മലയാളം ഇ മാഗസിൻ.കോം

ഏറെ വിവാദം സൃഷ്ടിച്ച ആ പ്രശസ്ത പ്രണയജോഡികൾ വേർപിരിഞ്ഞു, പക്ഷെ ജൂലി ഇപ്പോൾ എവിടെ? അവൾക്കെന്താണ്‌ സംഭവിച്ചത്‌?

പ്രായവ്യത്യാസത്തെ വെറും സംഖ്യകളിലൊതുക്കി പ്രണയത്തെ അന്വശരമാക്കി ഒന്നായവർ ഇന്ന്‌ രണ്ടുതട്ടുകളിൽ. ലോക മാധ്യമങ്ങൾ വരെ ഇവരുടെ പ്രണയത്തെ ലവ്‌ ഗുരു എന്ന പേരിൽ ഇവരുടെ പ്രണയത്തെ ആഘോഷമാക്കിയിരുന്നു. 30 വയസ്സിന്റെ വ്യതായസത്തിൽ ഒരു അധ്യാപകനും പ്രണയിക്കുമ്പോഴുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഇവരും നേരിട്ടു.

എന്നിട്ടും അതിലൊന്നും പിടികൊടുക്കാതെ തങ്ങളുടെ പ്രണയത്തെ അന്വശരമാക്കിയവർ. 2004 ലാണ്‌ മടുക്‌ നാഥ്‌ ചൗധരി എന്ന അധ്യാപികനും ജൂലി കുമാരി എന്ന വിദ്യാർത്ഥിനിയുടെ പ്രണയം വിവാഹത്തിലേക്ക്‌ എത്തിയത്‌. അന്ന്‌ അത്‌ വലിയ പ്രാധാന്യം നേടിയിരുന്നു. ബീഹാറിലെ പാറ്റ്ന സർവകലാശാലയിൽ ഹിന്ദി അധ്യാപകനായിരുന്ന 49കാരനായ മടുക്‌ നാഥിനെ 19കാരി ജൂലി കുമാരി പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ക്ലാസിലെ ഒരു പ്രശ്നത്തെ തുടർന്നാണ്‌ ഇരുവരും അടുപ്പത്തിലാകുന്നത്‌. ഒരു ദിവസം വൈകിയെത്തിയ ജൂലിയെ പ്രൊഫസർ ശാസിക്കുന്നു. അത്‌ ജൂലിയുടെ മനസിൽ തട്ടി. ജൂലിക്ക്‌ പ്രൊഫസറോട്‌ ആരാധനയായി. കൂടുതൽ സമയം പ്രൊഫസറുമൊത്ത്‌ ചെലവിടാൻ തുടങ്ങി. ഭാര്യയും രണ്ടു മക്കളുമുള്ള മടുക്‌ നാഥിന്‌ ശിഷ്യയോടുള്ളത്‌ വാൽസല്യമായിരുന്നു. ഒടുവിൽ അധികം വൈകാതെ തന്നെ ജൂലി തൻ്‌റെ പ്രണയം പ്രൊഫസറോട്‌ തുറന്നു പറഞ്ഞു. ആദ്യമൊക്കെ പ്രൊഫസർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല, പിന്നീട്‌ പ്രൊഫസർ ജൂലിയുടെ വഴിക്ക്‌ വന്നു.

പ്രായവും കുടുംബവും സമൂഹത്തിൻറെ വിമർശങ്ങളും പരിഹാസങ്ങളും ഒന്നും വകവെക്കാതെ ഇരുവരും പ്രണയിക്കാൻ തുടങ്ങി. 19കാരിയുമായി പാർക്കിലും ബീച്ചിലും തിയറ്ററുകളിലുമൊക്കെ അവർ കറങ്ങാൻ തുടങ്ങിയതോടെ കുടുംബത്തിലും പ്രശ്നങ്ങളായി. പ്രൊഫസറെയും ജൂലിയെയും ഭാര്യയുടെ ബന്ധുക്കൾ തല്ലിച്ചതച്ചു. തെരുവിൽവെച്ച്‌ പ്രൊഫസറുടെ തലയിലൂടെ കരിഓയിൽ ഒഴിച്ചു. അതിനിടെ ഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ അറസ്റ്റിലായ മടുക്‌ നാഥ്‌ ജയിലിലുമായി. തുടർന്ന്‌ പാട്ന സർവകലാശാല പ്രൊഫസറെ പിരിച്ചുവിടുകയും ചെയ്തു.

ജയിൽമോചിതനായി എത്തിയ പ്രൊഫസർ ജൂലിയ്ക്കൊപ്പം ഒന്നിച്ചു താമസിക്കാൻ തുടങ്ങി. പാട്ന വിട്ടു ഭഗൽപൂരിലെത്തി വാടകവീടെടുത്താണ്‌ ഇരുവരും ഒന്നിച്ചു താമസിച്ചത്‌. ജോലിയിൽ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു പ്രൊഫസർ കോടതിയെ സമീപിച്ചു. 2013 ഫെബ്രുവരിയിൽ പ്രൊഫസർക്ക്‌ അനുകൂലമായ വിധി ഉണ്ടായെങ്കിലും സർവകലാശാല അദ്ദേഹത്തെ തിരിച്ചെടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന്‌ സത്യാഗ്രഹം കിടന്ന അദ്ദേഹത്തിന്‌ മുന്നിൽ സർവകലാശാല തോൽവി സമ്മതിച്ചു. പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപ നൽകി, പ്രൊഫസറെ തിരിച്ചെടുത്തു.

