മലയാളം ഇ മാഗസിൻ.കോം

മലയാളത്തിന്റെ ഒരു പ്രിയ താര പുത്രി കൂടി സിനിമയിലേക്ക്‌? ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

മലയാളത്തിന്റെ പ്രിയ താരങ്ങളുടെയെല്ലാം മക്കൾ സിനിമയിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്‌. ദുൽഖർ, പ്രണവ്‌ തുടങ്ങി കൽപനയുടെ മകൾ വരെ സിനിമയിൽ എത്തിക്കഴിഞ്ഞു. അതേ സമയം സിനിമയിൽ ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും ജയറാം – പാർവ്വതി ദമ്പതികളുടെ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാമിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച. ചക്കിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത്‌ കഴിഞ്ഞു.

സിനിമയിലേക്ക്‌ അരങ്ങേറാനുള്ള തയാറെടുപ്പിന്റെ ഭാഗമാണ്‌ ഈ ചിത്രങ്ങൾ എന്നാണ്‌ ആരാധകർ വിശ്വസിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മാളവികയ്ക്ക്‌ എല്ലാവിധ ആശംസകളും നേരുകയാണ്‌ ആരാധകർ. ചക്കിയുടെ ചേട്ടൻ കാളിദാസ്‌ ഇതിനോടകം സിനിമയിൽ സജീവമായിക്കഴിഞ്ഞു. അതിനു പിന്നാലെ മാളവികയും സിനിമയിൽ എത്തും എന്നു തന്നെയാണ്‌ ആരാധകരുടെ വിശ്വാസം. ചിത്രങ്ങൾ കാണാം.

\"\"
\"\"
\"\"
\"\"
\"\"
\"\"
\"\"

Avatar

Staff Reporter