17
February, 2019
Sunday
07:07 AM
banner
banner
banner

ഗൾഫിലിരുന്ന് പ്രകോപനപരമായി കമന്റുകൾ ഇടുന്നവരുടെ ജോലി ഒന്നിനു പിറകേ ഒന്നായി പോകുന്നു!

മലയാളി യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു വീണ്ടും ലുലു ഗ്രൂപ്പ്. സോഷ്യൽ മീഡിയയിലൂടെ സ്വാമി അയ്യപ്പനെ പറ്റി മോശം പരാമര്ശം നടത്തിയ യുവാവിനാണ് ജോലി നഷ്ടപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ ദീപക്കിനെ ആണ് ജോലിയിൽ പിരിച്ചു വിട്ടതായി ലുലു ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ നന്ദകുമാർ നായർ അറിയിച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റിൽ ആണ് ദീപിക്ക് മോശമായ കമന്റ് ഇട്ടത്. ഈ കമന്റ് സമൂഹ മാധ്യങ്ങളിൽ വൻ പ്രതിഷേധം ആണ് സൃഷ്ടിച്ചത്. ഇതൊടെ ഇയാളെ ജോലിയിൽ ഇന്നും പിരിച്ചു വിടണം എന്ന ആവശ്യവുമായി ലുലു ചെയർമാൻ എം എ യൂസഫലിയുടെ ഫേസ്ബുക്കിൽ പേജിൽ പലരും കമന്റ് ഇട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവർക്കുന്ന സമൂഹത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്ന കടുത്ത നിലപാടാണ് ലുലു എപ്പോഴും കാഴ്ചവച്ചിട്ടുള്ളത്.

ഈ സംഭവത്തിന് ശേഷം ദീപക് തന്റെ മോശം പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിലൂടെ തന്നെ മാപ്പു പറച്ചിലുമായി എത്തിയിരുന്നു. ശബരിമലയെ കളങ്കപ്പെടുത്തുകയോ അയ്യപ്പനോ അപമാനിക്കുയോ ചെയ്തതല്ല. അങ്ങനെ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. തന്റെ ഈ പ്രവൃത്തി മൂലം വിശ്വാസികളുടെ വികാരം വൃണപെട്ടുവെങ്കിൽ മാപ്പു ചോദിക്കുകയാണ്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനോ അതുമായി ബന്ധമുള്ള വ്യക്തികൾക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ദീപക് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തുകയും പിന്നീട് ക്ഷമ പറയുകയും ചെയ്യുന്ന സംഭവങ്ങൾ കുറവല്ല. പ്രളയബാധിത സമയത്തു ഒരു പോസ്റ്റിൽ അശ്ളീല പരാമർശം നടത്തിയ ജീവനക്കാരൻ ആയ യുവാവിനെ ലുലു പുറത്താക്കിയിരുന്നു. തന്റെ അശ്ളീല പരമാർശം മദ്യലഹരിയിൽ ആയിരുന്നെന്നും ക്ഷമിക്കണമെന്നും പറഞ്ഞു ലൈവ് വന്നാണ് ആ പ്രോബ്ലം സോൾവാക്കിയത്. ഈ പരാമർശത്തിന് വൻ പ്രതിഷേധം ആണ് യുവാവ് നേരിട്ടത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയെ കൊല്ലും എന്നും പറഞ്ഞു പ്രവാസിയായ ആർ എസ് എസ് കാരൻ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും എം എം മാണിയെയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. താൻ ഗൾഫിലേക്ക് വരുന്നതിനു മുൻപ് ആർ എസ് എസ് ന്റെ സജീവപ്രവർത്തകൻ ആയിരുന്നു.

മുഖ്യമന്ത്രിയെ കൊല്ലാൻ വേണ്ടി മാത്രം 2 ലക്ഷം രൂപ കിട്ടുന്ന സൂപ്പർവൈസർ ജോലി കളഞ്ഞിട്ട് വരും. പഴയ കത്തി മൂർച്ചക്കൂട്ടി എടുക്കും. മുൻപും ഇത്തരം പ്രവർത്ഥങ്ങളുടെ നേതൃത്വം തനിക്കായിരുന്നു. ചെത്തുകാരന്റെ മകൻ ആ പണിക്കു പോയാൽ മതിയെന്നും പറഞ്ഞു. എം എം മാണിയെ കരിങ്കുരങ്ങു എന്നും അധിക്ഷേപിച്ചു. എന്നാൽ പിന്നീട് തനിക്ക് പറ്റിയ അബദ്ധമാണെന്നും മദ്യലഹരിയിൽ ചെയ്തു പോയതാണ് തന്നോട് ക്ഷമിക്കണമെന്നും പറന്നു ആള് തന്നെ ഫേസ്ബുക് ലൈവ് വന്നിരുന്നു.

[yuzo_related]

Comments


Related Articles & Comments