മലയാളം ഇ മാഗസിൻ.കോം

2020 ഫെബ്രുവരി 14 മുതൽ ഒരു വർഷത്തേക്കുള്ള നിങ്ങളുടെ പ്രണയ ജ്യോതിഷഫലം എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഈ വർഷം പ്രണയരാശി അനുകൂലമല്ല. ദീർഘനാളായി തുടരുന്ന ബന്ധം തകർന്നു പോകാവുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്‌. മനഃക്ലേശങ്ങൾ വർദ്ധിക്കും. പ്രമയ വിവാഹങ്ങൾ തടസ്സപ്പെടും. നൂതനമായ വിവാഹാലോചനകൾക്ക്‌ മന്ദഗതി അനുഭവപ്പെടും. നിങ്ങളുടെ പ്രണയ രാശിയിൽ ഗുണകരമല്ലാത്ത സാഹചര്യമുണ്ടാകാം. മനസ്സിന്റെ പ്രയാസങ്ങൾ പങ്കു വയ്ക്കുന്നതിനും ആശ്വാസമരുളുന്നതിനും ഒരു പ്രേമപങ്കാളിയുടെ ആവശ്യം നിങ്ങൾക്ക്‌ ബോധ്യപ്പെടും. നിങ്ങളോട്‌ മാനസികമായി ആകർഷണം തോന്നുന്നതിന്‌ തടസ്സമുള്ള സമയമാണ്‌ ഇത്‌.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ പ്രണയ ലക്ഷ്യങ്ങൾ പൂവണിയാവുന്ന വർഷമാണ്‌ കടന്നുവരുന്നത്‌. ഏതു കാര്യത്തിലും അസുലഭമായ ഭാഗ്യങ്ങൾ കടന്നുവരാം. നൂതനപ്രണയബന്ധങ്ങൾ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. പ്രണയബന്ധങ്ങൾ തടരുന്നവർ അതു വിവാഹത്തിലെത്തുന്നതിനു ശ്രമിച്ച്‌ വിജയിക്കും. പ്രേമരാശി ഫലങ്ങൾ പ്രായഭേദമന്യേ അനുഭവപ്പെടാവുന്നതാണ്‌. നിങ്ങളുടെ മനസ്സിന്റെ ഭാരങ്ങൾ പങ്കുവയ്ക്കുന്നതിനും നിങ്ങൾക്ക്‌ ആനന്ദം പകർന്നു തരുന്നതിനും സഹായകമാകുന്ന ഒരു പുതിയ സൗഹൃദബന്ധം ഉടലെടുക്കുന്നതിനു സാധ്യതയുള്ള വർഷമാണ്‌ ഇത്‌. ജീവിതത്തിൽ വലിയ വഴിത്തിരിവാകുന്നതിനു സാധ്യതയുള്ള ബന്ധങ്ങൾ രൂപം കൊള്ളാവുന്ന ഘട്ടമാണ്‌ ഇത്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നിങ്ങളുടെ പ്രണയ രാശി അനുകൂലമല്ല. പൊതുവെ തടസ്സങ്ങൾ പലതുമുണ്ടായേക്കാം. ദീർഘകാലമായി തുടരുന്ന ബന്ധങ്ങളിൽ അകൽച്ചയുണ്ടാകാം. സംസാരത്തിൽ അസ്വസ്ഥതകളും മാനസിക വ്യഥയുമുണ്ടാകാം. തെറ്റിദ്ധാരണ നിമിത്തം കലഹമോ പിണക്കമോ ഉണ്ടാകാതെ നോക്കണം. ആലോചനയില്ലാത്ത സംഭാഷണങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. മദ്ധ്യ പ്രായമെത്തിയവർക്കും പ്രണയക്ലേശങ്ങൾ ഉണ്ടാകാം. മനസ്സിന്റെ ഭാരങ്ങൾ പങ്കുവയ്ക്കുന്നതിനും ജീവിതത്തിൽ ഒരു ആശ്വാസമാകുന്നതിനും ആരുമില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്‌.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
നിങ്ങളുടെ പ്രണയരാശി പൊതുവെ അനുകൂലമാണ്‌. മനസ്സിൽ ആഗ്രഹിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. സന്തോഷകരമായ ദിനങ്ങൾ കടന്നുവരും. നൂതന പ്രണയബന്ധങ്ങൾക്ക്‌ തുടക്കം കുറിക്കും. മനസ്സിന്റെ ആനന്ദവും ആഘോഷവും പങ്കുവയ്ക്കുവാൻ നിങ്ങളുടെ ജീവിതത്തിൽ പുതിയൊരു വ്യക്തി കടന്നുവരും. ദീർഘകാലമായി മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹങ്ങൾ സഫലമാകും. പ്രേമബന്ധങ്ങൾ വിവാഹത്തിലെത്തി ച്ചേരും. ഈ പ്രേമാനുഭൂതിയ്ക്ക്‌ പ്രായം ഒരു പ്രശ്‌നമല്ല. മധ്യപ്രായമെത്തിയവർക്കും അതു കഴിഞ്ഞവർക്കും ഈ പ്രേമാനുഭൂതി ലഭിക്കാവുന്ന സന്ദർഭം തന്നെയാണ്‌ ഇത്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ പ്രേമകാര്യങ്ങൾ മുന്നോട്ടുപോകും. സന്തോഷകരമായ മാനസികാവസ്ഥ നിലനിൽക്കുന്നതാണ്‌. