22
November, 2017
Wednesday
06:40 PM
banner
banner
banner

മലനടയിൽ മത്സരവെടിക്കെട്ടെന്ന വ്യാജ ചാനൽ വാർത്തയ്ക്കെതിരെ വ്യാപക പ്രതിഷേധം

കൊല്ലം പോരുവഴി മലനട ദുര്യോധന ക്ഷേത്രത്തിൽ മത്സരക്കമ്പം നടന്നു എന്ന തരത്തിൽ ചാനലിൽ വന്ന വാർത്ത വ്യാജമാണെന്നും അത്തരത്തിൽ ഒരു സംഭവം അവിടെ നടന്നിട്ടില്ലെന്നും സ്ഥലവാസികളും ദൃക്സാക്ഷികളും പറയുന്നു. മലനട സ്വദേശി കിരൺ ദീപുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം:

മലനടയിൽ ഇങ്ങനെ ഒരു മത്സരകമ്പമോ അപകടമോ ഉണ്ടായിട്ടില്ല എന്നിരിക്കെ ഈ ചാനല് കാർക്ക് എവിടുന്നു കിട്ടി ഈ FAKE ന്യൂസ് ……ഇതിന്റെ സത്യം അനേഷിക്കാതെ ആണ്‌ ഇവർ ഈ ന്യൂസ് കാണിക്കുന്നത്…..അപ്പോൾ ഇത്രയേ ഉള്ളു ചാനലുകളുടെ സത്യസന്ധത……..media one ചാനൽ ആണ് ആദ്യം ഈ FAKE ന്യൂസ് പുറത്തു വിടുന്നത് ,ഇതിനു പിന്നാലെ മറ്റു മലയാളം ന്യൂസ് ചാനലുകൾ കോപ്പി പേസ്റ് ചെയ്യുകയായിരുന്നു .എന്നാൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ ആർ. പി .വിനോദ് എന്ന മാന്യൻ കുറച്ചുകൂടി റേറ്റിംഗിന് വേണ്ടി മലനട അമ്പലത്തിൽകോടിയേറ്റിനു നടന്ന വെടികെട്ടിന്റെ visual കൂടി കാണിച്ചു കൊണ്ട് അത് വലിയ ന്യൂസ് ആക്കി മാറ്റുകയായിരുന്നു….എന്തായാലും ഈ ഫേക്ക് ന്യൂസ് കൊണ്ട് മലനട ദുരോധന ക്ഷേത്രം കേരളത്തിൽ ഒന്നുകൂടി ശ്രദ്ധിക്ക പെട്ടതിൽ സന്തോഷം.

40 അടി കഷ്ടിച്ച് പൊങ്ങാത്ത ചൈനീസ് പടക്കം 10 മിനിട്ട് പോലും തികച്ചു പൊട്ടിച്ചില്ല ഇവിടെ ഇനിയിപ്പോ വല്ലനേഴ്സറിക്കുട്ടികളും മൽസരം നടത്തിയതാവും. അല്ല ഏഷ്യാനെറ്റ് ന്യൂസിനെ കുറ്റം പറയാൻ പറ്റില്ല. അവർ “നേരോടെ, നിർഭയം നിരന്തരം ” എന്നേ പറഞ്ഞിട്ടുള്ളൂ. നേരോടെ നിർഭയം നിരന്തരം “സത്യം” പറയും എന്ന് അവർ അവകാശപ്പെടുന്നില്ല. “കഷ്ടം.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments