മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാരെ, അറിഞ്ഞോളൂ ഈ നക്ഷത്രത്തിലെ സ്ത്രീകളെ വിവാഹം കഴിക്കുകയാണെങ്കിൽ ജീവിതം ഭാഗ്യം നിറഞ്ഞതായിരിക്കും, ഒപ്പം വേറെയും ചില കാര്യങ്ങളും

വിവാഹത്തിൽ ജാതകത്തിനാണ് പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷൻ‌മാരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അത്തരത്തിൽ ഒരു നക്ഷത്രമാണ് മകയിരം. മകയിരം നക്ഷത്രമുള്ള പെൺകുട്ടിയെ ജീവിത സഖിയായി കിട്ടുന്നത് പുരുഷന് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സംതൃപ്തിയും നൽകും. മകയിരം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾ വിശ്വസ്തതയുടെ ആൾ‌രൂപങ്ങളാവും. എന്നതിനാലാണ് ഇത്. പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ് സ്നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രർത്തിൽ ജനിച്ചവർ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ താങ്ങായി നിൽക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭർത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തിൽ ജനിച്ചവർ.

ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കിൽ പോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ല എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. കന്നി രാശിയില്‍ ജനിക്കുന്ന ആളുകള്‍ അവരുടെ സ്ഥിരതയുള്ള സ്വഭാവത്തിന് പേരുകേട്ടവരാണ്. ഇതുകാരണം തന്നെ ഒരു കന്നി രാശിയിലെ വ്യക്തി എതിര്‍ലിംഗത്തിലുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നു. കന്നി രാശിക്കാര്‍ക്ക് മതിയായ സമയവും അവരുടേതായ ഇടവും നല്‍കിയാല്‍, അവര്‍ക്ക് മികച്ച പങ്കാളിയാണെന്ന് തെളിയിക്കാന്‍ കഴിയും. ഒരു കന്നി രാശിയിലെ വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം മധുരം നിറഞ്ഞതായിരിക്കും.

അതുപോലെ നിമിത്തം എന്നത് ഭാരതിയ ജ്യോതിഷത്തിലെ പ്രമുഖമായ വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്. പുരുഷന് വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇതില്‍ പറയുന്നത്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നതും സ്ത്രീകള്‍ക്ക് വലതുവശം തുടിക്കുന്നതും ദോഷ ഫലങ്ങളുടെ സൂചനയാണെന്നും നിമിത്ത ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യങ്ങള്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ഇതില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്. വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള്‍ തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്‍ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നും പറയുന്നു.

പ്രണയത്തിന്‍റെ അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിന്‍റെ പുതുമ നഷ്ടപ്പെട്ടു എന്ന ഭയം ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യത്തില്‍ വിഷമിക്കുകയേ വേണ്ട എന്നാണ് വാസ്തുശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജീവിതത്തെ പ്രണയലോലമാക്കാന്‍ ചില വാസ്തു നിർദേശങ്ങള്‍ അനുസരിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിങ്ങളുടെ വീടിനുള്ളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, ഒരുപക്ഷേ നഷ്ടമായെന്ന് തോന്നിയ പ്രണയ നിമിഷങ്ങളെ തിരിച്ചുവിളിക്കുകയാവും നിങ്ങള്‍ ചെയ്യുന്നത്.

നിങ്ങളുടെ കിടപ്പുമുറിയുടെ സ്ഥാനം തെക്ക് പടിഞ്ഞാറ് ദിക്കില്‍ ആയിരിക്കുന്നത് ഉത്തമം. മുറിയുടെ ആകൃതി സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെക്ക് ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് വ്യക്തിജീവിതത്തില്‍ ശാന്തി നല്‍കും. കിടക്കുമ്പോള്‍ കാലുകള്‍ വാതിലിന് അഭിമുഖമായിരിക്കരുത്. കിടക്ക ഒരിക്കലും രണ്ട് വാതിലുകള്‍ക്ക് മധ്യത്തിലായി ക്രമീകരിക്കരുത്. കിടക്കവിരിക്ക് വെളുപ്പോ മറ്റ് ഇളം നിറങ്ങളോ ആവാം. അവിവാഹിതര്‍ പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള കിടക്കവിരി ഉപയോഗിക്കുന്നതാണ് നല്ലത്. കിടപ്പുമുറിയുടെ ഭിത്തിക്ക് നീല, ഇളം പച്ച, ഇളം റോസ് നിറങ്ങള്‍ നല്‍കുന്നത് മാനസിക ഉന്‍‌മേഷം നല്‍കും. നീലസാഗരത്തെ വര്‍ണ്ണിക്കുന്ന ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ തൂക്കുന്നത് നന്നായിരിക്കും.

Avatar

Staff Reporter