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുകയും നിങ്ങളുടെ ജീവിതത്തിനു താങ്ങും തണലുമാകുന്ന ഒരു ഉത്തമ പ്രണയബന്ധം നിങ്ങളിലേയ്ക്ക്‌ കടന്നുവരുന്ന വർഷമാണ്‌ ഇത്‌. ഏതുവിധത്തിലും നിങ്ങളുടെ ഹൃദയബന്ധങ്ങൾ ഊഷ്മളമായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. സ്വന്തം ജീവിതത്തിൽ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന രു പുതിയ സൗഹൃദമോ ആത്മബന്ധമോ ഉടലെടുക്കുന്നതിനു സാധ്യതയുള്ള കാല ഘട്ടവും കൂടെയാണ്‌ ഇപ്പോൾ നടക്കുന്നത്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നിങ്ങളുടെ പ്രേമരാശിഫലങ്ങൾ ഈ വർഷാരംഭം അനുകൂലമല്ല. പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. മനസ്സിനു വേദനാജനകമായ അനുഭവങ്ങൾ പങ്കാളിയിൽ നിന്നും ഉണ്ടായേക്കാം. അവഗണനയോ അവജ്ഞയോ നിങ്ങൾക്ക്‌ നേരിടേണ്ടതായി വരാം. ഏതു സാഹചര്യത്തിലും മനസ്സു പതറാതെ സൂക്ഷിക്കുക. പ്രണയബന്ധങ്ങളിൽ വിള്ളൽ വീഴാവുന്ന ഘട്ടമാണ്‌. ആലോചനയില്ലാതുള്ള സംഭാഷണമോ പെരുമാറ്റമോ അതിനു കാരണമായേക്കാവുന്നതാണ്‌. സംസാരത്തിൽ വളരെ ശ്രദ്ധിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രണയ കാര്യങ്ങളിൽ ഈ വർഷം പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന രീതിയിൽ ബന്ധങ്ങളിൽ സാഫല്യമുണ്ടാകും. നിങ്ങളുടെ മനസ്സിന്‌ ആനന്ദദായകമായ നൂതന പ്രണയം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ദീർഘനാളായി തുടരുന്ന പ്രണയം വിവാഹത്തിലെത്തുന്നതാണ്‌. ഈ പ്രണയാനുഭൂതിയ്ക്ക്‌ പ്രായം ബാധകമല്ല. മധ്യവയസ്സും അതിനുമുകളിലും എത്തിയവർക്കും മനസ്സിനു കുളിർമയേകുന്ന ആനന്ദകരമായ സൗഹൃദം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയിൽ വളരെ അപൂർവ്വമായ ഒരു പ്രണയകല തെളിയുന്ന സന്ദർഭമാണിത്‌.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉദ്ദേശിക്കുന്ന രീതിയിൽ പ്രേമകാര്യങ്ങൾ മുന്നോട്ടുപോകാൻ സാധിക്കാതെ വരും. മനസ്സിന്‌ ഇഷ്ടപ്പെടാത്ത പെരുമാറ്റം പങ്കാളിയിൽ നിന്നും ഉണ്ടാകും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം സംസാരത്തിൽ പിഴവുകളുണ്ടാകും. ഇത്‌ തെറ്റിദ്ധാരണയ്ക്കും അകൽച്ചയ്ക്കും ഇടയാക്കും. പ്രായവ്യത്യാസമില്ലാതെ പ്രേമകാര്യങ്ങളിലും സ്ത്രീപുരുഷബന്ധങ്ങളിലും അകൽച്ചയും അസ്വസ്ഥതയും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശി