22
November, 2017
Wednesday
06:07 PM
banner
banner
banner

ആയുസും ആരോഗ്യവും കൂടണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്‌ ഒരു സന്തോഷ വാർത്ത!

ആയുസും ആരോഗ്യവും കൂടണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്‌ ഒരു സന്തോഷ വാർത്ത. സ്ത്രീകൾ അവർ ജീവിക്കുന്ന ചുറ്റുപാടിനെ അനുസരിച്ചാണ് സന്തോഷവതികൾ ആകുന്നത്‌. എന്നാൽ മറ്റിടങ്ങളെ അപേക്ഷിച്ച്‌ സ്ത്രീകൾ പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിച്ചാൽ ആയുസ്സ് കൂടുമെന്ന് ചില പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. അതായത് പച്ചപ്പ്‌ നിറഞ്ഞ പ്രദേശത്ത് ജീവിക്കുന്ന സ്ത്രീകളുടെ ആയുസ്സ് പച്ചപ്പ്‌ കുറഞ്ഞ സ്ഥലത്ത് ജീവിക്കുന്ന സ്ത്രീകളുടെ ആയുസ്സിനെക്കാൾ കൂടുതലായിരിക്കും. ഉയർന്ന അളവിൽ സസ്യങ്ങളാൽ ചുറ്റപ്പെട്ട വിട്ടീൽ താമസിക്കുന്ന സ്ത്രീകളിൽ 12 ശതമാനം മരണ നിരക്ക് കുറവായിരിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

കണ്ടെത്തലുകൾ പ്രകാരം, വൃക്ക രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ 41 ശതമാനം കുറവും, ശ്വാസസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ 34 ശതമാനം കുറവും, കാൻസർ മൂലമുള്ള മരണങ്ങളിൽ 13 ശതമാനം കുറവുമാണ് ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ കണ്ടു വരുന്നത്. ചെടികളും മരങ്ങളും നമ്മുടെ സമൂഹത്തിന് ആരോഗ്യവും അതിനോടൊപ്പം സൗന്ദര്യവും നൽക്കുന്നുവെന്നും അതിന്റെ പ്രാധാന്യം നാം തിരിച്ചറിയണമെന്നും യു എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എൻവയോൺമെന്റ് ഹെൽത്ത്‌ സയൻസസിലെ ലിൻഡ ബേൺബോം പറഞ്ഞു.

8 വർഷത്തെ കാലയളവിൽ ഒരു ലക്ഷത്തിലധികം വീടുകളിലായാണ് പഠനം നടത്തിയത്. വീടിന് ചുറ്റുമുള്ള മരങ്ങളും ചെടികളും കുറ്റിച്ചെടികളും സ്ത്രീകളുടെ മരണ സാധ്യതയെ ഏങ്ങനെ ബാധിക്കുന്നു എന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പഠനം നടത്തിയത്.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments