മലയാളം ഇ മാഗസിൻ.കോം

തെളിവുകൾ സഹിതം മധു വിഷയത്തിൽ ഇതാ ഒരു സുപ്രധാന വെളിപ്പെടുത്തൽ!

തെളിവുകൾ സഹിതം മധു വിഷയത്തിൽ ഇതാ ഒരു സുപ്രധാന വെളിപ്പെടുത്തൽ! നടത്തിയിരിക്കുന്നത്‌ സലീൽ ബിൻ ഖാസിം എന്ന പ്രവാസി എഴുത്തുകാരനാണ്. സലീലിന്റെ കുറിപ്പ്‌ വായിക്കാം, വീഡിയോ കാണാം:

\"\"

ഒരു നാട്ടിൽ ഒരു കള്ളനുണ്ടായിരുന്നു… പകലു മുഴുവൻ കാട്ടിൽ കിടന്നുറങ്ങുകയും രാത്രികാലങ്ങളിൽ നാട്ടിലിറങ്ങി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തുക സ്ത്രീകളുടെ കുളിമുറിയിലും കിടപ്പുമുറിയിലും എത്തി നോക്കുക ഒറ്റയ്ക്ക് കിടന്നുറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുക നല്ല ഉറക്കത്തിൽ ആണെങ്കിൽ അവരോടൊപ്പം കട്ടിലിൽ കയറിക്കിടക്കുക തുടങ്ങിയ കൊച്ചുകൊച്ചു കുറ്റകൃത്യങ്ങൾ ചെയ്ത് ആളുകളുടെ ഉറക്കം കെടുത്തിയ ഒരു പാവം കള്ളൻ….

ആ കള്ളന്റെ അഴിഞ്ഞാട്ടം കാരണം നാട്ടുകാർ പോലീസിൽ കംപ്ലയിന്റ് ചെയ്തിട്ടും അവർക്ക് പിടിക്കാൻ പറ്റിയില്ല…

പലരും നേരിട്ടും cctv ക്യാമറകളിലൂടെയും കള്ളന്റെ മുഖം വ്യക്തമായി കണ്ടതും ആരെന്ന് നല്ലവണ്ണം തിരിച്ചറിഞ്ഞതുമാണ്…

\"\"

പക്ഷേ അയാൾ എവിടുന്ന് വരുന്നു എവിടേക്ക് പോകുന്നു എന്ന് മാത്രം ആർക്കും അറിയില്ല…

പല തവണ പലരുടെയും കയ്യിൽ നിന്ന് വഴുതിമാറിയും കയ്യിലുള്ള ആയുധം കൊണ്ട് പ്രത്യാക്രമണം നടത്തിയും അയാൾ നാട്ടുകാരുടെ കയ്യിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു…

പൊലീസിന് പോലും പിടികിട്ടാത്ത കടകൾ കമ്പിപ്പാരയും മറ്റും ഉപയോഗിച്ചു കുത്തിത്തുറന്ന് നാശനഷ്ടങ്ങൾ വരുത്തി അവിടെ നിന്നും ചാക്കുകണക്കിനു ഭക്ഷണസാധനങ്ങൾ കട്ടുകൊണ്ടുപോകുന്ന അന്നാട്ടിലെ സ്ത്രീകളുടെ പേടിസ്വപ്നമായിമാറിയ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആ കള്ളനെ പിടിക്കാൻ നാട്ടുകാർ ഉറക്കമൊഴിച്ചു കാവലിരുന്നും കാട് മുഴുവൻ അരിച്ചുപെറുക്കി പരിശോധന നടത്തിയും ഒക്കെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല….

അപ്പോഴേക്കും ആ കള്ളന്റെ വിളയാട്ടം രണ്ടാംവാർഷികത്തിലേക്ക് കടക്കാറായി…

ആയിടക്കാണ് അയാൾ കാട്ടിലെ ഒരു പ്രത്യേക സ്ഥലത്തുണ്ടെന്ന് നാട്ടുകാർക്ക് രഹസ്യവിവരം ലഭിക്കുന്നത്…

\"\"

ഉടനേ തന്നെ അവർ പോലീസിനെ വിളിച്ചറിയിച്ചെങ്കിലും കാട്ടിൽ പോയി അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്നും നാട്ടിലേക്ക് കൊണ്ടുവന്നാൽ അറസ്റ്റ് ചെയ്തോളാം എന്നുമായിരുന്നു പോലീസിന്റെ നിരുത്തരവാദപരമായ മറുപടി….