അതിനിടെ ഭാര്യയുടെ വിവാഹമോചന ഹർജിയിൽ രണ്ടു കുട്ടികൾക്ക്‌ ഉൾപ്പടെ ചെലവിന്‌ കൊടുക്കാൻ കോടതി വിധിച്ചു. പ്രതിമാസം 15000 രൂപയാണ്‌ മക്കൾക്ക്‌ കൊടുക്കാൻ കോടതി വിധിച്ചത്‌. കൂടാതെ പ്രൊഫസറുടെ പേരിലുള്ള രണ്ടു വീടുകളിൽ വിലമതിപ്പുള്ള ഒന്ന്‌ ഭാര്യയ്ക്ക്‌ നൽകുകയും ചെയ്തു. എന്നാൽ ഈ പ്രശ്നങ്ങളൊന്നും പ്രൊഫസറുടെയും ജൂലിയുടെയും ജീവിതത്തെ ബാധിച്ചില്ല.

ഇരുവരും പ്രണയത്തിൽ മുഴുകി, ജീവിതം ശരിക്കും ആസ്വദിച്ചു. നിരവധി വാലൻറൈൻസ്‌ ഡേ പരിപാടികളിൽ അതിഥികളായി പങ്കെടുത്തു. അതിനിടെ തങ്ങളുടെ അനുപമമായ പ്രണയത്തെക്കുറിച്ച്‌ മടുക്‌ ജൂലി ഡയറി എന്ന പേരിൽ പ്രൊഫസർ പുസ്തകം രചിച്ചു. ആ പുസ്തകം അക്കാലത്തെ ബെസ്റ്റ്‌ സെല്ലറായി മാറുകയും ചെയ്തിരുന്നു.

എന്നാൽ ആറു വർഷം മുമ്പ്‌ ഇരുവരുടെയും ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. പ്രായം മറന്ന്‌ പ്രണയം പൂത്തുലഞ്ഞ മനസ്‌ ആത്മീയതയിലേക്ക്‌ ഉരുത്തിരിഞ്ഞ്‌. ജൂലി പ്രൊഫസറിൽനിന്ന്‌ അകന്നു. ആത്മീയകേന്ദ്രങ്ങളിലേക്കു ഒറ്റയ്ക്കു യാത്രകൾ ചെയ്യാൻ തുടങ്ങി.

അതോടെ അവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. കൂടുതൽ സമയവും ജൂലി ആത്മീയ കേന്ദ്രങ്ങളിൽ ചിലവഴിച്ചു. പിന്നീട്‌ ജൂലിയെക്കുറിച്ച്‌ അധികമാരും കേട്ടിട്ടില്ല. പാട്നയിൽ വരുമ്പോഴൊക്കെ ജൂലി പ്രൊഫസറെ കാണാറുണ്ടായിരുന്നു. ഇടയ്ക്കിടെ വിളിക്കുകയും ചെയ്യും. എന്നാൽ സന്ദർശനും പതിവു ഫോൺ വിളികളും പതുക്കെ ഇല്ലാതായി.

വർഷങ്ങളായി ഒരു വിവരവുമില്ലാതിരുന്ന ജൂലിയെക്കുറിച്ച്‌ അടുത്ത കാലത്ത്‌ ഒരു വെളിപ്പെടുത്തലുണ്ടായി. ദേവി എന്ന സുഹൃത്താണ്‌ ജൂലി വെസ്റ്റിൻഡീസിലെ ട്രിനിഡാഡിലുണ്ടെന്ന്‌ വെളിപ്പെടുത്തിയത്‌. മാനസികമായും ശാരീരകമായും തളർന്ന ജൂലി മരണാസന്നയാണെന്നാണ്‌ പറഞ്ഞത്‌. എങ്ങനെയെങ്കിലും ഇന്ത്യയിലേക്കു വന്നു ചികിത്സ തേടമെന്നായിരുന്നു ജൂലിയുടെ ആഗ്രഹം. അവർ ഇക്കാര്യം പ്രൊഫസറെ അറിയിച്ചെങ്കിലും ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള പണം തൻറെ കൈയിലില്ലെന്ന്‌ അറിയിച്ചു.

ജൂലിയുടെ വീട്ടുകാരെയും ദേവി സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ ബീഹാർ സർക്കാരിൻറെ ഇടപെടൽ കാത്തിരിക്കുകയാണ്‌ ദേവി. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‌ എഴുതിയ കത്തിന്‌ ഇടപെടാം എന്ന മറുപടി ദേവിക്ക്‌ ലഭിച്ചു. ജൂലിയെ ഇന്ത്യയിലേക്കുകൊണ്ടുവരാൻ ആവശ്യമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ദേവി. പ്രൊഫസറും ജൂലിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്‌.

Avatar

Shehina Hidayath