ലക്ഷ്മി വിലാസ് ബാങ്കിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. ബിരുദധാരികൾക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമുണ്ട്.
യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. റെഗുലർ കോളേജിൽനിന്ന് നേടിയ യോഗ്യത മാത്രമാണ് പരിഗണിക്കുക. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം. പ്രായം 20നും 30നും ഇടയിൽ. 1987 മാർച്ച് രണ്ടിനും 1997 മാർച്ച് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 2017 മാർച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം എന്നിവ കണക്കാക്കുക.
തെരഞ്ഞെടുപ്പ് ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഗ്രൂപ്പ് ഡിസ്കഷനിലും അതിൽ വിജയിക്കുന്നവർക്ക് ഇൻറർവ്യൂവിലും പങ്കെടുക്കാം.
മേയ് മാസത്തിൽ ഓൺലൈൻ പരീക്ഷ നടത്തുമെന്നാണ് സൂചന. ചെന്നൈ, കോയമ്പത്തൂർ, സേലം, മധുര, കരൂർ, ബംഗളൂരു, ന്യൂഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, കൊൽക്കത്ത, റാഞ്ചി, അഹമ്മദാബാദ്, ഭോപ്പാൽ എന്നിവിടങ്ങളിലാണ് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത് ഓൺലൈൻ പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.
പരീക്ഷ പ്രഖ്യാപിച്ചാൽ ഒരാഴ്ച മുമ്പ് കോൾ ലെറ്റർ ഡൗൺലോഡ് ചെയ്തെടുക്കണം. പരീക്ഷയിൽ പങ്കെടുക്കാൻ തിരിച്ചറിയൽ കാർഡ് കരുതണം.
അപേക്ഷാ ഫീസ് 650 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷിക്കേണ്ട വിധം careers.lvbank.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയായാൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ എസ്‌എംഎസ് വഴിയോ, ഇമെയിൽ വഴിയോ ലഭിക്കും. ഇതുപയോഗിച്ചാണ് പിന്നീട് ലോഗിൻ ചെയ്യേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഫോട്ടോ ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി ഏപ്രിൽ 17.