മണ്ഡലത്തിൽ വളരെ ദോഷാത്മകമായ ഒരു ഗ്രഹയോഗം കാണുന്നു. ഇത്‌ നിങ്ങളുടെ ബന്ധങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന രീതിയിൽ പ്രണയ കാര്യങ്ങളിൽ പുരോഗതിയുണ്ടാവുകയില്ല. അപ്രതീക്ഷിതമായ അകൽച്ചയും തെറ്റിദ്ധാരണയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതിനു സാധ്യത കാണുന്നു. ഏതു രീതിയിലും ചില അസ്വസ്ഥതകൾ ഉടലെടുക്കാൻ സാഹചര്യമുണ്ടായേക്കാം. സംസാരത്തിൽ വിരസതയും കലഹകാരണവും ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്‌. കുറച്ചു കാലമായി തുടരുന്ന പ്രണയത്തിൽ ചില പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഇത്‌ നിങ്ങളുടെ പ്രണയബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രേമസാഫല്യത്തിന്‌ അനുകൂലമാണ്‌ കടന്നുവരുന്നത്‌. മനസ്സിന്‌ സന്തോഷകരമായ ഒരു നൂതനപ്രണയം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ദീർഘനാളായി തുടരുന്ന ബന്ധങ്ങൾ സാഫല്യത്തിലെത്തുന്നതാണ്‌. വിവാഹകാര്യത്തിൽ തീരുമാനമാകും. പ്രായഭേദമന്യേ ഈ അനുഭൂതിയുടെ കാലം നിങ്ങൾക്ക്‌ അനുഭവവേദ്യമാകുന്നതാണ്‌. നിങ്ങളിൽ മധ്യ വയസ്സിലെത്തിയവർക്കു പോലും മനസ്സിന്റെ ഭാരം ഇറക്കിവെക്കുന്നതിനുതകുന്ന ഒരു ആശ്വാസ സൗഹൃദം ഉടലെടുക്കാവുന്ന സന്ദർഭമാണെന്നു കാണുന്നു. നിങ്ങളുടെ രാശിവീഥിയിൽ വളരെ അപൂർവ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്ന കാലഘട്ടമാണിത്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ പ്രണയരാശി പൊതുവെ അനുകൂലമാണ്‌. ഏതു വിധത്തിലും ലക്ഷ്യപ്രാപ്തി നേടുവാൻ ശ്രമിക്കും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ എത്തുന്നതിന്‌ സാധ്യതയുണ്ട്‌. കുടുംബാംഗങ്ങളുടെ ആശീർവാദത്തോടെ ബന്ധത്തിൽ മുന്നോട്ടു പോകുവാൻ നിങ്ങൾ ശ്രമിച്ചേക്കും. എന്നാൽ തെറ്റിദ്ധാരണയും ചില അസ്വസ്ഥതയും ഉടലെടുക്കുവാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കുക. സംഭാഷണത്തിൽ വളരെയധികം മിതത്വവും കരുതലും സ്വീകരിക്കുക. മറ്റുള്ളവരുടെ ചിന്തകളും മനോവികാരങ്ങളും മാനിച്ചുകൊണ്ട്‌ ഇടപെടുന്നതിനു ശ്രമിക്കേണ്ടതാണ്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിങ്ങളുടെ പ്രേമകാര്യങ്ങൾക്ക്‌ അനുകൂലമായ സമയമാണ്‌. മനസ്സിന്‌ ആനന്ദകരമായ അനുഭവങ്ങൾ ഉടലെടുക്കും. കുറച്ചു നാളായി തുടരുന്ന പ്രേമങ്ങൾ വിവാഹത്തിലെത്തുന്നതിനു സാധ്യത. ഗുണകരമായ മാറ്റങ്ങൾ ജീവിതാനുഭവങ്ങളിലെല്ലാം ഉണ്ടാകും. ദാമ്പത്യം ആനന്ദകരമായിത്തീരും. മനസ്സിനെ തീവ്രമായി ആകർഷിക്കുന്ന ഒരു നൂതന പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. അതിനുള്ള അനുകൂലമായ ഗ്രഹനിലയാണ്‌ ഇപ്പോൾ രൂപം കൊള്ളുന്നത്‌.

Staff Reporter