ഏതായാലും കള്ളൻ നാട്ടുകാരുടെ വിട്ടുമാറാത്ത തലവേദന ആയതുകൊണ്ട് തന്നെ ആ നാട്ടിലെ പത്തുനാല്പതു പേരടങ്ങുന്ന ഒരു സംഘം കാട്ടിലേക്ക് തിരിച്ചു…

കള്ളനെ പിടികൂടിയപ്പോൾ പലർക്കും കൈവച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു പക്ഷേ കള്ളന്റെ ശുഷ്കിച്ച രൂപവും പിന്നെ പോലീസിൽ ഏല്പിക്കാൻ ഉള്ളതുകൊണ്ട് തന്നെ മർദ്ധിച്ചാൽ അവസാനം വാദി പ്രതിയാകും എന്നുള്ള കൂട്ടത്തിൽ കാര്യഗൗരവമുള്ളവരുടെ താക്കീതും ഒക്കെ ആയപ്പോൾ ആരും അയാളെ കൈവെക്കാൻ മുതിർന്നില്ല…..

കൂട്ടത്തിൽ ഒരുത്തൻ കള്ളനോടൊപ്പം നിന്ന് നല്ല നൈസായി ഒരു ഫോട്ടോ എടുത്ത് \”കള്ളനെ പിടിച്ചു എന്നും പറഞ്ഞു \” കൂട്ടുകാരന് അയച്ചു കൊടുക്കുകയും ചെയ്തു….

\"\"

തൽക്കാലം ചെറിയൊരു പണിഷ്മെന്റ് എന്ന നിലക്ക് കള്ളന്റെ വാസസ്ഥലത്ത് നിന്നും കിട്ടിയ സാധനങ്ങൾ കള്ളനെക്കൊണ്ട് തന്നെ നാടുവരെ ചുമപ്പിച്ചു എന്നൊരു തെറ്റ് മാത്രമേ അന്നാട്ടുകാർ ചെയ്തുള്ളൂ….

അങ്ങനെ നാട്ടിലെത്തിയ കള്ളന്റെ കയ്യിലെ സാധനങ്ങൾ ഒക്കെ പരിശോധിക്കുന്നതിനിടക്ക് ചെറിയൊരു വീഡിയോയും എടുത്തിരുന്നു.. അതിലൊക്കെ നല്ല പൂർണ്ണ ആരോഗ്യവാനായിരുന്ന കള്ളൻ പോലീസിൽ ഏല്പ്പിച്ചു മണിക്കൂറുകൾക്ക് ശേഷം ജീപ്പിൽ വച്ചു കുഴഞ്ഞുവീണു മരിച്ചു എന്നൊരു വാർത്ത കേട്ട് ആളുകൾ ഞെട്ടി….

പിന്നീടങ്ങോട്ട് ഞെട്ടലോടു ഞെട്ടൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുൻപ് തന്നെ മാധ്യമവേശ്യകൾ കഥകൾ മെനയാൻ തുടങ്ങി…

സെൽഫി എടുത്തവനും കള്ളന്റെ വീഡിയോ പിടിച്ചപ്പോൾ എത്തി നോക്കിയവരും അതുവഴി പോയപ്പോൾ എന്താ കാര്യം എന്ന് അന്വേഷിച്ച ഓട്ടോക്കാരനും ഒക്കെ പ്രതികളായി…

പിന്നീടങ്ങോട്ട് കഥകളുടെ പ്രളയം… കള്ളൻ പുണ്യാത്മാവായി… അറസ്റ്റ് ചെയ്ത പോലീസുകാർ ആ സീനിന്റെ പരിസരത്തെങ്ങും ഇല്ല…

പട്ടിണി കിടന്ന കാരണം ഒരുനേരത്തെ അന്നം മോഷ്ടിച്ച ആദിവാസിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിക്കൊന്നു കൂട്ടത്തിൽ ഒരു കാട്ടാളൻ സെല്ഫിയും എടുത്തു എന്ന് പറഞ്ഞു സോഷ്യൽ മീഡിയ ശരിക്കും ആഘോഷിച്ചു….

