മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ ഉള്ളംകൈയിൽ ഇതുപോലെ \’M\’ അടയാളമുണ്ടോ? അറിയണോ ഇതിന്റെ പ്രത്യേകതകൾ

ഹസ്തരേഖാശാസ്ത്രത്തിന് ഇന്ത്യയിൽ ഏറെ പ്രസക്തിയുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇവിടെ നിന്നും അത്‌ ചൈന, ഗ്രീസ്‌, പേർഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുമുണ്ട്‌. കൈരേഖശാസ്ത്രത്തിലൂടെ ഒരാളുടെ ഭാവി-വർത്തമാന-ഭൂതകാലങ്ങൾ വളരെ കൃത്യമായി പ്രവചിക്കാൻ കഴിയുന്ന നിരവധി ജ്യോതിശാസ്ത്രഞ്ജന്മാർ ഭാരതത്തിലുണ്ട്‌. അവരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ കയ്യിലെ ജീവിതരേഖ, ബുദ്ധിരേഖ, ഹൃദയരേഖ, ഭാഗ്യരേഖ എന്നിവ ചേർന്ന് ഇംഗ്ലീഷിലെ \’M\’ എന്ന അക്ഷരം രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ നല്ല ലക്ഷണമായി കണക്കാപ്പെടുന്നു എന്നാണ്.

\"\"

\’എം\’ എന്ന അക്ഷരം കൈരേഖകളിൽ കാണുന്നത്‌ ആ വ്യക്തിയുടെ ഭാഗ്യത്തേയും ആത്മജ്ഞാനത്തേയും ആണ് കാണിക്കുന്നതത്രേ. ഇവർ നല്ല ബിസ്സിനസ്സ്‌ പങ്കാളികളും, മറ്റുള്ളവരെ എളുപ്പത്തിൽ ആകർഷിക്കുന്നവരും, ഭാഗ്യം ഉള്ളവരും, ധനസമ്പത്തിന്റെ കടാക്ഷം ഉള്ളവരും ആയിരിക്കുമത്രേ. സ്ത്രിയ്ക്കും പുരുഷനും ഒരുപോലെ \”M\” ഗുണകരം ആണെന്നാലും സ്ത്രീകൾക്കാണ് കൂടുതലായി ഇതിന്റെ ഫലം ലഭിക്കുക എന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്‌.

\"\"

ഇത്തരക്കാർ തൊഴിൽ രംഗത്ത്‌ ഉന്നത പദവിയിൽ എത്താൻ കഠിന പരിശ്രമം നടത്തുന്നവരും, അതിൽ സമ്പൂർണ്ണ വിജയം കൈവരിക്കുന്നവരും ആയിരിക്കും. ഭാഗ്യത്തിനുപരിയായി, ഏത്‌ രംഗത്ത്‌ കൈവച്ചാലും അവിടെ വിജയം കൈവരിക്കുന്നവരാണ് ഈ എമ്മുകാർ. പണ്ട്‌ ജീവിച്ചിരുന്ന പല തത്വജ്ഞാനികൾ ഉൾപ്പെടെയുള്ള മഹന്മാരുടെ കൈരേഖയിലും ഇത്തരത്തിൽ M എന്ന ആടയാളം ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

Staff Reporter