതരമായ പാർശ്ശ്വഫലങ്ങൾ ഉള്ളവ മുതൽ പ്രത്യേകിച്ച്‌ യാതൊരു പ്രയോജനവും ഇല്ലാത്തവ വരെ ഇക്കൂട്ടത്തിൽ ഉണ്ട്‌.

വ-യാ-ഗ്ര പോലുള്ള മരുന്നുകൾ ശ്രദ്ധിച്ച്‌ ഉപയോഗിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്ന്‌ വിദഗ്ദർ പറയുന്നു. ഇത്തരം മരുന്നുകൾ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ. ഹൃദ്‌രോഗികൾ, രക്തസമ്മർദ്ദം ഉള്ളവർ തുടങ്ങിയവർ ഇത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

ദീർഘമായ ഉ ദ്ധാ രണത്തിനായി സെ കസ്‌ സ്പ്രെ കളെ ആശ്രയിക്കുന്നവരുണ്ട്‌. ഇത്തരം സ്പ്രേകൾ യദാർഥത്തിൽ ലി-ഗത്തിനെ മരവിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ ലൈ ഗി ക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സപർശനത്തിലൂടെ ലി-ഗത്തിൽ നിന്നും തലച്ചോറിലേക്ക്‌ സന്ദേശങ്ങൾ അയക്കുന്നതിനെ വൈകിപ്പിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി സ്ഖ-ലനം വൈകിപ്പിക്കാനാകുമെങ്കിലും പുരുഷനു യദാർഥത്തിൽ അനുഭവിക്കേണ്ടുന്ന ആനന്ദം ലഭിക്കുകയില്ല.

പങ്കാളിക്ക്‌ മേൽ ആധിപത്യം സ്ഥാപിച്ചെടുക്കേണ്ട ഒന്നല്ല സെ കസ്‌‌, എല്ലാ ബന്ധപ്പെടലുകളിലും സ്ത്രീക്ക്‌ ര-തി മൂർ ച്ഛ ഉണ്ടായിക്കോളണമെന്നുമില്ല. ഇക്കാര്യങ്ങൾ ഇനിയും മലയാളികളിൽ നല്ലൊരു ഭാഗത്തിനും അറിയില്ല. സ്നേഹഭാഷണങ്ങളിലൂടെയും പരസ്പരം താലോലിച്ചും ഉത്തേജിപ്പിച്ച ശേഷം മാത്രം അതിന്റ്‌ പാര്യമ്യത്തിൽ എത്തുമ്പോൾ ലൈ ഗി ക ബന്ധത്തിൽ ഏർപ്പെട്ടു അതിന്റെ അനുഭൂതി ആസ്വദിക്കേണ്ട ഒന്നാണത്‌.

സ്ത്രീ വളരെ സാവകാശമാണ്‌ ഉണരുകയുള്ളൂ. പുരുഷനാകട്ടെ പെട്ടെന്ന്‌ ഉത്തേ-ജനം ഉണ്ടാകും. ഇത്‌ തിരിച്ചറിഞ്ഞു പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി വേണം പങ്കാളികൾ പ്രവർത്തിക്കുവാൻ. സെ കസ്‌‌ എന്നാൽ ഗിവ്‌ ആന്റ്‌ ടേക്ക്‌ ആണ്‌. ഒരാൾക്ക്‌ മാത്രം സുഖം ലഭിക്കേണ്ടുന്ന ഒന്നല്ല. അപ്രകാരം പ്രവർത്തിക്കുമ്പോളാണ്‌ പങ്കാളിക്ക്‌ സെ-കസ്‌ നോട്‌ വിരക്തിയോ മറ്റാളുകളോട്‌ താൽപയമോ തോന്നുക.

മലയാളിയെ അലട്ടുന്ന ശ്രീ-ഘ്ര സഖ-ലനം, ഉ-ദ്ധാ രണക്കുറവ്‌ എന്നിവ പലപ്പോഴും മനസ്സിന്റെ പ്രശ്നമാണ്‌. അതല്ലെങ്കിൽ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവയിലൂടെയും ഇത്‌ സംഭവിക്കാം. ഉത്തേജന മരുന്നുകൾ കഴിച്ച്‌ ഉ-ദ്ധാരണക്കുറവിനു പരിഹാരം കാണുന്നത്‌ ഭാവിയിൽ ഏറെ ദോഷം ചെയ്യും. ഇക്കാര്യത്തിൽ പങ്കാളിയുടെ സഹകരണം തേടുന്നതാകും ഉത്തമം. വസ്ത്രധാരണത്തിൽ മുതൽ ബാഹ്യ ലീലകളിൽ വരെ മാറ്റങ്ങൾ പരീക്ഷിച്ച്‌ ഇതിനു ഒരു പരിധിവരെ പരിഹാരം കാണാനാകും. അസുഖങ്ങൾ മൂലം ഉണ്ടാകുന്ന ഉ-ദ്ധാരണക്കുറവിനു വിദഗ്ദനായ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ നടത്തുന്നതാകും ഉത്തമം.

സെ-കസ്‌‌ ചാറ്റിൽ ഏർപ്പെടുകയും പോ-ർൺ ചിത്രങ്ങൾ പതിവായി കാണുകയും അ സ്ലീല കഥകൾ വായിക്കുകയും ചെയ്യുന്നവർക്ക്‌ ക്രമേണ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതിനും സ്വയം സംതൃപ്തി അനുഭവിക്കുന്നതിനും വലിയ പ്രയാസം അനുഭവപ്പെടും. ഇത്തരം മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സംതൃപ്തി ചതിക്കുഴികളാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ എത്രയും വേഗം അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രദ്ധിക്കണം.

യുവാക്കൾക്കിടയിൽ ഉത്തേജനമരുന്നുകളുടേയും ഒപ്പം അ-ശ്ലീല മെറ്റീരിയലുകളുടേയും അതിപ്രസരം വ്യാപകമാണ്‌. ചെറുപ്രായത്തിൽ തന്നെ പലർക്കും എന്തെങ്കിലും ഉ-ത്തേജന മാർഗ്ഗങ്ങൾ ഇല്ലാത്ത പക്ഷം പങ്കാളിയുമായി ബന്ധപ്പെടുവാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. മദ്യം മയക്കുമരുന്ന്‌ എന്നിവ പോലെയാണ്‌ ഇത്തരം ശീലങ്ങൾ പിടികൂടുന്നത്‌. സ്വയം നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ എത്രയും വേഗം ഒരു മികച്ച സെ-കസ്‌ തെറാപ്പിസ്റ്റിന്യോ കൗൺസിലറേയോ സമീപിക്കുന്നതാകും ഉചിതം.

സ്ത്രീ എന്നാൽ അമിതമായ ലൈ ഗികാ സക്തിയുള്ളവളാണെന്ന മിഥാ ധാരണയിൽ പങ്കാളിക്ക്‌ മുമ്പിൽ പിടിച്ചു നിൽക്കാനായി നടത്തുന്ന കുറുക്കുവഴികൾ നിത്യ രോഗിയാക്കുകയോ ഷ-ണ്ഡന്മാരാക്കുകയോ ചെയ്യും എന്ന്‌ ഓർക്കുക. അതുവഴി ജീവിതത്തിൽ ഒരിക്കലും പങ്കാളിയെ തൃപ്തിപ്പെടുത്തുവാൻ ആയില്ലെന്നും വരാം.

Avatar

Staff Reporter