അതിനിടക്ക് കള്ളനെ നാട്ടിൽ എത്തിച്ചത് മുതൽ ജീപ്പിൽ കയറ്റുന്നത് വരെയുള്ള ദൃശ്യങ്ങൾ പതിഞ്ഞ തൊട്ടടുത്ത കടയിലുണ്ടായിരുന്ന cctv പോലീസ് തെളിവെടുപ്പിന്റെ പേരും പറഞ്ഞു കൈക്കലാക്കി…

ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലോ മറ്റോ പ്രതികരിച്ചെന്നറിഞ്ഞാൽ കേസിൽ പ്രതിചേർക്കും എന്ന് പറഞ്ഞു നാട്ടുകാരെ നന്നായൊന്നു വിരട്ടി…

\"\"

നാട്ടുകാർ തല്ലിക്കൊന്നു എന്ന രീതിയിൽ ഉള്ള കേസ് ആയതുകൊണ്ട് തന്നെ ആരെയും പ്രതിചേർക്കാൻ പറ്റും എന്ന് നന്നായറിയാവുന്ന നാട്ടുകാർക്ക്‌ മൌനം പാലിക്കുകയല്ലാതെ വേറെ രക്ഷയില്ലായിരുന്നു….

ഉള്ള തെളിവും നാട്ടിലെ ഊർജ്ജസ്വലരായ കുറച്ചു ചെറുപ്പക്കാരും പോലീസിന്റെ കയ്യിൽ…
നാടിന്റെ നാണവും മാനവും അഭിമാനവും ഒക്കെ സോഷ്യൽ മീഡിയയിലിരുന്നു കാര്യമറിയാതെ തെറിവിളിക്കുന്ന ചെറ്റകളുടെ നാവിൽ അരഞ്ഞില്ലാതായി….

മാധ്യമവേശ്യകൾ അന്നാട്ടുകാർക്ക് പറയാനുള്ളത് കേൾക്കാതെ വീണ്ടും വീണ്ടും പുതിയ പുതിയ നിറംപിടിപ്പിച്ച കഥകളുമായി അഴിഞ്ഞാടി….

ഇതിനിടക്ക്‌ കള്ളന്റെ പോസ്റ്റ്‌മോർട്ടം റിപ്പൊർട്ട് പുറത്തു വന്നു….
ഉരുണ്ട വടികൊണ്ടുള്ള ശക്തമായ അടിയേറ്റ് വാരിയെല്ല് പൊട്ടി ആന്തരിക രക്തസ്രാവം മൂലമാണ് മരിച്ചതെന്ന് പുറംലോകം അറിഞ്ഞെങ്കിലും ആരും അതിനെപ്പറ്റി അന്വേഷിച്ചില്ല…

ആ ഉരുണ്ട വടി ലാത്തി ആണെന്നോ അവനെ കൊന്നത് പോലീസ് ആണെന്നോ… മധുവിന്റെ തുടയിൽ ഉള്ള പാടുകൾ നഗ്നനാക്കി നിർത്തി പ്രൊഫഷനൽ ആയ ആളുകൾ മർദ്ധിക്കുമ്പോൾ മാത്രം വരുന്നതാണെന്നോ ഞാൻ പറയില്ല…. നിങ്ങൾക്ക് ചിന്തിക്കാം…

ഒരു നാടിനു വേണ്ടി നിൽക്കണമെന്നോ അവർക്ക് പറയാനുള്ളത് തുറന്നു പറയാനുള്ള ധൈര്യം കൊടുക്കണമെന്നോ അവരുടെ കൈകളിൽ ഉള്ള മറ്റു തെളിവുകൾ കൂടി പുറത്തു കൊണ്ടുവരണമെന്നോ ഞാൻ പറയില്ല… നിങ്ങൾക്ക് തീരുമാനിക്കാം…

ഒരു കാട്ടു കള്ളനാണോ ഒരു നാടും അവിടുത്തെ ജനങ്ങളും ബലിയാടായ ചെറുപ്പക്കാരും അവരുടെ കുടുംബവും അടങ്ങുന്ന വലിയൊരു സമൂഹമാണോ വലുതെന്നു നിങ്ങൾക്ക് തീരുമാനിക്കാം….

Staff Reporter